സ്വര്‍ണ്ണ വായ്പയെടുക്കുമ്പോൾ അറിയേണ്ട ഏഴ് കാര്യങ്ങൾ
സ്വര്‍ണ്ണ വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എടുക്കുന്ന തുക, പലിശ നിരക്ക്, കാലാവധി തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ പിന്നീടുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം. സ്വര്‍ണ്ണ വായ്പയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്. വായ്പാ തുക വിപണിയിലെ സ്വര്‍ണത്തിന്റെ വിലയനുസരിച്ചാണ് ഗ്രാമിന് നിശ്ചിത തുക വായ്പയായി നല്‍കാന്‍ ബാങ്കുകള്‍ നിശ്ചയിക്കുന്നത്. പൊതുവെ സ്വര്‍ണ്ണ വിലയുടെ 75% വരെ വായ്പയായി നല്‍കാറുണ്ട്. വിവിധ സ്‌കീമുകളിലായി വ്യത്യസ്ത നിരക്കില്‍ ഏറ്റവും മിനിമം തുകയും ഏറ്റവും
സ്വര്‍ണ്ണ വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എടുക്കുന്ന തുക, പലിശ നിരക്ക്, കാലാവധി തുടങ്ങിയ...
സ്വര്‍ണ്ണ വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എടുക്കുന്ന തുക, പലിശ നിരക്ക്, കാലാവധി തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ പിന്നീടുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം. സ്വര്‍ണ്ണ വായ്പയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്.
വായ്പാ തുക
വിപണിയിലെ സ്വര്‍ണത്തിന്റെ വിലയനുസരിച്ചാണ് ഗ്രാമിന് നിശ്ചിത തുക വായ്പയായി നല്‍കാന്‍ ബാങ്കുകള്‍ നിശ്ചയിക്കുന്നത്. പൊതുവെ സ്വര്‍ണ്ണ വിലയുടെ 75% വരെ വായ്പയായി നല്‍കാറുണ്ട്. വിവിധ സ്‌കീമുകളിലായി വ്യത്യസ്ത നിരക്കില്‍ ഏറ്റവും മിനിമം തുകയും ഏറ്റവും കൂടുതല്‍ തുകയും വായ്പയായി അനുവദിക്കുന്നു. അതുകൊണ്ടു തന്നെ എത്ര തുകയാണോ നമുക്കാവശ്യം അതിനു വേണ്ട തൂക്കത്തിലുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ കൈവശമുണ്ടോ എന്നുറപ്പാക്കണം. പെട്ടെന്ന് തിരിച്ചെടുക്കാന്‍ കഴിയുമെങ്കില്‍ കാലാവധി കുറഞ്ഞ സ്‌കീം തിരഞ്ഞെടുക്കാം. ഇത് പലിശ കുറയ്ക്കാന്‍ സഹായിക്കും.
പലിശ നിരക്ക്
വിപണിയിലെ മറ്റു വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വര്‍ണ്ണ വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക് കുറവാണ്. കാരണം കടം വാങ്ങുന്നയാള്‍ ഈട് നല്‍കുന്നതു കൊണ്ടു തന്നെ. പലിശനിരക്ക് 7 ശതമാനം മുതല്‍ തുടങ്ങുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലാണെങ്കില്‍ ഒരു മാസത്തേക്കായി പണയ കാലാവധി പരിമിതപ്പെടുത്തുക. കാരണം ഇത്തരം ധനകാര്യ സ്ഥാപനങ്ങളില്‍ കൂടിയ നിരക്കാകും ഈടാക്കുക. പല ബാങ്കുകളുടെ പലിശനിരക്ക് താരതമ്യം ചെയ്യുന്നത് ഇവിടെ ഗുണം ചെയ്യും.
