വനിതാ ദിനത്തില്‍ സ്മാര്‍ട്ടാകാം, സ്ത്രീ സംരംഭകർ അറിയാന്‍

വീട്ടമ്മ എന്നതിനപ്പുറം കരിയറില്‍ പല ഉത്തരവാദിത്വങ്ങള്‍ ഇന്ന് സ്ത്രീകള്‍ ഏറ്റെടുക്കുന്നുണ്ട്. സ്പോര്‍ട്സ്, നിയമം, മെഡിസിന്‍, ബിസിനസ്സ്, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലും അവര്‍ തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിക്കുന്നു. സ്വന്തമായി അധ്വാനിച്ച് ഇഷ്ടാനുസരണം ചെലവഴിക്കുന്നവരാണ് ഇന്ന് ഓരോ സ്ത്രീയും. തൊഴിലാളി എന്ന സാധാരണക്കാരിയില്‍ നിന്ന് വലിയ ബിസിനസുകള്‍ കെട്ടിപടുക്കുന്ന സംരംഭകയിലേക്കുള്ള സ്ത്രീകളുടെ വളര്‍ച്ച പെട്ടന്നായിരുന്നു. ചെറുകിട ബിസിനസ് മുതല്‍ വലിയ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ വരെ സ്ത്രീകള്‍ ഇന്ന് മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നു. പുതിയ സംരംഭത്തിലേക്ക് കടക്കുമ്പോള്‍, അത് […]

Update: 2022-03-07 02:51 GMT

വീട്ടമ്മ എന്നതിനപ്പുറം കരിയറില്‍ പല ഉത്തരവാദിത്വങ്ങള്‍ ഇന്ന് സ്ത്രീകള്‍ ഏറ്റെടുക്കുന്നുണ്ട്. സ്പോര്‍ട്സ്, നിയമം, മെഡിസിന്‍, ബിസിനസ്സ്, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലും അവര്‍ തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിക്കുന്നു. സ്വന്തമായി അധ്വാനിച്ച് ഇഷ്ടാനുസരണം ചെലവഴിക്കുന്നവരാണ് ഇന്ന് ഓരോ സ്ത്രീയും. തൊഴിലാളി എന്ന സാധാരണക്കാരിയില്‍ നിന്ന് വലിയ ബിസിനസുകള്‍ കെട്ടിപടുക്കുന്ന സംരംഭകയിലേക്കുള്ള സ്ത്രീകളുടെ വളര്‍ച്ച പെട്ടന്നായിരുന്നു. ചെറുകിട ബിസിനസ് മുതല്‍ വലിയ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ വരെ സ്ത്രീകള്‍ ഇന്ന് മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നു. പുതിയ സംരംഭത്തിലേക്ക് കടക്കുമ്പോള്‍, അത് തനിയെ പ്ലാന്‍ ചെയ്യുമ്പോള്‍, കൃത്യമായ സാമ്പത്തിക അച്ചടക്കവും പ്രധാനമാണ്. മാര്‍ച്ച് എട്ട് വനിതകളുടെ ദിനമാണ്. ഓരോ 'സ്മാര്‍ട്ട് വനിത'യും അറിഞ്ഞിരിക്കേണ്ട ചില സാമ്പത്തിക ടിപ്പുകള്‍ നോക്കാം.

നിക്ഷേപങ്ങള്‍ പ്ലാന്‍ ചെയ്യുക

നിക്ഷേപങ്ങള്‍ വളരെ പ്രധാനമാണ്. എന്നാല്‍ അതിനേക്കാള്‍ പ്രധാനം ഇത് എങ്ങനെ പ്ലാന്‍ ചെയ്യുന്നുവെന്നുള്ളതാണ്. എന്താവശ്യത്തിന് വേണ്ടിയാണ് നിക്ഷേപം നടത്തുന്നതെന്നും അതിന് എത്ര തുക വേണമെന്നും നേരത്തെ കണക്കാക്കിയ ശേഷം നിക്ഷേപം പ്ലാന്‍ ചെയ്യുക.

