ശരിയായ ആധാര്‍ പി വി സി കാര്‍ഡ് സ്വന്തമാക്കാം

  നിത്യജീവിതത്തില്‍ ആധാര്‍ കാര്‍ഡ് ഒഴിച്ചുകൂടാനാവാത്തതാണ്. പാസ്പോര്‍ട്ട്, ബാങ്ക് അക്കൗണ്ട്, ആശുപത്രി ആവശ്യങ്ങള്‍ മുതലായവയ്ക്കെല്ലാം ആധാര്‍ ഒഴിവാക്കാനാകാത്തതാണ്. എന്തിന് കോവിഡ് പരിശോധനയ്ക്ക് പോലും ആധാര്‍ ഇന്ന് നിര്‍ബന്ധമാണ്. ഇത്തരം സാഹചര്യത്തില്‍ നിരന്തരം ഉപയോഗിക്കേണ്ടി വരുമ്പോള്‍ പേപ്പര്‍ കാര്‍ഡായ ഇത് വേഗത്തില്‍ നശിച്ച് പോകാന്‍ സാധ്യതയുണ്ട്. ഇതിന് പരിഹാരമായി പലരും കാണുന്നത് പ്ലാസ്റ്റിക് ആധാര്‍ കാര്‍ഡുകളെയാണ്. എന്നാല്‍ ഇത് പലപ്പോഴും സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പുറത്ത് പല ഏജന്‍സികളും വ്യക്തികളില്‍ നിന്ന് പണമീടാക്കി ഇങ്ങനെ ആധാര്‍ പി വി […]

Update: 2022-01-26 04:17 GMT
trueasdfstory

നിത്യജീവിതത്തില്‍ ആധാര്‍ കാര്‍ഡ് ഒഴിച്ചുകൂടാനാവാത്തതാണ്. പാസ്പോര്‍ട്ട്, ബാങ്ക് അക്കൗണ്ട്, ആശുപത്രി ആവശ്യങ്ങള്‍ മുതലായവയ്ക്കെല്ലാം ആധാര്‍...

 

നിത്യജീവിതത്തില്‍ ആധാര്‍ കാര്‍ഡ് ഒഴിച്ചുകൂടാനാവാത്തതാണ്. പാസ്പോര്‍ട്ട്, ബാങ്ക് അക്കൗണ്ട്, ആശുപത്രി ആവശ്യങ്ങള്‍ മുതലായവയ്ക്കെല്ലാം ആധാര്‍ ഒഴിവാക്കാനാകാത്തതാണ്. എന്തിന് കോവിഡ് പരിശോധനയ്ക്ക് പോലും ആധാര്‍ ഇന്ന് നിര്‍ബന്ധമാണ്. ഇത്തരം സാഹചര്യത്തില്‍ നിരന്തരം ഉപയോഗിക്കേണ്ടി വരുമ്പോള്‍ പേപ്പര്‍ കാര്‍ഡായ ഇത് വേഗത്തില്‍ നശിച്ച് പോകാന്‍ സാധ്യതയുണ്ട്. ഇതിന് പരിഹാരമായി പലരും കാണുന്നത് പ്ലാസ്റ്റിക് ആധാര്‍ കാര്‍ഡുകളെയാണ്. എന്നാല്‍ ഇത് പലപ്പോഴും സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

പുറത്ത് പല ഏജന്‍സികളും വ്യക്തികളില്‍ നിന്ന് പണമീടാക്കി ഇങ്ങനെ ആധാര്‍ പി വി സി കാര്‍ഡുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ) ആളുകളെ വിലക്കിയിരുന്നു. ഇത് പലതരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നാണ് യു ഐ ഡി എ ഐ മുന്നറിയിപ്പു നല്‍കിയത്. ഇതിന് പരിഹാരമായിട്ട് യു ഐ ഡി എ ഐ തന്നെ ആധാര്‍ പി വി സി കാര്‍ഡുകള്‍ പുറത്തിറക്കുന്നുണ്ട്.

എളുപ്പത്തില്‍ ലഭിക്കുന്നതിനാലാണ്് പുറത്ത് വിപണികളില്‍ നിന്ന് പി വി സി കാര്‍ഡുകള്‍ നിര്‍മ്മിച്ച് വാങ്ങി ഉപയോഗിക്കുന്നത്. ഇത് തടയുന്നതിനായാണ് യു ഐ ഡി എ ഐ തന്നെ ആധാര്‍ പി വി സി കാര്‍ഡുകള്‍ പുറത്തിറക്കിയത്. ഇവ വളരെ സുരക്ഷിതമാണ്. ഹോളോഗ്രാം, മൈക്രോ ടെക്സ്റ്റ്, ഗോസ്റ്റ് ഇമേജ് മുതലായ നിരവധി ഫീച്ചറുകളും പി വി സി ആധാര്‍ കാര്‍ഡുകള്‍ക്കുണ്ട്. കൂടാതെ ഫോട്ടോയും ഡെമോഗ്രാഫിക് വിശദാംശങ്ങളുമടക്കം സുരക്ഷിത ക്യു ആര്‍ കോഡും ഇതില്‍ അടങ്ങിയിരിക്കുന്നു.

എങ്ങിനെ സ്വന്തമാക്കാം?

ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് യു ഐ ഡി എ ഐ ഔദ്യോഗിക വെബ്സൈറ്റോ റസിഡന്റ് പോര്‍ട്ടലോ സന്ദര്‍ശിച്ച് ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം. 50 രൂപയാണ് ഇവിടെ ചാര്‍ജായി ഈടാക്കുക.

https://myaadhaar.uidai.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

'Order Aadhaar PVC Card' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

ഇനി നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ 28 അക്ക എന്റോള്‍മെന്റ് ഐ ഡി നല്‍കുക.

രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണിലേക്ക് അയച്ച ഒ ടി പി നല്‍കുക.

ഒ ടി പി പരിശോധന പൂര്‍ത്തിയായാല്‍ Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

Make payment എന്ന ബട്ടണ്‍ നല്‍കി പേയ്മെന്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

പേയ്മെന്റ് പൂര്‍ത്തിയായാല്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഉള്ള ഒരു രസീത് പി ഡി എഫ് ഫോര്‍മാറ്റില്‍ ലഭിക്കും. ഇത് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. കൂടാതെ സര്‍വീസ് റിക്വസ്റ്റ് നമ്പര്‍ എസ് എം എസ് ആയി ലഭിക്കും.

www.uidai.gov.inseemyaadhar എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ആധാര്‍ പി വി സി കാര്‍ഡിന്റെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാം. പിന്നീട് സ്പീഡ് പോസ്റ്റില്‍ കാര്‍ഡ് വീട്ടിലെത്തും.

 

 

Tags:    

Similar News