പേടിഎം പേയ്‌മെന്റ് ബാങ്കിന് ഷെഡ്യൂള്‍ഡ് പദവി വരുമ്പോള്‍

  രാജ്യത്തെ ഏറ്റവും വലിയ ഐ പി ഒ വഴി ഈയിടെ 18,000 കോടി രൂപ സമാഹരിച്ച പേയ്‌മെന്റ് ബാങ്കായ പേടിഎമ്മിന് ഷെഡ്യൂള്‍ഡ് പേയ്‌മെന്റ് ബാങ്ക് പദവി നല്‍കി. പേടിഎമ്മിന് ആറ് കോടിയിലധികം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളും 5,200 കോടി രൂപയുടെ നിക്ഷേപവുമുണ്ട്. ആര്‍ ബി ഐ നിയന്ത്രണത്തിലുള്ള ഷെഡ്യൂള്‍ഡ് പട്ടികയില്‍ പെടുന്നതോടെ സാമ്പത്തിക സ്ഥിരത സംബന്ധിച്ച കാര്യങ്ങളിലടക്കം രാജ്യത്തെ കേന്ദ്ര ബാങ്കിന് ഉത്തരവദിത്വമുണ്ടാകും. കൂടാതെ ആര്‍ ബി ഐയുടെ റിപ്പോ, റിവേഴ്‌സ് റിപ്പോ നടപടികളും ഇടപാടുകളുമായും […]

Update: 2022-01-16 23:57 GMT
trueasdfstory

രാജ്യത്തെ ഏറ്റവും വലിയ ഐ പി ഒ വഴി ഈയിടെ 18,000 കോടി രൂപ സമാഹരിച്ച പേയ്‌മെന്റ് ബാങ്കായ പേടിഎമ്മിന് ഷെഡ്യൂള്‍ഡ് പേയ്‌മെന്റ് ബാങ്ക് പദവി നല്‍കി....

 

രാജ്യത്തെ ഏറ്റവും വലിയ ഐ പി ഒ വഴി ഈയിടെ 18,000 കോടി രൂപ സമാഹരിച്ച പേയ്‌മെന്റ് ബാങ്കായ പേടിഎമ്മിന് ഷെഡ്യൂള്‍ഡ് പേയ്‌മെന്റ് ബാങ്ക് പദവി നല്‍കി. പേടിഎമ്മിന് ആറ് കോടിയിലധികം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളും 5,200 കോടി രൂപയുടെ നിക്ഷേപവുമുണ്ട്. ആര്‍ ബി ഐ നിയന്ത്രണത്തിലുള്ള ഷെഡ്യൂള്‍ഡ് പട്ടികയില്‍ പെടുന്നതോടെ സാമ്പത്തിക സ്ഥിരത സംബന്ധിച്ച കാര്യങ്ങളിലടക്കം രാജ്യത്തെ കേന്ദ്ര ബാങ്കിന് ഉത്തരവദിത്വമുണ്ടാകും.

കൂടാതെ ആര്‍ ബി ഐയുടെ റിപ്പോ, റിവേഴ്‌സ് റിപ്പോ നടപടികളും ഇടപാടുകളുമായും പേടിഎമ്മിന് സഹകരിക്കാനാവും. നിലവില്‍ ആര്‍ ബി ഐ യുടെ കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളാണ് പേയ്‌മെന്റ് ബാങ്കുകള്‍. പേയ്‌മെന്റ് ബാങ്കുകളുടെ നിയമം അനുസരിച്ച് ഒരു ഉപഭോക്താവിന്റെ നിക്ഷേപ പരിധി രണ്ട് ലക്ഷം രൂപയാണ്. ഈ ബാങ്കുകള്‍ക്ക് വായ്പ നല്‍കാനും ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാനുമാവില്ല.

എന്നാല്‍ അവര്‍ക്ക് നെറ്റ് ബാങ്കിംഗ്, എ ടി എം കാര്‍ഡുകള്‍, മൊബൈല്‍ ബാങ്കിംഗ് തുടങ്ങിയ സേവനങ്ങള്‍ നല്‍കാന്‍ കഴിയും. മ്യൂച്ച്വല്‍ ഫണ്ട് ഇന്‍ഷുറന്‍സ് പോലുള്ള സേവനങ്ങളും പേയ്‌മെന്റ് ബാങ്കുകളില്‍ ലഭ്യമാണ്. തപാല്‍ വകുപ്പിന്റെ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റസ് ബാങ്ക്, ഫിനോ പേയ്‌മെന്റ്‌സ് ബാങ്ക്, എന്നിവയ്ക്കാണ് ഇപ്പോള്‍ ഷെഡ്യൂള്‍ഡ് പദവി ഉള്ളത്.

ആര്‍ ബി ഐയുടെ നിയമപ്രകാരം നോണ്‍ ബാങ്ക് പ്രീ പെയ്ഡ് പേയ്‌മെന്റ് ഇന്‍സ്ട്രുമെന്റ് (പി പി ഐ) ഇഷ്യൂവര്‍, വ്യക്തികള്‍, പ്രൊഫഷണലുകള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ ബി എഫ് സി), കോര്‍പ്പറേറ്റ് ബിസിനസ് കറസ്‌പോണ്ടന്റുകള്‍ (ബി സി) തുടങ്ങിയവര്‍ക്ക് പേയ്‌മെന്റ് ബാങ്ക് ലൈസന്‍സിന് അപേക്ഷിക്കാം. ഇന്ത്യയില്‍ നിലവില്‍ എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക്, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്, ഫിനോ, പേടിഎം പേയ്‌മെന്റ് ബാങ്ക്, എന്‍ എസ് ഡി എല്‍ പേയ്‌മെന്റ് ബാങ്ക്, ജിയോ പേയ്‌മെന്റ് ബാങ്ക് എന്നിങ്ങനെ ആറ് പേയ്മെന്റ് ബാങ്കുകളാണുള്ളത്.

എന്നാല്‍ ഇത്തരം സേവനങ്ങളുടെ ലഭ്യതയെ കുറിച്ച് അറിവില്ലാത്തതും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കൂടാതെ സാങ്കേതിക മേഖലയെക്കുറിച്ച് അവബോധമില്ലാത്തതും തുടങ്ങിയ കാര്യങ്ങളാല്‍ ഇന്നും താഴെത്തട്ടിലുള്ള ചില ആളുകളിലേക്ക് പേയ്‌മെന്റ് ബാങ്കിന്റെ സേവനങ്ങളില്‍ എത്തിയിട്ടില്ല.

 

Tags:    

Similar News