ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം വ്യക്തിഗത വായ്പാ ചാര്‍ജുകള്‍

സാമ്പത്തിക പ്രശ്നങ്ങള്‍ നമ്മെ അലട്ടുമ്പോള്‍ മുന്നിലുള്ള മാര്‍ഗ്ഗമാണ് വായ്പകള്‍. വിവിധതരം വായ്പകള്‍ ഇന്ന് ലഭ്യമാണ്. വീട് പുതുക്കിപ്പണിയല്‍, വിദ്യാഭ്യാസം, വിവാഹം, യാത്ര, ആശുപത്രി ചെലവുകള്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് നമ്മെ സഹായിക്കുന്ന ഒന്നാണ് വ്യക്തിഗത വായ്പകള്‍. ഈടോ സെക്യൂരിറ്റിയോ ആവശ്യമില്ലാത്തതും വേഗത്തില്‍ ലഭിക്കുന്നതുമായ ഒന്നാണ് ഇത്. വളരെ കുറച്ച് രേഖകള്‍ മാത്രമേ വ്യക്തിഗത വായ്പ എടുക്കാന്‍ ആവശ്യമുള്ളു. എന്നാല്‍ ഇത്തരം വായ്പകള്‍ക്ക് ധനകാര്യ സ്ഥാപനങ്ങള്‍ പലതരത്തിലുള്ള ചാര്‍ജുകള്‍ ഈടാക്കാറുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം. പ്രോസസിംഗ് ഫീസ് […]

Update: 2022-01-17 00:51 GMT
trueasdfstory

സാമ്പത്തിക പ്രശ്നങ്ങള്‍ നമ്മെ അലട്ടുമ്പോള്‍ മുന്നിലുള്ള മാര്‍ഗ്ഗമാണ് വായ്പകള്‍. വിവിധതരം വായ്പകള്‍ ഇന്ന് ലഭ്യമാണ്. വീട്...

സാമ്പത്തിക പ്രശ്നങ്ങള്‍ നമ്മെ അലട്ടുമ്പോള്‍ മുന്നിലുള്ള മാര്‍ഗ്ഗമാണ് വായ്പകള്‍. വിവിധതരം വായ്പകള്‍ ഇന്ന് ലഭ്യമാണ്. വീട് പുതുക്കിപ്പണിയല്‍, വിദ്യാഭ്യാസം, വിവാഹം, യാത്ര, ആശുപത്രി ചെലവുകള്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് നമ്മെ സഹായിക്കുന്ന ഒന്നാണ് വ്യക്തിഗത വായ്പകള്‍.

ഈടോ സെക്യൂരിറ്റിയോ ആവശ്യമില്ലാത്തതും വേഗത്തില്‍ ലഭിക്കുന്നതുമായ ഒന്നാണ് ഇത്. വളരെ കുറച്ച് രേഖകള്‍ മാത്രമേ വ്യക്തിഗത വായ്പ എടുക്കാന്‍ ആവശ്യമുള്ളു. എന്നാല്‍ ഇത്തരം വായ്പകള്‍ക്ക് ധനകാര്യ സ്ഥാപനങ്ങള്‍ പലതരത്തിലുള്ള ചാര്‍ജുകള്‍ ഈടാക്കാറുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം.

പ്രോസസിംഗ് ഫീസ്

വ്യക്തിഗത വായ്പയുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ഫീസാണ് ഇത്. യഥാര്‍ത്ഥത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ചെലവുകള്‍ക്കായി ബാങ്കാണ് ഇത് വഹിക്കുന്നത്. പിന്നീട് വായ്പയെടുക്കുന്നയാളില്‍ നിന്ന് ഇത് ഈടാക്കുന്നു. ബാങ്കുകള്‍ക്ക് അനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കുന്നു. 0.5 ശതമാനം മുതല്‍ 2.50 ശതമാനം വരെ പ്രോസസ്സിംഗ് ഫീസിന്റെ തുക വ്യത്യാസമുണ്ട്.

