ലൈഫ് സര്‍ട്ടിഫിക്കറ്റ് നേടാന്‍ വഴിയുണ്ട്

അങ്ങനെ ജീവിത സായാഹ്നത്തില്‍ വിദേശത്ത് കഴിയേണ്ടി വരുന്നവര്‍ക്ക് ജീവന്‍ പ്രമാണ്‍ പത്ര എന്ന് അറിയപ്പെടുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പല മാര്‍ഗങ്ങളുണ്ട്.

Update: 2022-01-16 06:23 GMT
trueasdfstory

പെന്‍ഷന്‍ വാങ്ങുന്ന എല്ലാവരും അവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് നവംമ്പര്‍ 30 ന് മുമ്പായി നല്‍കണം. സാധാരണ എല്ലാ വര്‍ഷവും ഒക്ടോബര്‍ ഒന്നു...

പെന്‍ഷന്‍ വാങ്ങുന്ന എല്ലാവരും അവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് നവംമ്പര്‍ 30 ന് മുമ്പായി നല്‍കണം. സാധാരണ എല്ലാ വര്‍ഷവും ഒക്ടോബര്‍ ഒന്നു മുതല്‍ നവംമ്പര്‍ 30 വരെയാണ് ഇത് ചെയ്യേണ്ടത്. പെന്‍ഷന്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍/ബാങ്ക്/പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ നേരിട്ടെത്തി ഇത് ചെയ്യാം. ഇപ്പോള്‍ നേരത്തെ അറിയിച്ചാല്‍ വീട്ടിലെത്തി ഈ സേവനങ്ങള്‍ നല്‍കും. ഇതല്ലാതെ ഓണ്‍ലൈനായും ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാവുന്നതാണ്.

സാധാരണ നിലിയില്‍ രാജ്യത്തിനകത്ത് ജീവിക്കുന്നവരാണെങ്കില്‍ നേരിട്ട് എത്തി ഇത് നല്‍കാം. എന്നാല്‍ മക്കളോടൊപ്പം വിദേശത്ത് കഴിയുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇതിന് സാധിക്കില്ല. പ്രത്യേകിച്ച് കോവിഡ് പോലുളള മഹാമാരിയുടെ കാലത്ത് യാത്രകള്‍ എളുപ്പമാവില്ല. അങ്ങനെ ജീവിത സായാഹ്നത്തില്‍ വിദേശത്ത് കഴിയേണ്ടി വരുന്നവര്‍ക്ക് ജീവന്‍ പ്രമാണ്‍ പത്ര എന്ന് അറിയപ്പെടുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പല മാര്‍ഗങ്ങളുണ്ട്.

ബാങ്ക് ഓഫിസര്‍ക്ക് നല്‍കാം

പൊതുമേഖലാ ബാങ്കില്‍ നിന്ന് ഏതെങ്കിലും പെന്‍ഷന്‍ വാങ്ങുന്ന മുതിര്‍ന്നവരാണെങ്കില്‍ ബന്ധപ്പെട്ട ബാങ്ക് ഓഫീസര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ട് നല്‍കാം. ഇത് നല്‍കി വ്യക്തിപരമായി ബാങ്കില്‍ എത്തി സ്വയം
ബോധ്യപ്പെടുത്തുന്നത് ഒഴിവാക്കാം.

ഏജന്റ് വഴി പെന്‍ഷന്‍

ഇന്ത്യയില്‍ താമസമില്ലാത്ത പെന്‍ഷണര്‍ക്ക് അവരുടെ ഏജന്റ് വഴി ലൈഫ് സര്‍ട്ടിഫിക്കറ്റ് ബാങ്കില്‍ നല്‍കി നേരിട്ട് എത്തുന്നത് ഒഴിവാക്കാം. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ സര്‍ട്ടിഫിക്കറ്റില്‍ ഇനി പറയുന്ന വിഭാഗത്തിലുള്ള ആരെങ്കിലും ഒപ്പിട്ടിരിക്കണം. മജിസ്‌ട്രേറ്റ്, നോട്ടറി, ബാങ്കര്‍, നയതന്ത്ര പ്രതിനിധി എന്നിവരിലാരെങ്കിലും സര്‍ട്ടിഫിക്കറ്റില്‍ ഒപ്പു വച്ചാല്‍ മതി.

ഡിജിറ്റലാകാം

ആധാര്‍ അധിഷ്ഠിത ബയോമെട്രിക് സംവിധാനം വഴി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാം. കേന്ദ്രസര്‍ക്കാരിന്റെ ജീവന്‍ പ്രമാണ്‍ പോര്‍ട്ടലില്‍ കയറിയാല്‍ ഇതിന്റെ വിശദാംശങ്ങള്‍ അറിയാം.

എംബസി സര്‍ട്ടിഫിക്കറ്റ്

ഇനി എന്‍ ആര്‍ ഐ പെന്‍ഷണര്‍ക്ക് നേരിട്ട് ഹാജരായി തിരിച്ചറിയല്‍ നടത്താനാവുന്നില്ലെങ്കില്‍ ഏത് രാജ്യത്താണോ അയാള്‍ വസിക്കുന്നത് അവിടുത്തെ ഇന്ത്യന്‍ എംബസി/ഹൈക്കമീഷണര്‍/കോണ്‍സുലേറ്റ് എന്നിവിടങ്ങളിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാം. ഈ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് പെന്‍ഷന്‍ കൈപ്പറ്റുന്നത് തുടരാം.

വയ്യാത്തവര്‍ക്കും വഴിയുണ്ട്

ഇനി ഇങ്ങനെ ഒരു സര്‍ട്ടിഫിക്കറ്റ് നേടാന്‍ മാത്രം ചലന ശേഷി കുറഞ്ഞ പെന്‍ഷണറാണെങ്കില്‍ അതിനും വഴിയുണ്ട്. അത്തരക്കാര്‍ ആവശ്യം കാണിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം തപാലില്‍ കോണ്‍സുലേറ്റ്/ഹൈക്കമ്മീഷന്‍/എംബസി യിലേക്ക് അയക്കുക. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം എംബസി/കോണ്‍സുലേറ്റ് ഓഫിസിലെത്താന്‍ ആകാത്ത വിധം വല്ലായ്മ ഉണ്ടെന്ന് കാണിച്ചുകൊണ്ടുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഇവിടെ നിര്‍ബന്ധമാണ്.

 

Tags:    

Similar News