അവിവാഹിതകള്‍ക്കുള്ള പെന്‍ഷന് എങ്ങനെ അപേക്ഷിക്കാം?

ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നിങ്ങള്‍ ഹാജരാക്കണം

Update: 2022-01-18 00:42 GMT
trueasdfstory

50 വയസിന് മുകളിലുള്ള അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി വനിതകള്‍ക്കുള്ള സഹായ പദ്ധതിയില്‍ മുന്‍ഗണന അര്‍ഹിക്കുന്നതാണ്....

50 വയസിന് മുകളിലുള്ള അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി വനിതകള്‍ക്കുള്ള സഹായ പദ്ധതിയില്‍ മുന്‍ഗണന അര്‍ഹിക്കുന്നതാണ്. സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങള്‍ക്കൊണ്ട് ഒറ്റപ്പെട്ട് കഴിയേണ്ടി വരുന്ന വനിതകള്‍ക്കൊരു അത്താണി എന്ന നിലയില്‍ ഇത് ശ്രദ്ധയാകര്‍ഷിക്കപ്പെട്ട പദ്ധതിയാണ്. ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളുമാണ് പദ്ധതി നടപ്പാക്കുന്നത്. അപേക്ഷ സ്വീകരിക്കുന്നതും പെന്‍ഷന്‍ അനുവദിക്കുന്നതും പഞ്ചായത്ത് ഭരണകൂടങ്ങളാണ്. 1,600 രൂപയാണ് ഇവിടെ മാസപെന്‍ഷനായി ലഭിക്കുക. വിവാഹിതയല്ലെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.

ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നിങ്ങള്‍ ഹാജരാക്കണം. നിശ്ചിത അപേക്ഷ, അപേക്ഷകന്‍ താമസിക്കുന്ന ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത്. സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന പെന്‍ഷന്‍ തുക തദ്ദേശ ഭരണസ്ഥാപനം അയച്ചുകൊടുക്കും.

അപേക്ഷ ലഭിച്ച് 45 ദിവസത്തിനകം പെന്‍ഷന്‍ അപേക്ഷ തീര്‍പ്പു കല്പിക്കേണ്ടതാണ്. പെന്‍ഷന്‍ അപേക്ഷയിന്മേല്‍ തദ്ദേശ ഭരണസ്ഥാപനത്തിന്റെ നിരസിക്കല്‍ അറിയിപ്പ് ലഭിച്ചു 30 ദിവസത്തിനുള്ളില്‍ ജില്ല കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.അപേക്ഷയിന്മേല്‍ അര്‍ഹനാണെന്ന് കണ്ടാല്‍ സര്‍ക്കാരിന് പെന്‍ഷന്‍ അനുവദിക്കാം. അപേക്ഷ സമര്‍പ്പിച്ച മാസത്തിനു അടുത്തമാസം ഒന്നാം തീയതിമുതല്‍ അര്‍ഹതയുണ്ടായിരിക്കുന്നതാണ്. നിശ്ചിത ഫോമിലുള്ള അപേക്ഷയുടെ രണ്ട് പകര്‍പ്പാണ് സമര്‍പ്പിക്കേണ്ടത്. വരുമാനവും പ്രായവും അവിവാഹിതയാണെന്നും തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് വേണം.

അനന്തരാവകാശി

കുടുംബവാര്‍ഷികവരുമാനം ഒരുലക്ഷം രൂപയില്‍ കവിയരുത് എന്ന നിബന്ധനയുണ്ട്. അവിവാഹിതരായ അമ്മമാര്‍ക്കും അപേക്ഷിക്കാം. അപേക്ഷ നല്‍കുന്ന തീയതിമുതല്‍ പെന്‍ഷന് അര്‍ഹതയുണ്ട്. രണ്ടുവര്‍ഷം ഇടവേളയില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയോ ഐഡന്റിറ്റി കാര്‍ഡ് സഹിതം നേരിട്ട് ഹാജരാകുകയോ വേണം. ഗുണഭോക്താവ് മരണമടയുന്നപക്ഷം അനന്തരാവകാശികള്‍ക്കു പെന്‍ഷന്‍ കുടിശ്ശിക ലഭിക്കും.

 

Tags:    

Similar News