നികുതി ബാധ്യത എങ്ങനെ കുറയ്ക്കാം?
ബിസിനസിന്റെ ലാഭത്തില്‍ ചുമത്തുന്ന നികുതിയാണ് ആദായ നികുതി. നികുതിദായകര്‍ അവരുടെ നികുതി ബാധ്യതകള്‍ നിര്‍ണ്ണയിക്കാന്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം.
ബിസിനസിന്റെ ലാഭത്തില്‍ ചുമത്തുന്ന നികുതിയാണ് ആദായ നികുതി. നികുതിദായകര്‍ അവരുടെ നികുതി ബാധ്യതകള്‍ നിര്‍ണ്ണയിക്കാന്‍ ആദായ നികുതി റിട്ടേണ്‍...
ബിസിനസിന്റെ ലാഭത്തില്‍ ചുമത്തുന്ന നികുതിയാണ് ആദായ നികുതി. നികുതിദായകര്‍ അവരുടെ നികുതി ബാധ്യതകള്‍ നിര്‍ണ്ണയിക്കാന്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം. വ്യക്തികള്‍ക്കും കമ്പനികള്‍ക്കും പല തരം നികുതി ബാധ്യതകള്‍ ഉണ്ടാവാറുണ്ട്.
ഒരു വര്‍ഷം 5 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ള ഏതൊരു വ്യക്തിയും നികുതി അടയ്ക്കാന്‍ ബാധ്യസ്ഥരാണ്. ഒരു വ്യക്തിയുടെ ശമ്പളത്തില്‍ നിന്നും മറ്റ് വരുമാനങ്ങളില്‍ നിന്നും ഈടാക്കുന്ന നികുതിയാണ് വ്യക്തിഗത ആദായ നികുതി. സഹകരണ സ്ഥാപനം, ചെറുകിട ബിസിനസുകള്‍ എന്നിവയ്ക്ക്കും ആദായ നികുതി ബാധകമാണ്.
നികുതി ഭാരത്തില്‍ നിന്ന് രക്ഷ നേടാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതെങ്ങനെയെന്ന് പലര്‍ക്കും അറിയില്ല. കൃത്യമായ ആസൂത്രണത്തിലൂടെ നികുതി ബാധ്യത നിയന്ത്രിക്കാന്‍ സാധിക്കും.
നികുതി ബാധ്യത കുറയ്ക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം.
- റിട്ടയര്‍മെന്റിനായി പ്ലാനിംങും സേവിങും ആരംഭിക്കുക. കുറഞ്ഞ നികുതി അടയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ റിട്ടയര്‍മെന്റിനായി ഇപ്പോള്‍ തന്നെ ആസൂത്രണം ചെയ്ത് നിക്ഷേപം ആരംഭിക്കുക. മാതാപിതാക്കളുടെ മെഡിക്കല്‍ ബില്ലുകളുടെ രേഖകള്‍ നിങ്ങള്‍ സൂക്ഷിക്കുകയും ബില്ലുകള്‍ ഓണ്‍ലൈന്‍ വഴി അടയ്ക്കുകയും ചെയ്താല്‍ 80ഡി കിഴിവ് നേടാം
- നിങ്ങള്‍ വാടകയ്ക്കാണ് താമസിക്കുന്നതെങ്കില്‍ നിങ്ങളുടെ നികുതി ബാധ്യത കുറയ്ക്കാന്‍ എച്ച് ആര്‍എ-യിലൂടെ സാധിക്കുന്നു. ഇതിനായി വാടക രസീത്, കരാര്‍ എന്നിവ സൂക്ഷിക്കുക. വാര്‍ഷിക വാടക ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍ വീട്ടുടമസ്ഥന്റെ പാന്‍ നമ്പറും ആവശ്യമാണ്.
- നിങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത്. സെക്ഷന്‍ 80സി, 80ഡി എന്നിവ പ്രകാരം അടച്ച പ്രീമിയത്തിന്റെ കിഴിവ് ക്ലെയിം ചെയ്യാന്‍ നിങ്ങളെ സഹായിക്കും.
- നികുതി ലാഭിക്കുന്ന വിവിധ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുക, നിക്ഷേപിച്ച തുകയില്‍ നിന്ന് വരുമാനം നേടുന്നതിന് ഇത് നിങ്ങളെ സഹായിക്കും.
- നിങ്ങള്‍ക്ക് എന്‍ പി എസില്‍ നിക്ഷേപിക്കുകയും 1000 രൂപ അധിക കിഴിവ് ക്ലെയിം ചെയ്യുകയും ചെയ്യാം. സെക്ഷന്‍ 80സി സി ഡി (1ബി) 50,000 വരെ കിഴിവ് നേടാം
- നിങ്ങളുടെ ജീവനക്കാര്‍ക്ക് നിങ്ങളെ പ്രതിനിധീകരിച്ച് എന്‍ പി എസ് ലേക്ക് സംഭാവന
ചെയ്യാന്‍ കഴിയും. ഇത് അധിക കിഴിവിന് സഹായിക്കും.