ബജറ്റ് കരുതൽ, നഷ്ടത്തില്‍ തുടങ്ങി വിപണി

Update: 2023-01-31 06:26 GMT


മുംബൈ :നാളെ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റും, യു എസ് ഫെഡറല്‍ റിസേര്‍വിന്റെ പണനയ യോഗവും കണക്കിലെടുത്ത് നിക്ഷേപകരെല്ലാം തന്നെ ജാഗ്രതയോടെയുള്ള സമീപനമാണ് വിപണിയില്‍ സ്വീകരിക്കുന്നത്. അതിനാല്‍ തന്നെ ഇന്ന് നഷ്ടത്തോടെയാണ് വിപണി ആരംഭിച്ചത്. ആഗോള വിപണികളിലെല്ലാം ദുര്‍ബലമായ പ്രവണതയാണുള്ളത്. വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ പിന്‍വാങ്ങലും വിപണിക്ക് പ്രതികൂലമാണ്.

പ്രാരംഭ ഘട്ടത്തില്‍ സെന്‍സെക്‌സ് 203.74 പോയിന്റ് ഇടിഞ്ഞ് 59,296 .67 ലും നിഫ്റ്റി 52.8 പോയിന്റ് നഷ്ടത്തില്‍ 17,596.15 ലുമെത്തി. 11.11 ന് സെന്‍സെക്‌സ് 300.23 പോയിന്റ് നഷ്ടത്തില്‍ 59,200.18 ലും നിഫ്റ്റി 83.85 പോയിന്റ് ഇടിഞ്ഞ് 17,565.10 ലുമാണ് വ്യാപാരം ചെയുന്നത്. സെന്‍സെക്‌സില്‍ ടെക്ക് മഹീന്ദ്ര, ലാര്‍സെന്‍ ആന്‍ഡ് റ്റിയുബ്രോ,, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച് സിഎല്‍ ടെക്നോളജീസ്, നെസ്ലെ, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിന്‍സേര്‍വ് എന്നിവ നഷ്ടത്തിലാണ്.

പവര്‍ ഗ്രിഡ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി, ഭാരതി എയര്‍ടെല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അള്‍ട്രാ ടെക്ക് സിമന്റ്, ടൈറ്റന്‍ എന്നിവ ലാഭത്തിലാണ്. ഏഷ്യന്‍ വിപണിയില്‍ സിയോള്‍, ടോക്കിയോ, ഷാങ്ഹായ് എന്നിവ ദുര്‍ബലമായി. തിങ്കളാഴ്ച യു എസ് വിപണിയും നഷ്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്.

തിങ്കളാഴ്ച സെന്‍സെക്‌സ് 169.51 പോയിന്റ് ഉയര്‍ന്ന് 59,500.41 ലും നിഫ്റ്റി 44.60 പോയിന്റ് വര്‍ധിച്ച് 17,648.95 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ വില 0.02 ശതമാനം വര്‍ധിച്ച് ബാരലിന് 84.92 ഡോളറായി. വിദേശ നിക്ഷേപകര്‍ തിങ്കളാഴ്ച 6,792.80 കൂടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.

Tags:    

Similar News