നാല് ശതമാനം പലിശയില്‍ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ വായ്പാ പദ്ധതി
രാജ്യത്ത് സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി പട്ടികവര്‍ഗ സമൂഹങ്ങളെയും വനിതകളെയും സംരംഭക മേഖലയിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നതിന് സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. രണ്ടര ലക്ഷം പുതു സംരംഭങ്ങള്‍ക്ക് അവസരമൊരുക്കുന്നതാണ് 'സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ' പദ്ധതി. ഇന്ത്യന്‍ ധനമന്ത്രാലയത്തിന് കീഴില്‍ 2016 ഏപ്രിലില്‍ ആണ് സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതി ആരംഭിച്ചത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 1,25,000 ബാങ്ക് ശാഖകള്‍ വഴി പട്ടികജാതി പട്ടികവര്‍ഗ സമൂഹങ്ങള്‍ക്കും വനിതകള്‍ക്കും ഇതിലൂടെ വായ്പ ലഭ്യമാക്കും. 'സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ' പദ്ധതി പ്രകാരം […]
രാജ്യത്ത് സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി പട്ടികവര്‍ഗ സമൂഹങ്ങളെയും വനിതകളെയും സംരംഭക മേഖലയിലേക്ക് കൈപിടിച്ച്...
രാജ്യത്ത് സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി പട്ടികവര്‍ഗ സമൂഹങ്ങളെയും വനിതകളെയും സംരംഭക മേഖലയിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നതിന് സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍.
രണ്ടര ലക്ഷം പുതു സംരംഭങ്ങള്‍ക്ക് അവസരമൊരുക്കുന്നതാണ് 'സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ' പദ്ധതി. ഇന്ത്യന്‍ ധനമന്ത്രാലയത്തിന് കീഴില്‍ 2016 ഏപ്രിലില്‍ ആണ് സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതി ആരംഭിച്ചത്.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 1,25,000 ബാങ്ക് ശാഖകള്‍ വഴി പട്ടികജാതി പട്ടികവര്‍ഗ സമൂഹങ്ങള്‍ക്കും വനിതകള്‍ക്കും ഇതിലൂടെ വായ്പ ലഭ്യമാക്കും. 'സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ' പദ്ധതി പ്രകാരം ഓരോ ശാഖയും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലെ ഒരു സംരംഭകനെങ്കിലും വായ്പ അനുവദിക്കണമെന്നാണ്.
കൂടാതെ, ഒരു വനിതയ്ക്കും വായ്പ നല്‍കണം. ഇത്തരത്തില്‍ 2,50,000 തൊഴില്‍ സംരംഭങ്ങള്‍ പുതുതായി ആരംഭിക്കണം. പത്ത് ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ ചെലവ് വരുന്ന സംരംഭങ്ങള്‍ക്കാണ് സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതിയിലൂടെ വായ്പ അനുവദിക്കേണ്ടത്.
യോഗ്യതകള്‍
സംരംഭങ്ങള്‍ പ്രോത്സാഹിപ്പുക്കുന്നതിനുള്ള സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ വായ്പകള്‍ ലഭ്യാമാകണമെങ്കില്‍ സംരംഭകര്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട വ്യക്തിയോ വനിതയോ ആയിരിക്കണം. മാത്രമല്ല കൂട്ടു സംരംഭങ്ങള്‍ ആണെങ്കില്‍ 51 ശതമാനത്തില്‍ കുറയാത്ത ഓഹരി ഈ വിഭാഗത്തിന് വിഭാഗത്തിന് ഉണ്ടായിരിക്കണം. പുതുസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മാത്രമാണ് വായ്പ ലഭ്യമാകുന്നത്. വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് 18 വയസ്സ് തികഞ്ഞിരിക്കണം. എന്നാല്‍ ഉയര്‍ന്ന പ്രായപരിധിയില്ല.
