തപാല്‍ വകുപ്പ് എ ടി എം ഇടപാടുകള്‍ക്ക് ചാര്‍ജ് കൂട്ടി
ഗ്രാമീണ മേഖലയില്‍ ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്കുകളുടെ എ ടി എം സേവന നിരക്ക് ഒക്ടോബര്‍ ഒന്നു മുതല്‍ വര്‍ധിപ്പിച്ചു. പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയ എ ടി എം കാര്‍ഡിന് ഇനി മുതല്‍ 300 രൂപയും ജി എസ് ടിയും ചാര്‍ജായി നല്‍കേണ്ടി വരും. ഇവിടെയും സൗജന്യ ഇടപാടുകള്‍ ഉണ്ടാകുമെങ്കിലും ആ പരിധി കഴിഞ്ഞാല്‍ ഇതിന് പുതുക്കിയ ചാര്‍ജ് നല്‍കണം. എ ടി എം […]
ഗ്രാമീണ മേഖലയില്‍ ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്കുകളുടെ എ ടി എം സേവന...
ഗ്രാമീണ മേഖലയില്‍ ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്കുകളുടെ എ ടി എം സേവന നിരക്ക് ഒക്ടോബര്‍ ഒന്നു മുതല്‍ വര്‍ധിപ്പിച്ചു.
പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയ എ ടി എം കാര്‍ഡിന് ഇനി മുതല്‍ 300 രൂപയും ജി എസ് ടിയും ചാര്‍ജായി നല്‍കേണ്ടി വരും. ഇവിടെയും സൗജന്യ ഇടപാടുകള്‍ ഉണ്ടാകുമെങ്കിലും ആ പരിധി കഴിഞ്ഞാല്‍ ഇതിന് പുതുക്കിയ ചാര്‍ജ് നല്‍കണം.
എ ടി എം ഡെബിറ്റ് കാര്‍ഡുകള്‍ക്ക് വാര്‍ഷിക മെയിന്റനന്‍സ് ഫീസായി 125 രൂപയും ജി എസ് ടിയും നല്‍കണം. ഇനി നിങ്ങളുടെ ഇന്ത്യ പോസ്റ്റ് എ ടി എം കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പുതിയ കാര്‍ഡ് ലഭിക്കുന്നതിന് ഇടാക്കുന്ന തുക 300 രൂപയും ജി എസ് ടിയുമാണ് നിരക്ക്.
അഞ്ച് എണ്ണം
സൗജന്യ ഇടപാട് ഇവിടെ അഞ്ച് എണ്ണമാണ്. അതിന് പുറമേ വരുന്ന ഇടപാട് ഒന്നിന് പത്ത് രൂപയാണ് ചാര്‍ജ്. മറ്റ് എ ടി എമ്മുകളില്‍ നിന്ന് (ഗ്രാമത്തില്‍ അഞ്ച്/ നഗരത്തില്‍ മൂന്ന്) പരിധിക്ക് മുകളില്‍ നടത്തുന്ന വിനിമയം ഒന്നിന് 20 രൂപയും ജി എസ് ടിയും നല്‍കണം. സൗജന്യ എ ടി എം ഉപയോഗപരിധിയ്ക്ക് ശേഷം വരുന്ന സാമ്പത്തികേതര ഇടപാട് ഒന്നിന് 10 രൂപയും ജി എസ് ടിയുമാണ് നല്‍കേണ്ടത്.
സന്ദേശത്തിനും പണം
എസ് എം എസ് ലഭിക്കുന്നതിനും ചാര്‍ജുണ്ട്. ബാങ്കുകളും ഈ ചാര്‍ജ് ഈടാക്കുന്നുണ്ടെങ്കിലും അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമ്പത്തിക വിനിമയങ്ങള്‍ എന്നുള്ള നിലയ്ക്ക് ഇത്തരം ചാര്‍ജുകള്‍ ചുമത്തുന്നത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
ഇനി മുതല്‍ അക്കൗണ്ടുടമകള്‍ക്ക് ലഭിക്കുന്ന എസ് എം എസ് സന്ദേശത്തിന് ചാര്‍ജ് നല്‍കണം. 12 രൂപയാണ് ജി എസ് ടി അടക്കം ഇത്തരത്തില്‍ ലഭിക്കുന്ന സന്ദേശത്തിന് അക്കൗണ്ടുടമ നല്‍കേണ്ടത്.
അക്കൗണ്ടില്‍ മതിയായ തുക ഇല്ലാത്തതിനും പിഴയുണ്ട്. 20 രൂപയും ജി എസ് ടിയുമാണ് ഇവിടെ ഉപഭോക്താവ് നല്‍കേണ്ടത്. ഡ്യൂപ്ലിക്കേറ്റ് പിന്‍ ലഭിക്കുന്നതിന് 50 രൂപയും ജി എസ് ടിയും നല്‍കണം.