റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ)
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ), മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ മൾട്ടിനാഷണൽ കമ്പനിയാണ്. ഊർജ്ജം, പെട്രോകെമിക്കൽസ്, പ്രകൃതിവാതകം, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻസ്, മാസ് മീഡിയ, ടെക്സ്റ്റൈൽസ് എന്നിവയാണ് റിലിൻറെ വൈവിധ്യമാർന്ന ബിസിനസുകൾ
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ), മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ മൾട്ടിനാഷണൽ കമ്പനിയാണ്. ഊർജ്ജം, പെട്രോകെമിക്കൽസ്, പ്രകൃതിവാതകം, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻസ്, മാസ് മീഡിയ, ടെക്സ്റ്റൈൽസ് എന്നിവയാണ് റിലിൻറെ വൈവിധ്യമാർന്ന ബിസിനസുകൾ.
ഇന്ത്യയിലെ ഏറ്റവും ലാഭകരമായ കമ്പനികളിലൊന്നാണ് റിലയൻസ്. മൂല്യം അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ പൊതു വ്യാപാര സ്ഥാപനം, വരുമാനം കണക്കാക്കിയാൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനി.
റിലയൻസ് ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതിക്കാരായി തുടരുന്നു, ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതിയുടെ 8% ത്തിൻറെ പങ്കാളിത്തം റിലയൻസിനുണ്ട്. 100-ലധികം രാജ്യങ്ങളിലെ വിപണികളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്.
നിഫ്റ്റി 50 സൂചികയിൽ റിലയൻസിന് 10.8% വെയ്റ്റേജുണ്ട്.
സംക്ഷിപ്ത ചരിത്രം
റിലയൻസ് കൊമേഴ്‌സ്യൽ കോർപ്പറേഷൻ എന്ന പേരിൽ 1960-കളിൽ ധീരുഭായ് അംബാനിയും ചമ്പക്‌ലാൽ ദമാനിയും ചേർന്നാണ് കമ്പനി സ്ഥാപിച്ചത്. 1965-ൽ, പങ്കാളിത്തം അവസാനിക്കുകയും ധീരുഭായ് സ്ഥാപനത്തിന്റെ പോളിസ്റ്റർ ബിസിനസ്സ് തുടരുകയും ചെയ്തു.
1966-ൽ റിലയൻസ് ടെക്സ്റ്റൈൽസ് എഞ്ചിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മഹാരാഷ്ട്രയിൽ സ്ഥാപിതമായി. പിന്നീട് 1973ൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡായി.
1985-ൽ, കമ്പനിയെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്തു. 1993-ൽ, റിലയൻസ് പെട്രോളിയത്തിന്റെ ആഗോള ഡിപ്പോസിറ്ററി ഇഷ്യുവിലൂടെ ഫണ്ടുകൾ സ്വരൂപിക്കുന്നതിനായി റിലയൻസ് വിദേശ മൂലധന വിപണിയിലേക്ക് തിരിഞ്ഞു.
2001-ൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും റിലയൻസ് പെട്രോളിയം ലിമിറ്റഡും എല്ലാ പ്രധാന സാമ്പത്തിക മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ ഇന്ത്യയിലെ രണ്ട് വലിയ കമ്പനികളായി മാറി. 2001-02ൽ റിലയൻസ് പെട്രോളിയം റിലയൻസ് ഇൻഡസ്ട്രീസുമായി ലയിച്ചു.
2002-ൽ, റിലയൻസ് മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യയിലെ ഏറ്റവും വലിയ വാതക കണ്ടെത്തൽ (കൃഷ്ണ ഗോദാവരി തടത്തിൽ) പ്രഖ്യാപിച്ചു. 2002-ൽ ലോകത്തിലെ ഏറ്റവും വലിയ വാതക കണ്ടെത്തലുകളിൽ ഒന്നാണിത്. ഒരു ഇന്ത്യൻ സ്വകാര്യമേഖലാ കമ്പനിയുടെ ആദ്യ കണ്ടെത്തലാണിത്.
2010-ൽ, ഇൻഫോടെൽ ബ്രോഡ്‌ബാൻഡ് സർവീസസ് ലിമിറ്റഡ് ഏറ്റെടുത്തുകൊണ്ട് റിലയൻസ് ബ്രോഡ്‌ബാൻഡ് സേവന വിപണിയിൽ പ്രവേശിച്ചു.
സബ്സിഡറികൾ
2021 മാർച്ച് 31ന് വരെയുള്ള കണക്കനുസരിച്ച് റിലയൻസിന് 347 അനുബന്ധ കമ്പനികളും 150 അസോസിയേറ്റ് കമ്പനികളും ഉണ്ട്.
ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് : അടിസ്ഥാനപരമായി ഒരു സാങ്കേതിക കമ്പനിയാണ്, റിലയൻസിന് ഭൂരിഭാഗം ഉടമസ്ഥതയുള്ള ഉപസ്ഥാപനമാണ്. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ഉൾപ്പെടെയുള്ള എല്ലാ ഡിജിറ്റൽ ബിസിനസ് ആസ്തികളും ഈ പുതിയ സബ്സിഡിയറി കൈവശം വയ്ക്കുന്നു. ജിയോ കണക്റ്റിവിറ്റി ബിസിനസ്സും ഇതിൻറെ കീഴിലാണ്.
- മൊബൈൽ, ബ്രോഡ്‌ബാൻഡ്, എന്റർപ്രൈസ് എന്നിവയും മറ്റ് ഡിജിറ്റൽ ആസ്തികളും (ജിയോ ആപ്പുകൾ, ഹാപ്‌റ്റിക്, ഹാത്ത്‌വേ, ഡെൻ നെറ്റ്‌വർക്കുകൾ തുടങ്ങിയ മറ്റ് സാങ്കേതിക സ്ഥാപനങ്ങളിലെ നിക്ഷേപം).
• റിലയൻസ് ഇൻഡസ്ട്രീസിന്റെ റീട്ടെയിൽ ബിസിനസ് വിഭാഗമാണ് റിലയൻസ് റീട്ടെയിൽ. 2013 മാർച്ചിൽ ഇന്ത്യയിൽ 1466 സ്റ്റോറുകൾ ഉണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിലർ ആണ്.
• റിലയൻസ് ലൈഫ് സയൻസസ്: മെഡിക്കൽ, പ്ലാന്റ്, വ്യാവസായിക ബയോടെക്നോളജി മേഖലകളിൽ പ്രവർത്തിക്കുന്നു. ബയോ-ഫാർമസ്യൂട്ടിക്കൽസ്, ഫാർമസ്യൂട്ടിക്കൽസ്, ക്ലിനിക്കൽ റിസർച്ച് സേവനങ്ങൾ, റീജനറേറ്റീവ് മെഡിസിൻ, മോളിക്യുലർ മെഡിസിൻ, നോവൽ തെറാപ്പിറ്റിക്സ്, ബയോഫ്യുവൽസ്, പ്ലാന്റ് ബയോടെക്നോളജി, മെഡിക്കൽ ബിസിനസ്സ്, വ്യാവസായിക ബയോടെക്നോളജി മേഖലകളിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉൽപ്പന്നങ്ങളുടെ നിർമ്മാണം, ബ്രാൻഡിംഗ്, വിപണനം എന്നിവയിൽ ഇത് സ്പെഷ്യലൈസ് ചെയ്യുന്നു.
• ഗതാഗതം, വിതരണം, വെയർഹൗസിംഗ്, ലോജിസ്റ്റിക്സ്, വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന ഒരു ഏകജാലക കമ്പനിയാണ് റിലയൻസ് ലോജിസ്റ്റിക്സ്.
• നെറ്റ്‌വർക്ക് 18 : ഒരു മാസ് മീഡിയ കമ്പനി. ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, പ്രസിദ്ധീകരണം, മൊബൈൽ ആപ്പുകൾ, സിനിമകൾ എന്നിവയിൽ ഇതിന് താൽപ്പര്യമുണ്ട്. ഇത് യഥാക്രമം വയാകോം, എ+ഇ നെറ്റ്‌വർക്കുകൾക്കൊപ്പം വയാകോം 18, ഹിസ്റ്ററി ടിവി18 എന്നീ രണ്ട് സംയുക്ത സംരംഭങ്ങളും നടത്തുന്നു.
ഷെയർഹോൾഡിംഗ് പാറ്റേൺ - റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഷെയർഹോൾഡിംഗ് പാറ്റേൺ പേജ് പ്രൊമോട്ടറുടെ ഹോൾഡിംഗ്, എഫ്‌ഐഐയുടെ ഹോൾഡിംഗ്, ഡിഐഐയുടെ ഹോൾഡിംഗ്, ഷെയർ ഹോൾഡിംഗ് എന്നിവ അവതരിപ്പിക്കുന്നു.
