കുടുംബത്തിലെ എല്ലാ ആധാര്‍ കാര്‍ഡും ഒറ്റ നമ്പറില്‍ നിന്ന് റിക്വസ്റ്റ് അയച്ച് പി വി സി കാര്‍ഡാക്കാം

നിത്യജീവിതത്തില്‍ ആധാര്‍ കാര്‍ഡ് ഒഴിച്ചുകൂടാനാവാത്തതാണ്. പാസ്പോര്‍ട്ട്, ബാങ്ക് അക്കൗണ്ട്, ആശുപത്രി ആവശ്യങ്ങള്‍ മുതലായവയ്ക്കെല്ലാം ആധാര്‍ ഒഴിവാക്കാനാകാത്തതാണ്. എന്തിന് കോവിഡ് പരിശോധനയ്ക്ക് പോലും ആധാര്‍ ഇന്ന് നിര്‍ബന്ധമാണ്. ഇത്തരം സാഹചര്യത്തില്‍ നിരന്തരം ഉപയോഗിക്കേണ്ടി വരുമ്പോള്‍ പേപ്പര്‍ കാര്‍ഡായ ഇത് വേഗത്തില്‍ നശിച്ച് പോകാന്‍ സാധ്യതയുണ്ട്. ഇതിന് പരിഹാരമായി പലരും കാണുന്നത് പ്ലാസ്റ്റിക് ആധാര്‍ കാര്‍ഡുകളെയാണ്. ഇത് സ്വന്തം നിലയ്ക്ക് പ്ലാസ്റ്റിക് കാര്‍ഡാക്കി മാറ്റുകയോ യു ഐ ഡി എ ഐ (യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) അപേക്ഷ […]

Update: 2022-02-17 04:57 GMT

നിത്യജീവിതത്തില്‍ ആധാര്‍ കാര്‍ഡ് ഒഴിച്ചുകൂടാനാവാത്തതാണ്. പാസ്പോര്‍ട്ട്, ബാങ്ക് അക്കൗണ്ട്, ആശുപത്രി ആവശ്യങ്ങള്‍ മുതലായവയ്ക്കെല്ലാം ആധാര്‍ ഒഴിവാക്കാനാകാത്തതാണ്. എന്തിന് കോവിഡ് പരിശോധനയ്ക്ക് പോലും ആധാര്‍ ഇന്ന് നിര്‍ബന്ധമാണ്. ഇത്തരം സാഹചര്യത്തില്‍ നിരന്തരം ഉപയോഗിക്കേണ്ടി വരുമ്പോള്‍ പേപ്പര്‍ കാര്‍ഡായ ഇത് വേഗത്തില്‍ നശിച്ച് പോകാന്‍ സാധ്യതയുണ്ട്. ഇതിന് പരിഹാരമായി പലരും കാണുന്നത് പ്ലാസ്റ്റിക് ആധാര്‍ കാര്‍ഡുകളെയാണ്. ഇത് സ്വന്തം നിലയ്ക്ക് പ്ലാസ്റ്റിക് കാര്‍ഡാക്കി മാറ്റുകയോ യു ഐ ഡി എ ഐ (യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) അപേക്ഷ നല്‍കി പരിഷ്‌കരിക്കുകയോ ചെയ്യാമായിരുന്നു. എന്നാല്‍ ഇതിന് പുതിയ ഒരു സാധ്യതയും കുടി ഒരുക്കി യു ഐ ഡി എ ഐ. ഇനി മുതല്‍
ഒറ്റ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വീട്ടിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍ കാര്‍ഡുകള്‍ പി വി സി കാര്‍ഡാക്കി മാറ്റുന്നതിന് റിക്വസ്റ്റ് നല്‍കാം. മുമ്പ് ഈ സൗകര്യം ഉണ്ടായിരുന്നില്ല.

സുരക്ഷിതമായ ക്യുആര്‍ കോഡ്, ഹോളോഗ്രാം, മൈക്രോ ടെക്സ്റ്റ്, ഗോസ്റ്റ് ഇമേജ്, കാര്‍ഡ് നല്‍കിയ തീയതി, പ്രിന്റ് ചെയ്ത തീയതി, ഇംബോസ്ഡ് ആധാര്‍ ലോഗോ എന്നിവയാണ് പുതിയ ആധാര്‍ പിവിസി കാര്‍ഡിന്റെ സവിശേഷതകള്‍.വ്യക്തികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാത്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും പുതിയ ആധാര്‍ പിവിസി കാര്‍ഡ് ഓര്‍ഡര്‍ ചെയ്യാം. ആധാര്‍ കാര്‍ഡ് ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ ചുവടെ നല്‍കുന്നു.

യുഐഡിഎഐ വെബ്സൈറ്റ് വഴിയോ റസിഡന്റ് പോര്‍ട്ടലിന്റെ സഹായത്തോടെയോ ആധാര്‍ പി വി സി കാര്‍ഡിന് അപേക്ഷിക്കാം. ഇതിനായി 50 രൂപ ചാര്‍ജായി നല്‍കണം.

ഇതിനായി ആദ്യം

https://uidai.gov.in or https://resident.uidai.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

'ഓര്‍ഡര്‍ ആധാര്‍ കാര്‍ഡി'ല്‍ ്ക്ലിക്ക് ചെയ്യുക

നിങ്ങളുടെ ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ 16 അക്ക വെര്‍ച്വല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കുക

സുരക്ഷ കോഡ് നല്‍കിയെന്ന് ഉറപ്പാക്കുക

ഒടിപി നമ്പറിന് അപേക്ഷിക്കാനുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്യുക. മൊബൈല്‍ നമ്പറിലേക്കു വന്ന ഒടിപി ടൈപ്പ ചെയ്യുക

'ടേംസ് ആന്‍ഡ് കണ്‍ണ്ടീഷന്‍സി'ല്‍ ക്ലിക്ക് ചെയ്യുക പിന്നീട്
സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ശേഷം പേയ്മെന്റ് നല്‍കാം. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ, പേയ്്ടിഎം തുടങ്ങിയവ ഉപയോഗിച്ച്് പേയ്മെന്റ് നടത്താവുന്നതാണ്.

 

Tags:    

Similar News