ബാധകമായ നിരക്കുകള്‍
പലിശ നിരക്കിന് പുറമേ, പ്രോസസിംഗ് ഫീസ്, ഡോക്യുമെന്റേഷന്‍ ഫീസ്, അപ്രൈസര്‍ ഫീസ്, പേയ്മെന്റ് ഡിഫോള്‍ട്ട് ഫീസ്, ലോണ്‍ ഓവര്‍ഡ്യൂ ഫീ തുടങ്ങി നിരവധി ചാര്‍ജുകള്‍ ബാങ്കുകള്‍ ഈടാക്കാറുണ്ട്. ഈ ചാര്‍ജുകള്‍ മൊത്തത്തിലുള്ള ചെലവ് വര്‍ദ്ധിപ്പിക്കുന്നു. ഒരു സ്വര്‍ണ്ണ വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഇത്തരത്തില്‍ അധികമായി ഈടാക്കുന്ന നിരക്കുകള്‍ മനസ്സിലാക്കാം. സാധാരണ പ്രൊസസ്സിങ് ഫീസിനത്തില്‍ വായ്പാ തുകയുടെ രണ്ട് ശതമാനവും ജി എസ് ടിയുമാണ് ഇാടാക്കുന്നത്.
ലോണിന്റെ കാലാവധി
സ്വര്‍ണ്ണ വായ്പകളുടെ തിരിച്ചടവ് കാലാവധി 3 മാസത്തിനും 48 മാസത്തിനും ഇടയിലാണ് നിജപ്പെടുത്തിയിരിക്കുന്നത്. നിങ്ങളുടെ തിരിച്ചടവ് കഴിവ് കണക്കിലെടുത്ത് അനുയോജ്യമായ ലോണ്‍ കാലാവധിയുള്ള ഒരു ഗോള്‍ഡ് ലോണ്‍ തിരഞ്ഞെടുക്കുക. ഇവിടെ കാലാവധി കൂടുന്തോറും പലിശയും കൂടുമെന്നോര്‍ക്കുക.
തിരിച്ചടവ്
സ്വര്‍ണ്ണ വായ്പകളുടെ തിരിച്ചടവ് എളുപ്പമാണ്. തിരഞ്ഞെടുക്കുന്ന സ്ഥാപനത്തെ അടിസ്ഥാനമാക്കി ഇ എം ഐ ആയോ, പോളിസി കാലാവധിയുടെ അവസാനത്തില്‍ മുതലും പലിശയും ഒരുമിച്ച് അടയ്ക്കാനോ സൗകര്യമുണ്ടാകും. മാസാടിസ്ഥാനത്തില്‍ പലിശ അടച്ച് പിന്നീട് പൂര്‍ണസംഖ്യ നല്‍കി സ്വര്‍ണം തിരിച്ചെടുക്കാം. നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായത് ഇതില്‍ നിന്ന് തിരഞ്ഞെടുക്കാം.
വായ്പാ യോഗ്യത
സ്വര്‍ണ്ണ വായ്പ കിട്ടാന്‍ പ്രത്യേക നിബന്ധനകള്‍ ഇല്ല. കാരണം കൃത്യമായ ഈടിലാണ് വായ്പ എന്നുളളതിനാല്‍ ബാങ്കുകള്‍ക്ക് ഇവിടെ റിസ്‌ക് ഇല്ല. ബാങ്കുകളില്‍ അക്കൗണ്ടുണ്ടെങ്കില്‍ നടപടികള്‍ എളുപ്പത്തിലാക്കാം. ധനകാര്യ സ്ഥാപനങ്ങളിലാണെങ്കില്‍ നിങ്ങളുടെ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ മതിയാകും.
രേഖകള്‍
സാധാരണയായി, സ്വര്‍ണ്ണ വായ്പ ലഭിക്കുന്നതിന് കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോം, പാസ്‌പോര്‍ട്ട് ഫോട്ടോ, ഐഡന്റിറ്റി പ്രൂഫ്, പാന്‍ കാര്‍ഡ്, പ്രായം, വിലാസം എന്നിവ തെളിയിക്കാനുള്ള രേഖ, ലോണ്‍ നല്‍കാനുള്ള രേഖകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതും ആവശ്യമായി വരാം.