എല്ലാ പോളിസി ഉടമകള്‍ക്കും എല്‍ഐസി ഐപിഒ യില്‍ ഇളവുണ്ടാകില്ല, കാരണം ഇതാണ്

  എല്‍ ഐ സിയുടെ ഓഹരി സ്വന്തമാക്കാന്‍ കാത്തിരിക്കുകയാണോ? പോളിസി ഉടമകള്‍ക്ക് 10% വരെ ഓഹരികള്‍ ഐ പി ഓയില്‍ എല്‍ ഐ സി മാറ്റി വച്ചിട്ടുണ്ട. എന്നാല്‍ എല്ലാ പോളിസി ഉടമകള്‍ക്കും ഈ ആനുകുല്യത്തിന് അര്‍ഹത ഇല്ല. അതിന് ചില നിബന്ധനകള്‍ ഉണ്ട്. പ്രാഥമിക ഓഹരി വിപണിയില്‍ ഇറങ്ങുന്ന പൊതുമേഖലാ ഭീമന് സെബിയിലേക്ക് കെട്ടി വയ്‌ക്കേണ്ട ഇഷ്യൂ വിലയുടെ 1% ഇളവു ചെയ്തു കൊടുത്തിട്ടുണ്ട്. ഇതോടെ 500-800 കോടി രൂപയുടെ നേട്ടമുണ്ടാകും. എന്താണ് ഡി ആര്‍ […]

Update: 2022-02-16 00:49 GMT

 

എല്‍ ഐ സിയുടെ ഓഹരി സ്വന്തമാക്കാന്‍ കാത്തിരിക്കുകയാണോ? പോളിസി ഉടമകള്‍ക്ക് 10% വരെ ഓഹരികള്‍ ഐ പി ഓയില്‍ എല്‍ ഐ സി മാറ്റി വച്ചിട്ടുണ്ട. എന്നാല്‍ എല്ലാ പോളിസി ഉടമകള്‍ക്കും ഈ ആനുകുല്യത്തിന് അര്‍ഹത ഇല്ല. അതിന് ചില നിബന്ധനകള്‍ ഉണ്ട്. പ്രാഥമിക ഓഹരി വിപണിയില്‍ ഇറങ്ങുന്ന പൊതുമേഖലാ ഭീമന് സെബിയിലേക്ക് കെട്ടി വയ്‌ക്കേണ്ട ഇഷ്യൂ വിലയുടെ 1% ഇളവു ചെയ്തു കൊടുത്തിട്ടുണ്ട്. ഇതോടെ 500-800 കോടി രൂപയുടെ നേട്ടമുണ്ടാകും.

എന്താണ് ഡി ആര്‍ എച്ച് പി

എന്തായാലും സെബിയില്‍ സമര്‍പ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസില്‍ (DRHP) എല്‍ ഐ സി ഈ കാര്യങ്ങളില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഉഞഒജ) നിയമപരമായ പ്രാഥമിക രേഖയാണ്. ഐ പി ഒ-ബൗണ്ടഡ് കമ്പനിയും അതിലെ നിക്ഷേപകരും ഓഹരി ഉടമകളും തമ്മിലുള്ള ആശയ വിനിമയത്തിനുള്ള ഒരുപാധിയായി ഇത് പ്രവര്‍ത്തിക്കുന്നു. ഒരു കമ്പനി അതിന്റെ ഓഹരികളിലൂടെ പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് സ്വരൂപിക്കാന്‍ ലക്ഷ്യമിടുന്നുവെങ്കില്‍, ആ കമ്പനി ഡി ആര്‍ എച്ച് പി ഫയല്‍ ചെയ്യേണ്ടതുണ്ട്. ഡി ആര്‍ എച്ച് പി പ്രകാരം പോളിസി ഹോള്‍ഡര്‍ റിസര്‍വേഷന്‍ വിഭാഗത്തിന് കീഴില്‍ എല്‍ ഐ സി ഐ പി ഒയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ലാത്ത പോളിസി ഉടമകള്‍ ഇവരൊക്കെയാണ്.