വെരിഫിക്കേഷന്‍ ചാര്‍ജ്

പല വ്യക്തിഗത വായ്പകളും സുരക്ഷിതമല്ലാത്തതിനാല്‍, വായ്പ നല്‍കുന്നതിന് മുന്‍പ് ബാങ്കുകള്‍ വായ്പക്കാരന്റെ തിരിച്ചടവ് ശേഷി പരിശോധിക്കും. വായ്പ ആവശ്യപ്പെടുന്നവരുടെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കും. ഈ ജോലി ചെയ്യുന്നതിന്, ഏജന്‍സികള്‍ ബാങ്കില്‍ നിന്ന് ഒരു നിശ്ചിത തുക ഈടാക്കുന്നു. അത് പിന്നീട് വായ്പയെടുത്തയാളില്‍ നിന്നും ബാങ്ക് വസൂലാക്കും.

ജി എസ് ടി

വ്യക്തിഗത വായ്പ അനുവദിക്കുന്ന പ്രക്രിയയിലോ വായ്പയുടെ തിരിച്ചടവ് കാലയളവിലോ ആവശ്യമായ ഏതെങ്കിലും അധിക സേവനങ്ങള്‍ക്കായി വായ്പയെടുക്കുന്നയാള്‍ ചരക്ക് സേവന നികുതി അടയ്ക്കണം.

ലേറ്റ് പേയ്മെന്റ് പെനാല്‍റ്റിയും ഇ എം ഐ ബൗണ്‍സും

ഒരു വ്യക്തിഗത വായ്പയെടുക്കുമ്പോള്‍ വായ്പതുക നിശ്ചിത പ്രതിമാസ തവണകളായി അടയ്ക്കാം. ഇത് മുന്‍കൂട്ടി നിശ്ചയിച്ച തീയതിയില്‍ അടയ്ക്കണം. എന്തെങ്കിലും കാരണത്താല്‍ പ്രതിമാസ തവണ അടവ് പരാജയപ്പെട്ടാല്‍ പിഴ അടയ്‌ക്കേണ്ടിവരും. ഇ എം ഐയ്ക്ക് മുടക്കം വരുത്തിയാല്‍ ഇ എം ഐ ബൗണ്‍സ് ഫീസ് അടയ്ക്കണം. ഏകദേശം 1,000 രൂപയ്ക്കടുത്ത് ഈ ചാര്‍ജ് വരും.

പ്രീക്ലോഷര്‍ ചാര്‍ജുകള്‍

യഥാര്‍ത്ഥ വായ്പ തിരിച്ചടവ് കാലാവധിക്ക് മുന്‍പായി വായ്പാതുക മുഴുവനായി തിരിച്ചടയ്ക്കാന്‍ ആഗ്രഹിക്കുന്ന ചിലരുണ്ട്. ഇതിന് ബാങ്ക് വായ്പയെടുക്കുന്നയാളില്‍ നിന്ന് വായ്പാ പ്രീക്ലോഷര്‍ ചാര്‍ജുകള്‍ ആവശ്യപ്പെടും. സാധാരണയായി, വായ്പ പ്രീക്ലോഷര്‍ ചാര്‍ജുകള്‍ ബാക്കി നില്‍ക്കുന്ന തുകയുടെ 2 ശതമാനം മുതല്‍ 4 ശതമാനം വരെയാണ്. ഇത് ഓരോ ബാങ്കിനും വ്യത്യസ്തമാണ്.

ഡ്യൂപ്ലിക്കേറ്റ് സ്റ്റേറ്റ്‌മെന്റ് ഫീസ്

നിങ്ങളുടെ പണമിടപാടിന്റെയോ കുടിശ്ശികയുടെയോ ഡ്യൂപ്ലിക്കേറ്റ് സ്റ്റേറ്റ്‌മെന്റ് ബാങ്കിനോട് ആവശ്യപ്പെടുകയാണെങ്കില്‍ അത് ലഭിക്കുന്നതിനായി ഒരു നിശ്ചിത തുക ബാങ്ക് ഈടാക്കും. 200 രൂപ മുതല്‍ 500 രൂപ വരെയാണ് നിരക്ക്. യഥാര്‍ഥ തുക ബാങ്കിനെ അപേക്ഷിച്ചിരിക്കും.

ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കുള്ള ഫീസ്

ഇന്ന് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ വായ്പയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാണ്. ഇവയ്ക്ക് ബാങ്കുകള്‍ വായ്പക്കാരില്‍ നിന്ന് ഓണ്‍ലൈന്‍ കണ്‍വീനിയന്‍സ് ഫീസായി ഏകദേശം 2,500 രൂപ വരെ ഈടാക്കാറുണ്ട്.

 

Tags:    

Similar News