മുഖം കണ്ട് പണം വസൂലാക്കും, ഇനി പേയ്‌മെന്റ് ഈസിയാണ്

കോവിഡ് മഹാമാരിയോടെയാണ് 'ഫേഷ്യല്‍ റെക്കഗ്‌നേഷന്‍' പോലെയുള്ള സംവിധാനങ്ങള്‍ക്ക്് വ്യാപക പ്രചാരമുണ്ടായത്.

Update: 2022-01-14 00:00 GMT
trueasdfstory

സാധാരണയായി കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ പണം കൈമാറാന്‍ ക്രെഡിറ്റ് കാര്‍ഡും ഫോണും ഉപയോഗിക്കാറുണ്ട്. ഇനി മുതല്‍ ഈ സംവിധാനങ്ങളുടെ...

 

സാധാരണയായി കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ പണം കൈമാറാന്‍ ക്രെഡിറ്റ് കാര്‍ഡും ഫോണും ഉപയോഗിക്കാറുണ്ട്. ഇനി മുതല്‍ ഈ സംവിധാനങ്ങളുടെ സഹായമില്ലാതെയും എളുപ്പത്തില്‍ ഇടപാടുകള്‍ നടത്താം. പി ഒ എസ് (പോയിന്റ് ഓഫ് സെയില്‍) ടെര്‍മിനലില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയില്‍ നോക്കി 'ഐഡന്റിറ്റി' വ്യക്തമാക്കിയ ശേഷം ഇടപാടുകള്‍ നടത്തുന്ന രീതി ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.

കോവിഡ് മഹാമാരിയോടെയാണ് 'ഫേഷ്യല്‍ റെക്കഗ്‌നേഷന്‍' പോലെയുള്ള സംവിധാനങ്ങള്‍ക്ക് വ്യാപക പ്രചാരമുണ്ടായത്. 2020 ല്‍ ലോക വ്യാപകമായി 67 കോടി ആളുകളാണ് ഇത് ഉപയോഗിച്ചതെങ്കില്‍ 2025 ആവുമ്പോഴേക്കും ആഗോളതലത്തില്‍ 'മുഖം തിരിച്ചറിയല്‍' പേയ്‌മെന്റുകള്‍ നടത്തുന്ന ഉപയോക്താക്കളുടെ എണ്ണം 140 കോടി കവിയുമെന്നാണ് താരതമ്യ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് .

പര്‍ച്ചേസുകള്‍ ഇനി എളുപ്പം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായി അവശ്യ സാധനങ്ങള്‍ വാങ്ങാനും ഇടപാട് നടത്താനും ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍, ബാങ്ക് കാര്‍ഡ്, മറ്റ് തിരിച്ചറിയല്‍ രേഖകള്‍, പിന്‍ നമ്പര്‍ തുടങ്ങിയവയൊന്നും ഇത്തരം ഇടപാടിന് ആവശ്യമില്ല.

എങ്ങനെ പ്രവര്‍ത്തിക്കുന്നു

മുഖം ഉപയോഗിച്ച് ഒരു സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങള്‍ എങ്ങനെ അണ്‍ലോക്ക് ചെയ്യുന്നുവോ അതേ രീതിയില്‍ തന്നെ 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍' ഉപയോഗിച്ച് ഉപഭോക്താവിന്റെ മുഖം സ്‌കാന്‍ ചെയ്യാം. സെക്കന്‍ഡുകള്‍ കൊണ്ട്, തിരിച്ചറിയലിനായി ഇത് സേവന ദാതാവിലേക്കോ ബന്ധപ്പെട്ട ബാങ്കിലേക്കോ അയക്കും. ഇത് വഴി ഉപഭോക്താവിനെ കൃത്യമായി തിരിച്ചറിയുകയും ഇടപാടുകള്‍ നടത്തുകയും ചെയ്യുന്നു.

ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനത്തിന് കൃത്യമായ രീതികളുണ്ട്. അവയ്ക്ക് മൂക്കിന്റെ വീതിയും നീളവും, കണ്ണുകള്‍ക്കിടയിലുള്ള ഇടവും കണ്‍ സോക്കറ്റുകളുടെ ആഴവും, ഉള്‍പ്പെടെ ഒരു വ്യക്തിയുടെ മുഖമളവുകള്‍ ഈ ഡാറ്റ ഉപയോഗിച്ച് ശേഖരിക്കുന്നു. ഫേസ്പ്രിന്റുകള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താന്‍, വ്യക്തികളുടെ മുഖം അവരുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യണം. ഈ വിവരങ്ങള്‍ പേയ്മെന്റെ് ടെര്‍മിനല്‍ വഴി സ്ഥിരീകരിക്കുന്നു. അതിനാല്‍, ഉപഭോക്താക്കള്‍ക്ക് പേയ്‌മെന്റ് ടെര്‍മിനലില്‍ ഘടിപ്പിച്ചിരിക്കുന്ന സ്‌ക്രീനില്‍ മുഖം സ്‌കാന്‍ ചെയ്യാനും ഇത് വഴി ലിങ്ക് ചെയ്ത അക്കൗണ്ടുകളില്‍ നിന്ന് പണം ഇടാക്കാനുമാകുന്നു.

സുരക്ഷിതമാണോ?

പണമിടപാടുകള്‍ക്ക് ഫേഷ്യല്‍ റെക്കഗ്നിഷന്‍ പോലെയുള്ള സാങ്കേതികവിദ്യകള്‍ ദുരുപയോഗപ്പെടുന്നുണ്ടോയെന്ന ആശങ്ക ഉയരുന്നുണ്ട്. വ്യക്തികളുടെ സ്വകാര്യത ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു എന്ന ആരോപണവുമുണ്ട്. എന്നാല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇത്തരം പണമിടപാടുകള്‍ വിശ്വസനീയമാണ്. കോണ്‍ടാക്റ്റ്‌ലെസ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ യഥാര്‍ത്ഥ കാര്‍ഡ് ഉടമയാണോ ഇടപാടുകള്‍ നടത്തുന്നതെന്ന് ഉറപ്പാക്കാന്‍ കഴിയില്ല. എന്നാല്‍ ഫേസ് റെക്കഗ്‌നേഷന്‍ പേയ്‌മെന്റുകള്‍ ഉപയോഗിച്ച് പണമടയ്ക്കുന്നയാളുടെ യഥാര്‍ത്ഥ ഐഡന്റിറ്റി തത്സമയം സ്ഥിരീകരിക്കപ്പെടുന്നു.

 

Tags:    

Similar News