തൊഴില്‍ മാറിയോ, പഴയ യുഎഎന്‍ കണ്ടെത്താം
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ് അക്കൗണ്ടുള്ളവരാണ് നിങ്ങളില്‍ പലരും. നിലവില്‍ തൊഴിലെടുക്കുന്ന സ്ഥാപനത്തില്‍ നിന്നും കൃത്യമായി പിഎഫ് അക്കൗണ്ടുണ്ടാകും. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലെ അംഗങ്ങള്‍ക്കായി അവതരിപ്പിച്ച ഒന്നാണ് യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍). ജോലി രാജി വയ്ക്കുകയോ അവസാനിപ്പിക്കേണ്ടി വരുകയോ ചെയ്യുമ്പോള്‍ പലപ്പോഴും പി എഫ് ആനുകൂല്യങ്ങള്‍ മുഴുവന്‍ കൈപ്പറ്റാറാണ് പതിവ്. പിന്നീട് ഏറെ കഴിയുമ്പോഴാകും പുതിയ സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിക്കുക. അപ്പോള്‍ ആ സ്ഥാപനത്തിലൂടെ പി എഫ് അക്കൗണ്ട് എടുക്കുകയും വിഹിതമടവ് […]
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ് അക്കൗണ്ടുള്ളവരാണ് നിങ്ങളില്‍ പലരും. നിലവില്‍ തൊഴിലെടുക്കുന്ന സ്ഥാപനത്തില്‍ നിന്നും കൃത്യമായി...
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ് അക്കൗണ്ടുള്ളവരാണ് നിങ്ങളില്‍ പലരും. നിലവില്‍ തൊഴിലെടുക്കുന്ന സ്ഥാപനത്തില്‍ നിന്നും കൃത്യമായി പിഎഫ് അക്കൗണ്ടുണ്ടാകും. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലെ അംഗങ്ങള്‍ക്കായി അവതരിപ്പിച്ച ഒന്നാണ് യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍). ജോലി രാജി വയ്ക്കുകയോ അവസാനിപ്പിക്കേണ്ടി വരുകയോ ചെയ്യുമ്പോള്‍ പലപ്പോഴും പി എഫ് ആനുകൂല്യങ്ങള്‍ മുഴുവന്‍ കൈപ്പറ്റാറാണ് പതിവ്. പിന്നീട് ഏറെ കഴിയുമ്പോഴാകും പുതിയ സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിക്കുക.
അപ്പോള്‍ ആ സ്ഥാപനത്തിലൂടെ പി എഫ് അക്കൗണ്ട് എടുക്കുകയും വിഹിതമടവ് തുടങ്ങുകയും ചെയ്യും. ഇവിടെ പുതിയ യു എ എന്‍ നമ്പറാകും ലഭിക്കുക. മുമ്പ് ഇങ്ങനെ നിരവധി സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് പല നമ്പറുകളും ഉണ്ടാകാറുണ്ട്. എന്നാല്‍ ഇവയെല്ലാം ഒന്നാക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്് ഇപ്പോള്‍. മുമ്പ് ജോലി ചെയ്ത സ്ഥാപനത്തിലെ യു എ എന്‍ നമ്പര്‍ കണ്ടെത്താം.
യുഎഎന്‍ കണ്ടെത്താം
യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ കണ്ടെത്താനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം തൊഴില്‍ദാതാവ് നേരത്തെ നല്‍കിയ പേ സ്ലിപ്പുകള്‍ പരിശോധിക്കുകയാണ്. പേ സ്ലിപ്പുകളില്‍ തൊഴിലാളിയുടെ യുഎഎന്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. തൊഴിലിടങ്ങളില്‍ യുഎഎന്‍ അടക്കമുള്ള തൊഴിലാളികളുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളുടെയും ഒരു റെക്കോര്‍ഡ് സൂക്ഷിക്കുന്നതിനാല്‍ പഴയ സ്ഥാപനത്തിന്റെ എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടുന്നതും യുഎഎന്‍ തിരികെ ലഭിക്കാന്‍ സഹായിക്കും.
യുഎഎന്‍ പോര്‍ട്ടല്‍
ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട് വിശദാംശങ്ങള്‍ കാണാനും ഇപിഎഫ് പാസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനും പണം പിന്‍വലിക്കനും യുഎഎന്‍ പോര്‍ട്ടല്‍ നിലവിലുണ്ട്. യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പറുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും https://unifiedportalmem.epfindia.gov.in/ എന്ന പോര്‍ട്ടലില്‍ ലഭ്യമാണ്. പോര്‍ട്ടലില്‍ നിങ്ങള്‍ 'നോ യുവര്‍ സ്റ്റാറ്റസ്' ക്ലിക് ചെയ്യുക. ആധാര്‍ നമ്പര്‍, പാന്‍ നമ്പര്‍, ജനന തീയതി, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ നല്‍കുക. ലഭ്യമായി കോഡ്് ഉപയോഗിച്ച് ഉറപ്പുവരുത്തിയ ശേഷം 'ഗെറ്റ് ഓഥറൈസേഷന്‍പിന്‍' ക്ലിക് ചെയ്യുന്നതോടെ പിന്‍ നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ ലഭ്യമാകും. ഇനി പോര്‍ട്ടലില്‍ യുഎഎന്‍ തിരികെ ലഭിക്കാനുള്ള അപേക്ഷക്കൊപ്പം ഈ പിന്‍ നമ്പര്‍ ചേര്‍ക്കുന്നതോടെ യുഎഎന്‍ നമ്പര്‍ ലഭ്യമാകും.