മൂന്നാം പാദ ഫലങ്ങൾ:
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അറ്റാദായം 41.5% വർധിച്ച് 18,549 കോടി രൂപയായി. ഈ പാദത്തിൽ മൊത്തം വരുമാനം 52 ശതമാനം ഉയർന്ന് 1.95 ലക്ഷം കോടി രൂപയിലെത്തി. എണ്ണ മുതൽ രാസവസ്തുക്കൾ വരെയുള്ള ബിസിനസ്സ് 1.31 ലക്ഷം കോടി രൂപ വരുമാനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്, മുൻ വർഷം ഇതേ കാലയളവിൽ ഇത് 83,838 കോടി രൂപയായിരുന്നു.
ജിയോ പ്ലാറ്റ്‌ഫോമിന്റെ വരുമാനം 24,176 കോടി രൂപയും അറ്റാദായം 3,795 കോടി രൂപയുമാണ്. എആർപിയു 151.6 രൂപയായി മെച്ചപ്പെട്ടു. റിലയൻസിൻറെ റീട്ടെയിൽ ബിസിനസ്സ് എക്കാലത്തെയും ഉയർന്ന വരുമാനമായ 57,714 കോടി രൂപയും അറ്റാദായം 2,259 കോടി രൂപയും രേഖപ്പെടുത്തി.
O2C വളർച്ചയെ നയിക്കുന്നു
3Q-ൽ, റിലയൻസ് 28 ബില്യൺ ലാഭം (ഷെയ്ൽ ആസ്തികളുടെ വിൽപ്പന) നേടിയെടുത്തു (വർഷത്തിൽ 42% വർദ്ധനവ്). O2C / Jio / റീട്ടെയിൽ ബിസിനസുകളുടെ Ebitda വളർച്ച 39/14/24% ആയിരുന്നു; കെജിഡി6 ഗ്യാസ് ഉൽപ്പാദനം വർധിച്ചതിന്റെ പശ്ചാത്തലത്തിൽ ഇ&പി എബിറ്റ്ഡ ഗണ്യമായി വർദ്ധിച്ചു.
ചെലവ് മാനേജ്മെന്റിന്റെ പിൻബലത്തിൽ ജിയോയുടെ എബിറ്റ്ഡ എസ്റ്റിമേറ്റുകളേക്കാൾ വളരെ മുന്നിലായിരുന്നു; അതിന്റെ ARPU ശരാശരി Rs152 (6% QoQ). റിലയൻസ് റീട്ടെയിൽ 837 പുതിയ സ്റ്റോറുകൾ തുടങ്ങി (YTD 1701), 53% വാർഷിക വിൽപ്പന വളർച്ച നേടിയത്, ഉയർന്ന സ്റ്റോർ എണ്ണത്തിന്റെയും പ്രവർത്തനങ്ങളുടെയും പിൻബലത്തിലാണ്.
Brokerage Outlook
IIFC Securities value the O2C business EV at US$70bn (vs US$75bn stated in the FY19 AGM); IIFL’s telco team values JIO’s EV at US$90bn, which is based on DCF, and assumes RMS of 50% in steady-state.
Also IIFC Securities value RRetail at EV of US$100bn, based on 55x FY23ii Ebitda. R-Retail successfully consummating the acquisition can lead to significant value creation for the overall retail business.
As such, in the base case, we value RIL’s stock at Rs2758/share, which implies 11% upside from CMP. There are a few events which, as and when they unfold, have the potential to boost the base case SoTP.
These include: 1) successful acquisition of Future Group’s retail & logistics assets and improvement in disclosures;
2) further tariff hikes in JIO, over & above our base case assumptions; and
3) faster than expected ramp up in Green Energy business.
ഇഎസ്ജിയും സുസിഥിരതയും
മാലിന്യം ഒട്ടും തന്നെ പുറന്തള്ളാത്ത ഒരു നിർമ്മാണ രീതിയാണ് റിലയൻസ് പിൻ തുടരുന്നത്. സോളാർ, ബാറ്ററി, ഹൈഡ്രജൻ എന്നിവയിൽ വ്യാപിച്ചുകിടക്കുന്ന ഹൈപ്പർ ഇന്റഗ്രേറ്റഡ് മോഡലും, വിതരണ ശൃംഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ ഒരു ഉൽപാദന സമീപനമാണത്.
ഇന്ത്യ ഇനി സോളാർ അടിസ്ഥാനമാക്കിയുള്ള ഊർജ്ജശ്രോതസ്സുകളെ വൻ തോതിൽ ആശ്രയിക്കുമെന്ന് റിലയൻസ് കണക്കുകൂട്ടുന്നു.ഈ മേഖലയിൽ റിലയൻസ് ഇതിനകം വൻ മുന്നേറ്റം നടത്തി കഴിഞ്ഞു.