എവിടെ നിക്ഷേപിക്കണമെന്നതും പ്രധാനമാണ്. സിസ്റ്റമാറ്റിക്ക് ഇന്‍വസ്റ്റ്മെന്റ് പ്ലാനില്‍ (എസ്ഐപി) നിക്ഷേപിക്കുന്നത് നല്ലൊരു മാര്‍ഗ്ഗമാണ്. ഫിക്സഡ് ഡെപ്പോസിറ്റ്, മ്യൂച്വല്‍ ഫണ്ട് എന്നിവയും തിരഞ്ഞെടുക്കാം. നിങ്ങള്‍ക്കാവശ്യമുള്ള കൃത്യം തുക മാത്രം നിക്ഷേപിക്കാതെ കൂടുതല്‍ തുക നിക്ഷേപിക്കാം.

സാമ്പത്തിക ലക്ഷ്യങ്ങള്‍

കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വിദേശ യാത്രകള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി സാമ്പത്തിക ആസൂത്രണം നടത്താറുണ്ട്. എന്നാല്‍ അതുപോലെ തന്നെ വ്യക്തിപരമായ ചെറിയ ആവശ്യങ്ങള്‍ക്കും ആസൂത്രണം ചെയ്യാം. രണ്ടായിരം രൂപയുടെ ബാഗ് വാങ്ങുകയാണെങ്കില്‍ രണ്ടോ മൂന്നോ മാസം കൊണ്ട് പണം സൂക്ഷിച്ചു കൊണ്ട് വാങ്ങാം.

റിസ്‌കുകള്‍ അറിയണം

നിക്ഷേപങ്ങള്‍ എല്ലാ കാലത്തും സാമ്പത്തിക പ്രതിസന്ധിയില്‍ വലിയ സഹായകരമാണ്. സ്വര്‍ണ്ണം, റിയല്‍ എസ്റ്റേറ്റ്, ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവ നല്ല നിക്ഷേപ മാര്‍ഗ്ഗങ്ങളാണ്. ഓരോ നിക്ഷേപങ്ങളിലേയും റിസ്‌ക്ക് കൂടി അറിഞ്ഞ ശേഷമായിരിക്കണം ഏതു വേണമെന്ന് തിരഞ്ഞെടുക്കാന്‍.

കടബാധ്യത പരിധിയിലാക്കണം

ക്രെഡിറ്റ് കാര്‍ഡുകളുടെ കാലം വന്നതോടെ ആവശ്യത്തിനും അനാവശ്യത്തിനും ചെലവഴിക്കുന്നവരാണ് പലരും. റിപ്പോര്‍ട്ടുകളനുസരിച്ച് ദീര്‍ഘകാല കടബാധ്യതയുള്ളവരാണ് ഭൂരിഭാഗം പേരും. ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവയെല്ലാം ഈ ഗണത്തില്‍പ്പെടുന്നു. വേഗത്തില്‍ വായ്പ ലഭിക്കുന്ന സാഹചര്യം നിങ്ങളുടെ കടബാധ്യതയും വര്‍ദ്ധിപ്പിക്കുമെന്ന് ഓര്‍മിക്കുക.

അടിയന്തര ഫണ്ട്

ഏതൊരാള്‍ക്കും എപ്പോള്‍ വേണമെങ്കിലും അടിയന്തിര സാഹചര്യങ്ങളുണ്ടാകാം. അതിനാല്‍ ഒരു നിശ്ചിത തുക ഈ വിഭാഗത്തിലേക്കായി മാറ്റിവയ്ക്കുക. മറ്റ് ആവശ്യങ്ങള്‍ക്കൊന്നും ഈ തുക വിനിയോഗിക്കാതിരിക്കുക. അടിയന്തിര സാഹചര്യങ്ങളില്‍ ഈ ഫണ്ട് സഹാകരമാകും.

Tags:    

Similar News