മണി ലെൻഡേഴ്സ് നിയമപ്രകാരമുള്ള ലൈസൻസ് എൻബിഎഫ്സികൾക്ക് ആവശ്യമില്ലെന്ന് സുപ്രീം കോടതി
റിസർവ് ബാങ്കിന് കീഴിൽ രജിസ്റ്റർ ചെയ്ത ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് സംസ്ഥാനത്തെ നിയമം ഇനി ബാധകമാകില്ല. മണി ലെൻഡേഴ്സ് നിയമപ്രകാരമുള്ള ലൈസൻസ് എൻബിഎഫ്സികൾക്ക് ആവശ്യമില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ഹൈക്കോടതി വിധിക്കെതിരെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് അനുകൂല വിധി.