കാട വളര്‍ത്താന്‍ 35,000 രൂപ സബ്‌സിഡി
വീടിനോട് ചേര്‍ന്ന് അധികമായി പറമ്പോ മറ്റോ ഇല്ലാത്തവര്‍ക്ക് ആദായകരമായി ചെയ്യാന്‍ കഴിയുന്ന ഒന്നാണ് കാട വളര്‍ത്തല്‍. കുടുംബാംഗങ്ങള്‍ക്ക് അവരുടെ ദൈനംദിന പ്രവര്‍ത്തനത്തോടൊപ്പം തന്നെ ഇത് നടത്തികൊണ്ട് പോകാനാകുന്നു. വീട്ടിലെ എല്ലാവര്‍ക്കും ലഭ്യമായ സമയമനുസരിച്ച് സഹകരിച്ച് നടപ്പാക്കാവുന്ന ഒന്നാണ് ഇത്. ആട്, കോഴി ഫാമുകള്‍ പോലെ വലിയ തോതില്‍ സ്ഥല സൗകര്യം ആവശ്യമില്ല എന്നതാണ് ഇവിടത്തെ നേട്ടം. വേഗത്തില്‍ ആദായം വളരെ കുറഞ്ഞ മൂലധനത്തില്‍ ഇത് തുടങ്ങുകയും നടത്തിക്കൊണ്ട് പോകാനാവുകയും ചെയ്യും. താരതമ്യേന ആരോഗ്യമുള്ള പക്ഷികളാണ് ഇവ. […]
വീടിനോട് ചേര്‍ന്ന് അധികമായി പറമ്പോ മറ്റോ ഇല്ലാത്തവര്‍ക്ക് ആദായകരമായി ചെയ്യാന്‍ കഴിയുന്ന ഒന്നാണ് കാട വളര്‍ത്തല്‍. കുടുംബാംഗങ്ങള്‍ക്ക് അവരുടെ...
വീടിനോട് ചേര്‍ന്ന് അധികമായി പറമ്പോ മറ്റോ ഇല്ലാത്തവര്‍ക്ക് ആദായകരമായി ചെയ്യാന്‍ കഴിയുന്ന ഒന്നാണ് കാട വളര്‍ത്തല്‍. കുടുംബാംഗങ്ങള്‍ക്ക് അവരുടെ ദൈനംദിന പ്രവര്‍ത്തനത്തോടൊപ്പം തന്നെ ഇത് നടത്തികൊണ്ട് പോകാനാകുന്നു. വീട്ടിലെ എല്ലാവര്‍ക്കും ലഭ്യമായ സമയമനുസരിച്ച് സഹകരിച്ച് നടപ്പാക്കാവുന്ന ഒന്നാണ് ഇത്. ആട്, കോഴി ഫാമുകള്‍ പോലെ വലിയ തോതില്‍ സ്ഥല സൗകര്യം ആവശ്യമില്ല എന്നതാണ് ഇവിടത്തെ നേട്ടം.
വേഗത്തില്‍ ആദായം
വളരെ കുറഞ്ഞ മൂലധനത്തില്‍ ഇത് തുടങ്ങുകയും നടത്തിക്കൊണ്ട് പോകാനാവുകയും ചെയ്യും. താരതമ്യേന ആരോഗ്യമുള്ള പക്ഷികളാണ് ഇവ. നേരത്തെ പ്രായപൂര്‍ത്തിയെത്തുന്നതിനാല്‍ അഞ്ച്- ആറ് ആഴ്ചയോടെ വേണമെങ്കില്‍ വില്‍ക്കാനാകും. ആറ്- ഏഴ് ആഴ്ചകളില്‍ പക്ഷികള്‍ മുട്ടിയിടാന്‍ തുടങ്ങുകയും ചെയ്യും. മറ്റ് പക്ഷികളെ അപേക്ഷിച്ച് മുട്ടുയുത്പാദനം കൂടുതലാണ് ഇവയ്ക്ക്. വര്‍ഷം 280 മുട്ടകള്‍ വരെ ലഭിക്കും. ഇറച്ചിയാണെങ്കിലും കോഴിയേക്കാള്‍ സ്വാദിഷ്ടമാണ്. കുട്ടികളില്‍ തലച്ചോറ്,ശരീരം വളര്‍ച്ച മെച്ചപ്പെടുത്തും. പോഷകമൂല്യത്തില്‍ കോഴിമുട്ടക്കു തുല്യം തന്നെയാണ് കാടമുട്ടയും. ഇവയില്‍ കൊളസ്റ്റ്‌റോളും കുറവാണ്.
35,000 രൂപ സബ്‌സിഡി
കാട വളര്‍ത്തലിന് നിലവില്‍ വിവിധ വായ്പാ പദ്ധതികള്‍ ലഭ്യമാണെങ്കിലും കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒരു അധിക വരുമാനം എന്ന നിലയിലാണ് കാട വളര്‍ത്തല്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിലൂടെ അംഗങ്ങളുടെ മാസ വരുമാനം 5,000 രൂപയില്‍ എത്തിക്കുന്നതിനും ലക്ഷ്യം വയ്ക്കുന്നു. കാട വളര്‍ത്തല്‍ പദ്ധതിയ്ക്ക് 35,000 രൂപ സബ്‌സിഡി നല്‍കും. ഒരാള്‍ 1,000 കാട എന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 5 അംഗങ്ങള്‍ ചേരുന്ന ഗ്രൂപ്പ് ആയിട്ടായിരിക്കണം പദ്ധതിയില്‍ അംഗമാകേണ്ടത്. ഗുണഭോക്താക്കള്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.