പി പി എഫില്‍ നിന്ന് ഒരു ശതമാനം പലിശയില്‍ വായ്പ എടുക്കാം
അത്യാവശ്യത്തിന് വായ്പ എടുക്കുന്നതിനും പിപിഎഫ് നിധിയെ ഉപയോഗിക്കാം. ആദായ നികുതി നിയമം സെക്ഷന്‍ 80 പ്രകാരം പി പി എഫ് നിക്ഷേപങ്ങള്‍ക്ക് നികുതിയിളവു ലഭിക്കുമെന്നുള്ളതും സവിശേഷതയാണ്.
ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശയാണ് ലക്ഷ്യമെങ്കില്‍ നല്ലൊരു നിക്ഷേപ പദ്ധതിയാണ് പി പി എഫ്. (പബ്ലിക് പ്രോവിഡന്റ് ഫണ്ട്)...
ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് മികച്ച പലിശയാണ് ലക്ഷ്യമെങ്കില്‍ നല്ലൊരു നിക്ഷേപ പദ്ധതിയാണ് പി പി എഫ്. (പബ്ലിക് പ്രോവിഡന്റ് ഫണ്ട്) വാര്‍ഷിക നിക്ഷേപത്തിനൊപ്പം പലിശ വരുമാനവും ചേരുമ്പോള്‍ അതൊരു വലിയ തുകയായി നിധിയില്‍ അവശേഷിക്കും. അത്യാവശ്യത്തിന് വായ്പ എടുക്കുന്നതിനും പിപിഎഫ് നിധിയെ ഉപയോഗിക്കാം. ആദായ നികുതി നിയമം സെക്ഷന്‍ 80 പ്രകാരം പി പി എഫ് നിക്ഷേപങ്ങള്‍ക്ക് നികുതിയിളവു ലഭിക്കുമെന്നുള്ളതും സവിശേഷതയാണ്.
വായ്പ ലഭിക്കാന്‍
അക്കൗണ്ട് ആരംഭിച്ച് മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ വായ്പയ്ക്ക് അര്‍ഹതയുണ്ടാകും. ഇത് ആറ് വര്‍ഷം വരെ തുടരാം. ഉദാഹരണത്തിന് 2020-21 കാലയളവില്‍ അക്കൗണ്ട് തുടങ്ങുന്ന ഒരാള്‍ക്ക് 2022-23 ല്‍ വായ്പയെടുക്കാം. ഈ തുക തിരിച്ചടക്കാന്‍ 36 മാസമാണ് പരമാവധി കാലാവധി.
പലിശ
36 മാസത്തിനുള്ളില്‍ തിരിച്ചടക്കുന്ന വായ്പകള്‍ക്ക് വര്‍ഷത്തില്‍ ഒരു ശതമാനം പലിശ മാത്രമെ ഈടാക്കുന്നുള്ളൂ. എന്നാല്‍ പിപിഎഫ് അക്കൗണ്ടിലെ ഈ തുകയ്ക്ക് ലഭിക്കുമായിരുന്ന പലിശ നിരക്ക് ഇവിടെ നമ്മുക്ക് നഷ്ടമാകുന്നു. അതിന് പുറമേയാണ് ഒരു ശതമാനം പലിശ അധികം നല്‍കേണ്ടി വരുന്നത്. എന്നാല്‍ ഈ കാലയളവില്‍ തിരിച്ചടവ് സാധ്യമായില്ലെങ്കില്‍ പലിശ നിരക്ക് ആറ് ശതമാനം ആയി മാറും. അതുകൊണ്ടു തന്നെ കാലാവധിക്കുള്ളില്‍ വായ്പ തുക തിരിച്ചടക്കേണ്ടത് പി പി എഫില്‍ വളരെ പ്രധാനമാണ്. നിക്ഷേപത്തിന്റെ 25 ശതമാനം തുക വായ്പയായി ലഭിക്കും.
അപേക്ഷിക്കാം
അക്കൗണ്ട് ഉടമ അപേക്ഷാ ഫോം പൂരിപ്പിച്ച്് ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ട ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നല്‍കണം. അക്കൗണ്ടിന്റെ പാസ്സ്ബുക്ക് ഒപ്പം വയ്ക്കണം. ആദ്യത്തെ വായ്പ മുഴുവനായി അടച്ചു തീരാതെ പിന്നീട് വായ്പയെടുക്കാന്‍ കഴിയില്ല.