അപേക്ഷകര്‍ കുടിശ്ശികക്കാര്‍ ആയിരിക്കരുത്. വിവിധ നിര്‍മാണ സ്ഥാപനങ്ങള്‍ക്കും സേവന സ്ഥാപനങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും വായ്പ ലഭിക്കും. അതേസമയം ക്രെഡിറ്റ് ഗ്യാരണ്ടി എന്ന ആനുകൂല്യം വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലഭിക്കില്ല. അത്തരം അപേക്ഷകര്‍ കൊളറ്ററല്‍ സെക്യൂരിറ്റി നല്‍കേണ്ടി വരും. എന്നാല്‍ നിര്‍മാണ സേവന സ്ഥാപനങ്ങള്‍ക്ക് കൊളറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ തന്നെ സി.ജി.ടി.എം.എസ്.ഇ. പ്രകാരം വായ്പകള്‍ ലഭിക്കുന്നതാണ്.
സംരംഭ വിഹിതവും പലിശയും
സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ വായ്പ പദ്ധതിച്ചെലവിന്റെ 25 ശതമാനം സംരംഭകന്റെ വിഹിതമായിരിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വിവിധ പദ്ധതികള്‍ പ്രകാരം മാര്‍ജിന്‍ മണി ഗ്രാന്റ് ആയോ വായ്പ ആയോ അനുവദിക്കുന്നുണ്ട്. അത്തരം ആനുകൂല്യങ്ങള്‍ കൈപ്പറ്റി മാര്‍ജിന്‍ ആയി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍, ഏതൊരു സാഹരച്യത്തിലും കുറഞ്ഞത് പത്ത് ശതമാനം തുക സംരംഭകന്റെ വിഹിതമായി കണ്ടെത്തേണ്ടതായിട്ടുണ്ട്.
പ്ലാന്റ മെഷിനറികള്‍ എന്നിവ വാങ്ങുന്നതിനും പ്രവര്‍ത്തന മൂലധനമായി ഉപയോഗിക്കുന്നതിനും വായ്പ ലഭിക്കും. 75 ശതമാനം വരെയാണ് വായ്പ. സര്‍ക്കാര്‍ മാര്‍ജിന്‍ മണി ആനുകൂല്യം അനുസരിച്ച് ഇതില്‍ വ്യത്യാസം വരാം. അതത് ബാങ്കുകളില്‍ നിലവിലുള്ള ഏറ്റവും കുറഞ്ഞ പലിശ നിരക്കിലായിരിക്കും വായ്പകള്‍ ലഭ്യമാകുക. മൂന്ന് ശതമാനം ബാങ്ക് പ്രീമിയം എന്ന നിലയില്‍ അധികമായി ബാങ്കുകള്‍ക്ക് ഈടാക്കാം. ഏഴ് വര്‍ഷത്തിനുള്ളിലാണ് ഈ വായ്പ തിരിച്ചടയ്ക്കേണ്ടത്. 18 മാസം വരെ മൊറട്ടോറിയവും ലഭിക്കും.
അപേക്ഷ
സംരംഭകര്‍ക്ക് സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതി പ്രകാരം വായ്പകള്‍ക്ക് നേരിട്ടും ഓണ്‍ലൈന്‍ ആയും അപേക്ഷിക്കാം. വായ്പ ആവശ്യമുള്ള സംരംഭകര്‍ നേരിട്ട് ബാങ്ക് ശാഖയെ സമീപിക്കുകയോ ദേശീയ ചെറുകിട വ്യവസായ ബാങ്കന്റെ (സിഡ്ബി) സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായോ അപേക്ഷിക്കാം. അതുമല്ലെങ്കില്‍ ലീഡ് ഡിസ്ട്രിക്ട് മാനേജര്‍മാര്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം.
രാജ്യത്തെ എല്ലാ ഷെഡ്യൂള്‍ഡ്- കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ വഴിയും വായ്പ ലഭിക്കും. സംരംഭകന് സ്ഥാപനം തുടങ്ങുന്ന സ്ഥലത്തിന്റെ അടുത്തുള്ള മൂന്ന് ബാങ്ക് ശാഖകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.ഇതിന് സര്‍വീസ് ഏരിയ നോക്കേണ്ടതില്ല. 'സിഡ്ബി'യുടെ കീഴിലുള്ള 84 ശാഖകളും നബാര്‍ഡിന്റെ കീഴിലുള്ള 419 ഓഫീസുകളും അപേക്ഷകരെ ബന്ധപ്പെടുത്തുന്ന മുഖ്യ ഏജന്‍സികള്‍ ആയി പ്രവര്‍ത്തിക്കും.
