പാവപ്പെട്ട വീടുകള്‍ക്ക് വെളിച്ചമേകാന്‍ ഗ്രാമജ്യോതി യോജന
സ്വാതന്ത്ര്യം നേടി 60 വര്‍ഷം പിന്നിട്ടിട്ടും രാജ്യത്തെ 3.1 കോടി കുടുംബങ്ങള്‍ക്കും ഇന്നും വൈദ്യുതി കണക്ഷന്‍ ഇല്ല. ഇപ്പോഴും മണ്ണെണ്ണ വിളക്കിനെ അഭയം തേടിയിരിക്കുന്ന കുടുംബങ്ങള്‍ക്ക് മോചനം എന്ന ലക്ഷ്യത്തോടെയാണ് ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജനപദ്ധതി ആരംഭിച്ചത്. പക്ഷെ, ഇതും ഇനിയും പൂര്‍ണമായി ലക്ഷ്യത്തിലെത്തിയിട്ടില്ല. രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജനയുടെ തുടര്‍ച്ചയും നവീകരിച്ച പതിപ്പുമാണ്. ഒരു കോടി വീടുകളുടെ വൈദ്യുതീകരണമായിരുന്നു തുടക്കത്തില്‍ പദ്ധതി ലക്ഷ്യമിട്ടത്. ഊര്‍ജ മന്ത്രാലയത്തിന്റെ നോഡല്‍ ഏജന്‍സിയായ റൂറല്‍ […]
സ്വാതന്ത്ര്യം നേടി 60 വര്‍ഷം പിന്നിട്ടിട്ടും രാജ്യത്തെ 3.1 കോടി കുടുംബങ്ങള്‍ക്കും ഇന്നും വൈദ്യുതി കണക്ഷന്‍ ഇല്ല. ഇപ്പോഴും മണ്ണെണ്ണ വിളക്കിനെ അഭയം തേടിയിരിക്കുന്ന കുടുംബങ്ങള്‍ക്ക് മോചനം എന്ന ലക്ഷ്യത്തോടെയാണ് ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജനപദ്ധതി ആരംഭിച്ചത്. പക്ഷെ, ഇതും ഇനിയും പൂര്‍ണമായി ലക്ഷ്യത്തിലെത്തിയിട്ടില്ല.
രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജനയുടെ തുടര്‍ച്ചയും നവീകരിച്ച പതിപ്പുമാണ്. ഒരു കോടി വീടുകളുടെ വൈദ്യുതീകരണമായിരുന്നു തുടക്കത്തില്‍ പദ്ധതി ലക്ഷ്യമിട്ടത്. ഊര്‍ജ മന്ത്രാലയത്തിന്റെ നോഡല്‍ ഏജന്‍സിയായ റൂറല്‍ എലക്ട്രിഫിക്കേഷന്‍ കോര്പറേഷന് ആണ് ഈ യോജനയുടെ ചുമതലക്കാര്‍.
ഗാമീണ ഭവനങ്ങള്‍, ഗ്രാമങ്ങളുടെ വൈദ്യുതീകരണം, തിരക്കുള്ള സമയത്തെ ലോഡ് ഷെഡിങ് സ്ഥിതി മെച്ചപ്പെടുത്തല്‍ ഇവയ്ക്ക് സഹായകരമാണ് പദ്ധതി. മീറ്റര്‍ അടിസ്ഥാനമാക്കിയുള്ള ബില്ലിംഗ് സ്ഥിതി കൂടുതല്‍ കുറ്റമറ്റതാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ഇവിടെയുണ്ട്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സംസ്ഥാനാന്തര ട്രാന്‍സ്മിഷന്‍ വിതരണ ശൃംഖല മെച്ചപ്പെടുത്താനും ഇത് സഹായിക്കും. രാജീവ് ഗാന്ധി ഗ്രാമ വൈദ്യുതീകരണ്‍ യോജനയുടെ ആദ്യത്തെ 12 വര്‍ഷങ്ങളില്‍ ആന്ധ്രപ്രദേശ്, അസം, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടകം,മധ്യപ്രദേശ്, ജമ്മുകാശ്മീര്‍, ജാര്‍ഖണ്ഡ്, ഒഡിഷ, കേരളം, പശ്ചിമബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ പദ്ധതിയില്‍ പങ്കെടുത്തിരുന്നു.
പദ്ധതി
വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി പ്രകാരം സഹായം കിട്ടും. ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ ജ്യോതി യോജന പദ്ധതിയുടെ രണ്ടു ഘട്ടങ്ങള്‍ നടപ്പാക്കാന്‍ 4,3033 കോടി രൂപയാണ് ചെലവ്.
ലക്ഷ്യങ്ങള്‍
*ഗ്രാമീണ മേഖലയില്‍ വൈദ്യുതി വിതരണ സമയം മെച്ചപ്പെടുത്തുക
*തിരക്കുള്ള സമയത്തെ ലോഡ് ലഘൂകരിക്കല്‍
*മീറ്റര്‍ അധിഷ്ഠിത വൈദ്യുതി ബില്‍ അടിസ്ഥാനമാക്കി വിതരണവും ബില്ലിങ്ങും
*ഗ്രാമീണ കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കുക