5,000 രൂപ പെന്‍ഷന്‍, കര്‍ഷക ക്ഷേമനിധിയില്‍ അംഗമാകാം

start up നിരവധി സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നവരാണ് കോരളത്തിലെ കര്‍ഷകര്‍. പ്രളയവും കോവിഡ് മഹാമരിയും കാര്‍ഷിക വൃത്തി വലിയ തോതില്‍ പ്രതിസന്ധിയിലാഴ്ത്തി. ഈ പ്രശ്നങ്ങളില്‍ നിന്നും കരകയറാന്‍ വിവിധ പദ്ധതികള്‍ വിവധ ഏജന്‍സികള്‍ നടപ്പാക്കുന്നുണ്ട്. അതിലൊന്നാണ് കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ്. രാജ്യത്ത് ആദ്യമായാണ് ഇങ്ങനെ കര്‍ഷകര്‍ക്ക് മാത്രമായി പെന്‍ഷന്‍ ഉള്‍പ്പെടെ ക്ഷേമപദ്ധതി ആരംഭിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടപടികള്‍ക്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. ആനുകൂല്യങ്ങള്‍ കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കുന്നവര്‍ക്ക് പദ്ധതിപ്രകാരം 60 വയസ്സിനു […]

Update: 2022-01-15 23:26 GMT

start up

നിരവധി സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നവരാണ് കോരളത്തിലെ കര്‍ഷകര്‍. പ്രളയവും കോവിഡ് മഹാമരിയും കാര്‍ഷിക വൃത്തി വലിയ തോതില്‍ പ്രതിസന്ധിയിലാഴ്ത്തി. ഈ പ്രശ്നങ്ങളില്‍ നിന്നും കരകയറാന്‍ വിവിധ പദ്ധതികള്‍ വിവധ ഏജന്‍സികള്‍ നടപ്പാക്കുന്നുണ്ട്. അതിലൊന്നാണ് കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ്. രാജ്യത്ത് ആദ്യമായാണ് ഇങ്ങനെ കര്‍ഷകര്‍ക്ക് മാത്രമായി പെന്‍ഷന്‍ ഉള്‍പ്പെടെ ക്ഷേമപദ്ധതി ആരംഭിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടപടികള്‍ക്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്.

ആനുകൂല്യങ്ങള്‍

കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കുന്നവര്‍ക്ക് പദ്ധതിപ്രകാരം 60 വയസ്സിനു ശേഷം പ്രതിമാസം പരമാവധി 5,000 രൂപ വരെ പെന്‍ഷന്‍ നല്‍കും. മാത്രമല്ല ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കുന്നവര്‍ക്ക് കുടുംബപെന്‍ഷന്‍, അനാരോഗ്യ-പ്രസവ ആനുകൂല്യം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ആനുകൂല്യം എന്നിവയും ലഭിക്കും. മരണാനന്തര സാമ്പത്തിക സഹായം കുടുംബത്തിന് ലഭിക്കും. കര്‍ഷകര്‍ക്ക് പെന്‍ഷന്‍ കൂടാതെ അവരുടെ കുടുംബത്തിനുളള ആനുകൂല്യങ്ങള്‍ അടക്കം ബോര്‍ഡില്‍ നിന്ന് വിതരണം ചെയ്യും.

എങ്ങനെ അംഗത്വമെടുക്കാം

100 രൂപ ഫീസ് സഹിതം ഓണ്‍ലൈനായോ, നേരിട്ടോ, അക്ഷയ കേന്ദ്രങ്ങളിലൂടെയോ കര്‍ഷകന് അപേക്ഷിക്കാം. റജിസ്ട്രേഷന്‍ അറിയിപ്പും ഒ ടി പിയും എസ്എംഎസായി കര്‍ഷകനു ലഭിക്കും. അപേക്ഷയ്ക്കൊപ്പമുള്ള രേഖകളുടെ പരിശോധന കൃഷി ഓഫീസറും, വില്ലേജ് ഓഫിസര്‍മാരും പിന്നീട് നടത്തും. ഇതിന് ശേഷമാകും അംഗത്വം ലഭിക്കുക.

യോഗ്യത


കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗമാകാന്‍ മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യം വളര്‍ത്തല്‍, പട്ടുനൂല്‍പ്പുഴു, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയ കൃഷികളും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നവര്‍ അര്‍ഹരാണ്. അംഗത്വമെടുക്കുന്നതിന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. ക്ഷേമനിധി നിയമം നിലവില്‍ വന്ന 2019 ഡിസംബര്‍ 20 ന് 56 വയസ്സ് പൂര്‍ത്തിയായ കര്‍ഷകനും 65 വയസ്സ് വരെ അംഗമായി ചേരാം. അഞ്ച് സെന്റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും ഭൂമി കൈവശം വേണമെന്നതും അംഗത്വമെടുക്കുന്നതിന് നിര്‍ബന്ധമാണ്. കുറഞ്ഞത് മൂന്ന് വര്‍ഷം കൃഷി, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പ്രധാന ഉപജീവന മാര്‍ഗമായിരിക്കണം. വാര്‍ഷിക വരുമാനം 5 ലക്ഷം രൂപ കവിയരുത്.

Tags:    

Similar News