ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ എന്താണ്?

  പലപ്പോഴും നമ്മുക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് ഷെഡ്യൂള്‍ ബാങ്കുകളും നോണ്‍ ഷെഡ്യൂള്‍ ബാങ്കുകളും. ഇന്ത്യയുടെ കേന്ദ്ര ബാങ്കായി ആറിയപ്പെടുന്ന ആര്‍ ബി ഐ യുടെ നിയന്ത്രണത്തിലുള്ള വ്യത്യസ്തങ്ങളായ സാമ്പത്തിക സ്ഥാപനങ്ങള്‍ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, നോണ്‍ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, പേയ്‌മെന്റ് ബാങ്കുകള്‍, റീജ്യണല്‍ റൂറല്‍ ബാങ്കുകള്‍ മുതലായവ. കൊമേര്‍ഷ്യല്‍ ബാങ്കുകള്‍ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിന്റെ കീഴില്‍ വരുന്ന ഷെഡ്യൂള്‍ഡും നോണ്‍ ഷെഡ്യുള്‍ഡും ആയിട്ടുള്ള വാണിജ്യബാങ്കുകള്‍ ഈ വിഭാഗത്തില്‍ വരും. ലാഭം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇവ […]

Update: 2022-01-17 04:08 GMT
trueasdfstory

പലപ്പോഴും നമ്മുക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് ഷെഡ്യൂള്‍ ബാങ്കുകളും നോണ്‍ ഷെഡ്യൂള്‍ ബാങ്കുകളും. ഇന്ത്യയുടെ കേന്ദ്ര ബാങ്കായി...

 

പലപ്പോഴും നമ്മുക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് ഷെഡ്യൂള്‍ ബാങ്കുകളും നോണ്‍ ഷെഡ്യൂള്‍ ബാങ്കുകളും. ഇന്ത്യയുടെ കേന്ദ്ര ബാങ്കായി ആറിയപ്പെടുന്ന ആര്‍ ബി ഐ യുടെ നിയന്ത്രണത്തിലുള്ള വ്യത്യസ്തങ്ങളായ സാമ്പത്തിക സ്ഥാപനങ്ങള്‍ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, നോണ്‍ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, പേയ്‌മെന്റ് ബാങ്കുകള്‍, റീജ്യണല്‍ റൂറല്‍ ബാങ്കുകള്‍ മുതലായവ.

കൊമേര്‍ഷ്യല്‍ ബാങ്കുകള്‍

ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിന്റെ കീഴില്‍ വരുന്ന ഷെഡ്യൂള്‍ഡും നോണ്‍ ഷെഡ്യുള്‍ഡും ആയിട്ടുള്ള വാണിജ്യബാങ്കുകള്‍ ഈ വിഭാഗത്തില്‍ വരും. ലാഭം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇവ വ്യക്തികള്‍ക്കും വ്യവസായങ്ങള്‍ക്കും സര്‍ക്കാരിനും വായ്പകള്‍ നല്‍കുകയും നിക്ഷേപം സ്വീകരിക്കുകയും ചെയ്യുന്നു.

ഷെഡ്യൂള്‍ഡ് ബാങ്ക്

ആര്‍ ബി ഐ ആക്ട് 1934 ല്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നതാണ് ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ പെടുന്നത്. 5 ലക്ഷം രൂപ അടച്ചു തീര്‍ത്ത മൂലധനം ഉള്ളവയാണ് ഈ പട്ടികയില്‍ വരുന്നത്. ആര്‍ ബി ഐ യില്‍ നിന്ന് ചുരുങ്ങിയ പലിശയ്ക്ക് വായ്പ നേടുന്നതിനും ക്ലിയറിംഗ് ഹൗസ് അംഗത്വത്തിനും ഇത്തരം സ്ഥാപനങ്ങള്‍ യോഗ്യരായിരിക്കും.

പക്ഷെ ഇവിടെ ചില മാനദണ്ഡങ്ങള്‍ ഇത്തരം ബാങ്കുകള്‍ പാലിക്കേണ്ടതുണ്ട്. ആര്‍ ബി ഐയില്‍ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ കരുതല്‍ ധനം സൂക്ഷിക്കേണ്ടതുണ്ട്. ഇതിന് ആര്‍ ബി ഐ നിശ്ചയിക്കുന്ന പലിശയും നല്‍കും. അതുപോലെ ബാങ്ക് നിശ്ചയിക്കുന്ന നിരക്കില്‍ വായ്പ നല്‍കാനും സ്വീകരിക്കാനും അനുവദിക്കുകയും ചെയ്യും.

എസ് ബി ഐ, മറ്റ് ദേശസാത്കൃത ബാങ്കുകള്‍, റീജ്യണല്‍ റൂറല്‍ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, ചില സഹകരണ ബാങ്കുകള്‍ തുടങ്ങിയവ ഈ വിഭാഗത്തില്‍ പെടും. എച്ച് ഡി എഫ് സി അടക്കമുള്ള സ്വകാര്യബാങ്കുകളും ഈ വിഭാഗത്തിലുളളതാണ്.

നോണ്‍ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍

ആര്‍ ബി ഐ ആക്ട് 1934 ലെ രണ്ടാം ഷെഡ്യൂളില്‍ പെടാത്തതാണ് ഈ വിഭാഗത്തില്‍ വരുന്നത്. അഞ്ച് ലക്ഷത്തില്‍ താഴെ കരുതല്‍ ധനമുള്ളവ. സാധാരണ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍ ബി ഐ യില്‍ നിന്ന് ഇവയ്ക്ക പണം സ്വീകരിക്കാനാവില്ല.

12 പബ്ലിക് സെക്ടര്‍ ബാങ്കുകളാണ് ആര്‍ ബി ഐ യുടെ ഷെഡ്യൂള്‍ഡ് പട്ടികയിലുള്ളത്. 22 സ്വകാര്യ ബാങ്കുകളും 11 സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളും മൂന്ന് പേയ്‌മെന്റ് ബാങ്കുകള്‍ 43 റീജ്യണല്‍ റൂറല്‍ ബാങ്കുകളും, 46 വിദേശ ബാങ്കുകളും ഈ പട്ടികയിലുണ്ട്.

 

Tags:    

Similar News