സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങാം
ഷെഡ്യൂള്‍ഡ് പൊതുമേഖലാ ബാങ്ക്, സ്വകാര്യമേഖലാ ബാങ്ക്, പേയ്മെന്റ് ബാങ്ക്, പ്രദേശിക ഗ്രാമീണ ബാങ്ക് തുടങ്ങി നിരവധി ബാങ്കുകള്‍ രാജ്യത്തുണ്ട്. അവയിലൊന്നാണ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. രാജ്യത്ത് സാമ്പത്തിക സേവനങ്ങള്‍ ഇനിയുമെത്താത്ത പ്രദേശങ്ങളിലെ ആളുകള്‍ക്ക് വായ്പയും നിക്ഷേപങ്ങളും അടക്കമുള്ള അടിസ്ഥാന ബാങ്കിംഗ് സൗകര്യങ്ങള്‍ ഉറപ്പാക്കുന്ന ധനകാര്യ സ്ഥാപനങ്ങളാണ് സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍. ചെറുകിട കച്ചവടക്കാര്‍, സാധാരണക്കാര്‍ എന്നിങ്ങനെ എല്ലാ മേഖലയിലുള്ളവര്‍ക്കും സാധാരണ ബാങ്കില്‍ അക്കൗണ്ട് തുറക്കും പോലെ സ്മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ അക്കൗണ്ട് തുറക്കാം. പൂര്‍ണ്ണമായും മൊബൈല്‍, […]
ഷെഡ്യൂള്‍ഡ് പൊതുമേഖലാ ബാങ്ക്, സ്വകാര്യമേഖലാ ബാങ്ക്, പേയ്മെന്റ് ബാങ്ക്, പ്രദേശിക ഗ്രാമീണ ബാങ്ക് തുടങ്ങി നിരവധി ബാങ്കുകള്‍ രാജ്യത്തുണ്ട്....
ഷെഡ്യൂള്‍ഡ് പൊതുമേഖലാ ബാങ്ക്, സ്വകാര്യമേഖലാ ബാങ്ക്, പേയ്മെന്റ് ബാങ്ക്, പ്രദേശിക ഗ്രാമീണ ബാങ്ക് തുടങ്ങി നിരവധി ബാങ്കുകള്‍ രാജ്യത്തുണ്ട്. അവയിലൊന്നാണ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. രാജ്യത്ത് സാമ്പത്തിക സേവനങ്ങള്‍ ഇനിയുമെത്താത്ത പ്രദേശങ്ങളിലെ ആളുകള്‍ക്ക് വായ്പയും നിക്ഷേപങ്ങളും അടക്കമുള്ള അടിസ്ഥാന ബാങ്കിംഗ് സൗകര്യങ്ങള്‍ ഉറപ്പാക്കുന്ന ധനകാര്യ സ്ഥാപനങ്ങളാണ് സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍.
ചെറുകിട കച്ചവടക്കാര്‍, സാധാരണക്കാര്‍ എന്നിങ്ങനെ എല്ലാ മേഖലയിലുള്ളവര്‍ക്കും സാധാരണ ബാങ്കില്‍ അക്കൗണ്ട് തുറക്കും പോലെ സ്മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ അക്കൗണ്ട് തുറക്കാം. പൂര്‍ണ്ണമായും മൊബൈല്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവ ഉപയോഗിച്ച് സാധാരണ ബാങ്കുകളില്‍ ഇടപാടുകള്‍ നടത്തും പോലെ ഇടപാടുകള്‍ നടത്താന്‍ ഇത്തരം ബാങ്കിലും സാധിക്കും. ഇവിടെ സേവിംഗ്‌സ് അക്കൗണ്ട്, പ്രീമിയം അക്കൗണ്ട്, കറന്റ് അക്കൗണ്ട് തുടങ്ങിയവ സാധാരണക്കാര്‍ക്ക് തുടങ്ങാവുന്നതാണ്. ചെക്ക് ബുക്ക്, ലോക്കര്‍ തുടങ്ങിയ സേവനവും നല്‍കുന്നുണ്ട്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ) യുടെ നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായാണ് സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍ബിഐയുടെ അനുമതിയോടെ സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സുകള്‍, പെന്‍ഷന്‍ പദ്ധതികള്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കാം. രാജ്യത്ത് സ്മോള്‍ ഫിനാന്‍സ് ബാങ്കുകളുടെ 25 ശതമാനം ശാഖകളും ബാങ്കിംഗ് സേവനങ്ങള്‍ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളില്‍ തന്നെ വേണമെന്ന് നിര്‍ബന്ധമുണ്ട്. കുറഞ്ഞത് 100 കോടി രൂപയുടെ മൂലധനം സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് ഉണ്ടാകണം. കമ്പനി ആക്ട്, 2013 പ്രകാരം ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി സ്മോള്‍ ഫിനാന്‍സ് ബാങ്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആനുകൂല്യങ്ങള്‍
വാണിജ്യ ബാങ്കുകളെ അപേക്ഷിച്ച് നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കന്ന ധനകാര്യ സ്ഥാപനങ്ങളാണ് സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍. 7 ശതമാനം വരെയും മറ്റും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന സ്മോള്‍ ഫിനാന്‍സ് ബാങ്കുകളുണ്ട്. മാത്രമല്ല വാണിജ്യ ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നിഷ്‌ക്രിയ ആസ്തികള്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ കുറവാണ്. അതിനാല്‍ നിക്ഷേപകര്‍ക്ക് സ്മോള്‍ ഫിനാന്‍സ് ബാങ്കുകളിലുള്ള തങ്ങളുടെ നിക്ഷേപങ്ങളുടെ കാര്യത്തില്‍ ഭയക്കേണ്ടതില്ല. സാധാരണക്കാരെ ഉദ്ദേശിച്ച് റിസര്‍വ്വ് ബാങ്ക് ഇത്തരം ബാങ്കുകള്‍ക്ക് അനുമതി നല്‍കിയപ്പോള്‍ സാധാരണക്കാര്‍ക്കും ഡിജിറ്റല്‍ ഇടപാടുകള്‍ വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയവയും ഇത്തരം ബാങ്കുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്.
അക്കൗണ്ട് ആരംഭിക്കാം
ഓഫ് ലൈനായി സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ശാഖയില്‍ നേരിട്ടെത്തി അക്കൗണ്ട് ഫോം പൂരിപ്പിച്ചു അക്കൗണ്ട് തുറക്കാവുന്നതാണ്. അല്ലെങ്കില്‍ നമ്മുടെ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈനായിട്ടും ഇന്ത്യയിലെ ഏത് സ്മാള്‍ ഫിനാന്‍സ് ബാങ്കിന്റെയും ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ചും അക്കൗണ്ട് തുറക്കാവുന്നതാണ്. 18 വയസ്സ് തികഞ്ഞ ഇന്ത്യയിലെ ഏതൊരാള്‍ക്കും അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. സൂര്യോദയ്, ഉത്കര്‍ഷ്, ഇസാഫ്, ഫിന്‍കെയര്‍ തുടങ്ങി നിലവില്‍ പതിനൊന്ന് സ്മോള്‍ ഫിനാന്‍സ് ബാങ്കുകളാണ് ഇന്ത്യയിലുള്ളത്.