ആര്‍ ടി ജി എസ് പണമിടപാടുകള്‍ സുരക്ഷിതമാണ്, വേഗത്തിലുളളതും

റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ് (rtgs) വേഗത്തില്‍ പണമിടപാടുകള്‍ നടത്താനുള്ള സാധ്യതയാണ്. അതായത് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമിടയില്‍ തല്‍സമയം പണം കൈമാറുന്നതിനുള്ള പേയ്മെന്റ് സംവിധാനം

Update: 2022-01-18 03:02 GMT
trueasdfstory

ഇലക്ട്രോണിക് ഇടപാടുകള്‍ക്ക് ദിനംപ്രതി സ്വീകാര്യത ഏറിവരികയാണ്. എവിടെയിരുന്നും പണമിടപാടുകള്‍ നടത്താനുള്ള സൗകര്യവും, സമയലാഭവും...

ഇലക്ട്രോണിക് ഇടപാടുകള്‍ക്ക് ദിനംപ്രതി സ്വീകാര്യത ഏറിവരികയാണ്. എവിടെയിരുന്നും പണമിടപാടുകള്‍ നടത്താനുള്ള സൗകര്യവും, സമയലാഭവും ഇതിന്റെ ഗുണങ്ങളില്‍ ചിലതാണ്. നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (neft), ഇമ്മീഡിയേറ്റ് പേയ്മെന്റ് സര്‍വീസ് (imps), റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ് (rtgs) എന്നിവയാണ് പ്രധാനപ്പെട്ട ഓണ്‍ലൈന്‍ ഫണ്ട് ട്രാന്‍സ്ഫറുകള്‍. എന്താണ് റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ് എന്ന് നോക്കാം.

റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ് (rtgs) വേഗത്തില്‍ പണമിടപാടുകള്‍ നടത്താനുള്ള സാധ്യതയാണ്. അതായത് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമിടയില്‍ തല്‍സമയം പണം കൈമാറുന്നതിനുള്ള പേയ്മെന്റ് സംവിധാനം. ഈ സംവിധാനം വഴി കൈമാറ്റം ചെയ്യുവുന്ന കുറഞ്ഞ തുക രണ്ടു ലക്ഷം രൂപയാണ്. 10 ലക്ഷം രൂപ വരെ ഇങ്ങനെ അയക്കാം. സ്വന്തം ബാങ്കില്‍ നിന്നും മറ്റു ബാങ്കിലെ അക്കൗണ്ടിലേക്ക് പണം റിയല്‍-ടൈം ഗ്രോസ്
സെറ്റില്‍മെന്റിലൂടെ കൈമാറാം.

നേട്ടങ്ങള്‍

അതിവേഗത്തില്‍ ഉയര്‍ന്ന തുകയുടെ ഇടപാടുകള്‍ നടക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലായതിനാല്‍ ഇത് വിശ്വാസ യോഗ്യമാണ്. അപകടസാധ്യതയും കുറവാണ്. ഓണ്‍ലൈനായി നടത്താമെന്നതും ജനങ്ങള്‍ക്ക് ഏറെ സൗകര്യപ്രദമാണ്.

എങ്ങനെ പ്രവര്‍ത്തിക്കുന്നു

ഇന്റര്‍നെറ്റ് ബാങ്കിംഗിലൂടെ ഓണ്‍ലൈനായും ബാങ്കില്‍ പോയി നേരിട്ടും റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ് നടത്താം. ഏത് അക്കൗണ്ടിലേയ്ക്കാണോ പണം കൈമാറേണ്ടത് അക്കൗണ്ട് നമ്പര്‍, അക്കൗണ്ട് ഉടമയുടെ പേര്, ഐ എഫ് എസ്സി കോഡ്, ഇടപാടിന്റെ ഉദ്ദേശം എന്നീ വിവരങ്ങള്‍ നല്‍കേണ്ടി വരും.

എന്‍ ഇ എഫ് ടിയും ആര്‍ ടി ജി എസും

നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) പോലെയല്ല റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ്. ഡിജിറ്റല്‍ പണം ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ് ഇടപാടുകള്‍ക്ക് അധിക ചാര്‍ജുകളൊന്നും തന്നെ ഈടാക്കുന്നില്ല. ബാങ്കില്‍ പോയി നടത്തുന്ന ഇടപാടുകള്‍ക്ക് ചെറിയ തുക ഇടാക്കാറുണ്ട്.

ഐ എം പി എസും ആര്‍ ടി ജി എസും

ഇമ്മീഡിയേറ്റ് പേയ്മെന്റ് സര്‍വീസും (ഐ എം പി എസ്) ആര്‍ ടി ജി എസ് പോലെ ഒറ്റത്തവണ വേഗത്തില്‍ നടക്കുന്ന ഇടപാടുകളാണ്. എന്നാല്‍ ഐ എം പി എസ്
സംവിധാനം വഴി കൈമാറാവുന്ന കുറഞ്ഞ തുക ഒരു ലക്ഷം രൂപയാണ്. കൂടിയത് അഞ്ച് ലക്ഷം രൂപയും.

 

Tags:    

Similar News