കേന്ദ്ര സര്‍ക്കാരിന്റെ റിട്ടയര്‍മെന്റ് സേവിംഗ്സ് സ്‌കീം ഇപിഎഫ്ഒയിലെ ശമ്പള പരിധി സര്‍ക്കാര്‍ ഉടന്‍ പരിഷ്‌കരിച്ചേക്കും. നിലവില്‍ ഇപിഎഫ്ഒയില്‍ അംഗമാകാനുള്ള വേതന പരിധി 15,000 രൂപയാണ്. 2014ലാണ് സര്‍ക്കാര്‍ വേതന പരിധി 6,500 രൂപയില്‍ നിന്നും 15,000 രൂപയിലേക്ക് ഉയര്‍ത്തിയത്. എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനിലെ ഉയര്‍ന്ന വേതന പരിധിയായ 21,000 രൂപയിലേക്ക് ഇപിഎഫ്ഒ പരിധിയും ഉയര്‍ത്തിയേക്കുമെന്നാണ് സൂചനകള്‍.
വേതന പരിധി ഉയര്‍ത്തിയാല്‍ അത് ജീവനക്കാരുടെയും, തൊഴിലുടമകളുടെയും ഇപിഎഫ്ഒയിലേക്കുള്ള നിര്‍ബന്ധിത സംഭാവന വര്‍ധിപ്പിക്കും. കൂടാതെ, തൊഴിലാളികള്‍ക്ക് വിരമിക്കല്‍ കാലത്തേക്ക് കൂടുതല്‍ സമ്പാദിക്കാനും, കൂടുതല്‍ തൊഴിലാളികളെ ഈ സാമൂഹിക സുരക്ഷ പദ്ധതിയുടെ ഭാഗമാക്കാനും സഹായിക്കും. നിലവില്‍ 20 ല്‍ അധികം ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ ഇപിഎഫ്ഒയില്‍ അംഗമാകാന്‍ സാധിക്കു.
ഉയര്‍ന്ന വേതന പരിധി എത്രയെന്ന് നിര്‍ണയിക്കാന്‍ ഒരു വിദഗ്ധ സമിതി ഉടന്‍ രൂപീകരിക്കുമെന്നും, പണപ്പെരുപ്പവുമായി ബന്ധപ്പെടുത്തിയുള്ള സൂചികയായി ഇത് കണക്കാക്കുമെന്നും, ഇപിഎഫ്ഒയ്ക്ക് കീഴിലുള്ള കവറേജ് കാലാകാലങ്ങളില്‍ ഈ സമിതി വിലയിരുത്തുമെന്നുമാണ് ഇപിഎഫ്ഒയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നത്. ഇഎസ്ഐയിലെ വേതന പരിധിക്ക് തുല്യമായാല്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനു കീഴിലുള്ള രണ്ട് സാമൂഹിക സുരക്ഷ പദ്ധതികളുടെയും വേതന പരിധി തുല്യമാകും. ഇത് കമ്പനികള്‍ക്കും സഹായകമാകുമെന്നാണ് അഭിപ്രായം
ഇപിഎഫ്ഒ വേതന പരിധി ഉയര്‍ത്തിയേക്കും; കൂടുതല്‍ ജീവനക്കാര്‍ക്ക് അംഗമാകാം
കേന്ദ്ര സര്‍ക്കാരിന്റെ റിട്ടയര്‍മെന്റ് സേവിംഗ്സ് സ്‌കീം ഇപിഎഫ്ഒയിലെ ശമ്പള പരിധി സര്‍ക്കാര്‍ ഉടന്‍ പരിഷ്‌കരിച്ചേക്കും. നിലവില്‍ ഇപിഎഫ്ഒയില്‍ അംഗമാകാനുള്ള വേതന പരിധി 15,000 രൂപയാണ്. 2014ലാണ് സര്‍ക്കാര്‍ വേതന പരിധി 6,500 രൂപയില്‍ നിന്നും 15,000 രൂപയിലേക്ക് ഉയര്‍ത്തിയത്. എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനില്‍ അംഗമാകാനുള്ള വേതന പരിധിയായ 21,000 രൂപയിലേക്ക് ഇപിഎഫ്ഒ പരിധിയും ഉയര്‍ത്തിയേക്കുമെന്നാണ് സൂചനകള്‍. ഇങ്ങനെ ഉയര്‍ത്തിയാല്‍ 15,000 രൂപയില്‍ താഴെ വേതനം വാങ്ങിക്കുന്ന ജീവനക്കാര്‍ക്കും പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കും.
വേതന പരിധി ഉയര്‍ത്തിയാല്‍ അത് ജീവനക്കാരുടെയും, തൊഴിലുടമകളുടെയും ഇപിഎഫ്ഒയിലേക്കുള്ള നിര്‍ബന്ധിത സംഭാവന വര്‍ധിപ്പിക്കും. കൂടാതെ, തൊഴിലാളികള്‍ക്ക് വിരമിക്കല്‍ കാലത്തേക്ക് കൂടുതല്‍ സമ്പാദിക്കാനും, കൂടുതല്‍ തൊഴിലാളികളെ ഈ സാമൂഹിക സുരക്ഷ പദ്ധതിയുടെ ഭാഗമാക്കാനും സഹായിക്കും. നിലവില്‍ 20 ല്‍ അധികം ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ ഇപിഎഫ്ഒയില്‍ അംഗമാകാന്‍ സാധിക്കു.
ഉയര്‍ന്ന വേതന പരിധി എത്രയെന്ന് നിര്‍ണയിക്കാന്‍ ഒരു വിദഗ്ധ സമിതി ഉടന്‍ രൂപീകരിക്കുമെന്നും, പണപ്പെരുപ്പവുമായി ബന്ധപ്പെടുത്തിയുള്ള സൂചികയായി ഇത് കണക്കാക്കുമെന്നും, ഇപിഎഫ്ഒയ്ക്ക് കീഴിലുള്ള കവറേജ് കാലാകാലങ്ങളില്‍ ഈ സമിതി വിലയിരുത്തുമെന്നുമാണ് ഇപിഎഫ്ഒയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നത്.