ജോയിന്റ് ഡീമാറ്റ് അക്കൗണ്ട്

നിങ്ങളുടെയും പങ്കാളിയുടെയും പേരിലുള്ള ഒരു ജോയിന്റ് ഡീമാറ്റ് അക്കൗണ്ട്
ആണെങ്കില്‍ ( രണ്ട് വ്യത്യസ്ത പോളിസികള്‍ ഉള്ളതും അതില്‍ പാന്‍ ലിങ്ക് ചെയ്തിരിക്കുന്നതും) ഈ അക്കൗണ്ട് വച്ച് ഓഫറില്‍ അപേക്ഷിക്കാന്‍ കഴിയില്ല. സെബിയുടെ ഐ സി ഡി ആര്‍ റെഗുലേഷന്‍സ് അനുസരിച്ച്, ഡീമാറ്റ് അക്കൗണ്ടിലെ രണ്ട് ഗുണഭോക്താക്കള്‍ക്കും വ്യക്തിഗത അപേക്ഷകള്‍ നല്‍കാനാവില്ല. ആദ്യ/ പ്രാഥമിക ഗുണഭോക്താവിന്റെ പേരില്‍ മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. ഒരു അപേക്ഷ
സമര്‍പ്പിക്കാന്‍ ആദ്യ/പ്രാഥമിക ഗുണഭോക്താവിന്റെ പേര് മാത്രമേ ഉപയോഗിക്കാനും
കഴിയൂ.

ആന്വിറ്റി പോളിസി ഹോള്‍ഡറാണെങ്കില്‍

നിലവില്‍ ആന്വിറ്റി സ്വീകരിക്കുന്ന ആന്വിറ്റി പോളിസി ഹോള്‍ഡറുടെ (മരണം വരിച്ച) പങ്കാളിക്ക് ഓഫറില്‍ എല്‍ ഐ സിയുടെ ഇക്വിറ്റി ഷെയറുകള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.

മറ്റു ഡീമാറ്റ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല

പോളിസി ഉടമയ്ക്ക് സ്വന്തം പേരിലുള്ള ഡീമാറ്റ് അക്കൗണ്ട് ഉണ്ടായിരിക്കണം. ഭാര്യ/ഭര്‍ത്താവ്, കുട്ടികള്‍, രക്ഷിതാക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ പേരിലുള്ള അക്കൗണ്ട് ഉപയോഗിച്ച് ആനുകൂല്യം ലഭിക്കില്ല.

എന്‍ ആര്‍ ഐ

എന്‍ ആര്‍ ഐകള്‍ക്ക് പോളിസി ഹോള്‍ഡര്‍ റിസര്‍വേഷന്‍ വിഭാഗം വഴി ഐ പി ഒയ്ക്ക് അപേക്ഷിക്കാനാകില്ല. ബിഡ് അല്ലെങ്കില്‍ ഓഫര്‍ കാലയളവില്‍ ഇന്ത്യയില്‍ താമസിക്കുന്ന ഒരാള്‍ക്ക് മാത്രമേ ഓഫറില്‍ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ.

ഗ്രൂപ്പ് പോളിസികള്‍

ഗ്രൂപ്പ് പോളിസികള്‍ ഒഴികെയുള്ള എല്ലാ പോളിസികളും പോളിസി ഹോള്‍ഡര്‍ റിസര്‍വേഷന്‍ വിഭാഗത്തില്‍ ബിഡ്ഡിംഗിന് യോഗ്യമാണ്. പോളിസി ഹോള്‍ഡര്‍ റിസര്‍വേഷന്‍ വിഭാഗത്തിന് കീഴില്‍ ബിഡ് ചെയ്യാന്‍ എല്‍ ഐ സി പോളിസി ഉടമകള്‍ക്ക് മാത്രമേ അര്‍ഹതയുള്ളൂ. എന്നിരുന്നാലും, ഒരാള്‍ക്ക് RIB അല്ലെങ്കില്‍ നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ ബിഡ്ഡര്‍ ( വ്യക്തിഗത നിക്ഷേപകര്‍, എന്‍ ആര്‍ ഐകള്‍, ട്രസ്റ്റുകള്‍ തുടങ്ങിയവയില്‍ നിന്ന് രണ്ടുലക്ഷത്തിലധികം രൂപയ്ക്ക് ബിഡ് ചെയ്യുന്നവരെ നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ ബിഡ്ഡര്‍മാര്‍ എന്ന് വിളിക്കുന്നത്. ഇവര്‍ ആര്‍ ഐ ഐ (Retail individual investor) പോലെ സെബിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ ബിഡ്ഡര്‍മാര്‍ക്ക് ബുക്ക് ബില്‍ഡ് ഐ പി ഒയില്‍ മൊത്തം ഇഷ്യൂ സൈസിന്റെ 15% ഷെയറുകളുടെ അലോക്കേഷന്‍ ഉണ്ട്.)

 

 

Tags:    

Similar News