അറിയാം ലഘുസമ്പാദ്യപദ്ധതിയിലെ പലിശ നിരക്കുകള്‍
നിങ്ങളൊരു പരമ്പരാഗത നിക്ഷേപകനാണെങ്കില്‍, വലിയ സ്വപ്‌നങ്ങള്‍ ഇല്ലെങ്കില്‍ തിരഞ്ഞെടുക്കാവുന്ന നിക്ഷേപ മാര്‍ഗമാണ് ലഘുസമ്പാദ്യ നിക്ഷേപ പദ്ധതികള്‍
നിങ്ങളൊരു പരമ്പരാഗത നിക്ഷേപകനാണെങ്കില്‍, വലിയ സ്വപ്‌നങ്ങള്‍ ഇല്ലെങ്കില്‍ തിരഞ്ഞെടുക്കാവുന്ന നിക്ഷേപ മാര്‍ഗമാണ് ലഘുസമ്പാദ്യ...
നിങ്ങളൊരു പരമ്പരാഗത നിക്ഷേപകനാണെങ്കില്‍, വലിയ സ്വപ്‌നങ്ങള്‍ ഇല്ലെങ്കില്‍ തിരഞ്ഞെടുക്കാവുന്ന നിക്ഷേപ മാര്‍ഗമാണ് ലഘുസമ്പാദ്യ നിക്ഷേപ പദ്ധതികള്‍. ഇതില്‍ റിസ്‌ക് കുറവാകും. സ്വാഭാവികമായും കുറഞ്ഞ റിസ്‌ക് ആയതിനാല്‍ നേട്ടവും ഇവിടെ കുറയും. പക്ഷെ, നിക്ഷേപം സംബന്ധിച്ച ആശങ്ക നിങ്ങള്‍ക്കിവിടെ വേണ്ട. ഇത്തരം നിക്ഷേപ പദ്ധതികളാണ് വിവിധ പോസ്റ്റ്ഓഫീസ് സമ്പാദ്യ പദ്ധതി, പി പി എഫ്, എന്‍ എസ് സി, സുകന്യ സമൃദ്ധി തുടങ്ങിയവ.
ഇവിടെ പലിശ നിരക്ക് കേന്ദ്രസര്‍ക്കാരാണ് നിശ്ചയിക്കുക. ഒരോ മൂന്ന് മാസം കൂടുമ്പോഴും നിരക്കുകള്‍ പരിഷ്‌കരിക്കും. ഈ വിഭാഗത്തില്‍ വരുന്ന വിവിധ സ്‌കീമുകളുടെ പലിശ നിരക്ക് ഇതേ കാലയളവുള്ള സര്‍ക്കാര്‍ ബോണ്ടുകളിലെ നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടത്തേക്കാളും 25-100 ബേസിസ് പോയിന്റിലായിരിക്കും നിശ്ചയിക്കുക. അതായത് കാല്‍ ശതമാനം മുതല്‍ ഒരു ശതമാനം വരെ. ശ്യാമളാ ഗോപിനാഥ് കമ്മിറ്റിയുടെ ശുപാര്‍ശയാണ് ഈ മാനദണ്ഡം.
ഇത്തരം ചെറു സമ്പാദ്യപദ്ധതിയുടെ ഏറ്റവും പുതിയ പലിശ നിരക്ക് ഇതാണ്. ജി പി എഫ് പലിശ 7.1 ശതമാനമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അംഗങ്ങളായ പദ്ധതിയാണ് ജി പി എഫ്(ജനറല്‍ പ്രോവിഡന്റ് ഫണ്ട്).
2020 ഏപ്രില്‍ മാസത്തിലാണ് ജി പി എഫ് പലിശ നിരക്ക് 7.9 ല്‍ നിന്ന് 7.1ശതമാനത്തിലേക്ക് താഴ്ത്തിയത്. പിന്നീട് എല്ലാ പാദങ്ങളിലും ഇതേ പലിശ നിലനിര്‍ത്തി വരുന്നു. ജി പി എഫിന്റെ അതേ പലിശ നിരക്ക് തന്നെയാണ് പി പി എഫി (പബ്ലിക് പ്രോവിഡന്റ് ഫണ്ട്)നും.
എന്‍ എസ് സി
നിശ്ചിത വരുമാനം ഉറപ്പാക്കുന്ന ചെറുകിട നിക്ഷേപപദ്ധതിയാണ് നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ്. നിലവിലെ എന്‍ എസ് സി പലിശ നിരക്ക് 6.8 ശതമാനമാണ്. മറ്റൊരു ചെറുകിട സമ്പാദ്യ പദ്ധതിയായ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമിന് നിലവില്‍ 6.6 ശതമാനം പലിശ ലഭിക്കും.
സുകന്യ സമൃദ്ധി യോജന
പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ഇതിന്റെ നിലവിലെ പലിശ 7.6 ശതമാനമാണ്. 8.4 ശതമാനമായിരുന്ന നിരക്ക് ഈ നിലയിലേക്ക് കുറച്ചതാണ്. മറ്റൊരു നിക്ഷേപ സാധ്യതയായ കിസാന്‍ വികാസ് പത്രയ്ക്ക് 6.9 ശതമാനമാണ് നിരക്ക്. അഞ്ച് വര്‍ഷത്തെ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന് 6.6 ശതമാനവുമാണ് പലിശ നിരക്ക്.