ഈ വായ്പയ്ക്കുള്ള അപേക്ഷകരെ രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. വ്യക്തമായ ആശയവുമായി സംരംഭം തുടങ്ങാന്‍ തയ്യാറായി വായ്പയ്ക്ക് അപേക്ഷിക്കുന്നവരാണ് ആദ്യത്തേത്. ഇവര്‍ക്ക് എളുപ്പം വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്. സംരംഭത്തില്‍ പരിശീലനവും വേണ്ടത്ര നൈപുണ്യവും നേടിയശേഷം സംരംഭക വായ്പയ്ക്കായി ശ്രമിക്കുന്നവരാണ് മറ്റ് കൂട്ടര്‍. ഈ വിഭാഗത്തിന് ആവശ്യമായ പരിശീലനവും കൈത്താങ്ങും ഏര്‍പ്പെടുത്തും.
സംരംഭകത്വ വികസന പരിപാടി, നൈപുണ്യ വികസനം, വര്‍ക്ക് ഷെഡ്ഡുകള്‍, മാര്‍ജിന്‍ മണി, പദ്ധതി രൂപരേഖ തയ്യാറാക്കല്‍ എന്നീ സഹായങ്ങളാണ് അത്തരം അപേക്ഷകര്‍ക്ക് നല്‍കുക. സംരംഭകരുടെ ആശങ്കകളും പരാതികളും വെബ് പോര്‍ട്ടലിലൂടെ അറിയിക്കാം.
ഓണ്‍ലൈന്‍ ആയോ നേരിട്ടോ ലഭിക്കുന്ന അപേക്ഷകള്‍ ബാങ്കുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ തീര്‍പ്പാക്കിയിരിക്കണം എന്ന് വ്യവസ്ഥയുണ്ട്.25 ലക്ഷം രൂപ വരെയുള്ള അപേക്ഷകള്‍ മൂന്ന് ആഴ്ചകള്‍ക്കുള്ളിലും അതിന് മുകളില്‍ ഉള്ളവ ആറ് ആഴ്ചകള്‍ക്കുള്ളിലും തീരുമാനം തീര്‍പ്പാക്കണം.
പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ വായ്പാ അപേക്ഷകള്‍ ശാഖാ തലത്തില്‍ നിരസിക്കാന്‍ പാടില്ല എന്ന നിയമം നിലവില്‍ ഉണ്ട്. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിലുള്ള ജില്ലാതല ക്രെഡിറ്റ് കമ്മിറ്റി അപേക്ഷയുടെ സ്ഥിതി വിലയിരുത്തണം.
ആവശ്യമായ രേഖകള്‍
സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതി പ്രകാരമുള്ള വായ്പകള്‍ക്ക് അപേക്ഷിക്കുന്നതിന് തിരിച്ചറിയല്‍, സ്ഥിരതാമസം, സംരംഭം എന്നിവ സംബന്ധിച്ച രേഖകളും ഉടമസ്ഥരുടെ ആസ്തി ബാധ്യതാ സ്റ്റേറ്റ്‌മെന്റ്, കൂട്ടു സംരംഭങ്ങള്‍ക്ക് ഘടന സംബന്ധിച്ച രേഖകള്‍, വാടക കരാര്‍, ബാലന്‍സ് ഷീറ്റ്, വസ്തു പ്രമാണങ്ങള്‍, ജാതി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ഹാജരാക്കണം.
25 ലക്ഷം രൂപയ്ക്ക് മുകളില്‍ വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ മൂന്ന് വര്‍ഷത്തെ ബാലന്‍സ് ഷീറ്റ്, പ്രോജക്ട് റിപ്പോര്‍ട്ട്, ഉത്പന്ന സേവന നിര്‍മാണ പ്രക്രിയ എന്നിവയും നല്‍കണം. അധിക രേഖകള്‍ ആവശ്യമെങ്കില്‍ അതും ബാങ്കിന് നല്‍കേണ്ടി വരും.