മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വ്വീസസ് ലിമിറ്റഡ്
മൂലധന വിപണി പ്രവര്‍ത്തനങ്ങളിലെ മുന്‍നിര ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് മുത്തൂറ്റ് ക്യാപിറ്റല്‍.
1994-ല്‍ സ്ഥാപിതമായ മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു പബ്ലിക്...
1994-ല്‍ സ്ഥാപിതമായ മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു പബ്ലിക് ലിമിറ്റഡ് നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയാണ്. കമ്പനി നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍, ഓട്ടോ ലോണുകള്‍, ചെറുകിട ഇടത്തരം ലോണുകള്‍, ഗോള്‍ഡ് ലോണുകള്‍, ലീസ് ഫിനാന്‍സിംഗ് ബോണ്ടുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു.
പ്രമുഖ ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട് കമ്പനികളുടെ സാമ്പത്തിക ഉപദേശക സേവനങ്ങളും വെല്‍ത്ത് മാനേജ്മെന്റ് ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ പോലുള്ള മൂലധന വിപണി സേവനങ്ങളും നല്‍കുന്നു. മൂലധന വിപണി പ്രവര്‍ത്തനങ്ങളിലെ മുന്‍നിര ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് മുത്തൂറ്റ് ക്യാപിറ്റല്‍. ദക്ഷിണേന്ത്യയിലെ ഗ്രാമീണ, അര്‍ദ്ധ നഗര മേഖലകളിലെ ബാങ്കിംഗ്, ധനകാര്യ രംഗങ്ങളില്‍ കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. കമ്പനിയുടെ ഓഹരികള്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഫിനാന്‍സിംഗ് പ്രവര്‍ത്തനങ്ങള്‍ (സ്വര്‍ണ്ണ വായ്പ, ഹൈപ്പോത്തിക്കേഷന്‍ ലോണുകള്‍ മുതലായവ) ഇന്‍ഷുറന്‍സ് സേവനങ്ങള്‍ (എച്ച്ഡിഎഫ്സി സ്റ്റാന്‍ഡേര്‍ഡ് ലൈഫ് ഇന്‍ഷുറന്‍സിന്റെ കോര്‍പ്പറേറ്റ് ഏജന്റ് എന്ന നിലയിലും ബിര്‍ള സണ്‍ലൈഫ് ഇന്‍ഷുറന്‍സിന്റെ ഡാറ്റ പങ്കിടല്‍ പങ്കാളി എന്ന നിലയിലും). മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് 1994 ഫെബ്രുവരി 18-ന് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി. 1995 ല്‍ കമ്പനി വാഹന വായ്പാ ബിസിനസ്സ് ആരംഭിച്ചു. 1998-ല്‍ നിക്ഷേപം സ്വീകരിക്കുന്നതിനുള്ള എ കാറ്റഗറി എന്‍ബിഎഫ്സി ലൈസന്‍സ് നേടി. 2001-ല്‍ ഗോള്‍ഡ് ലോണ്‍ ബിസിനസ്സ് ആരംഭിച്ചു. 2002-ല്‍ ഡിമാന്‍ഡ് പ്രോമിസറി നോട്ടുകള്‍ അടിസ്ഥാനമാക്കി വായ്പകള്‍ വിതരണം ചെയ്യാന്‍ തുടങ്ങി.
2007-ല്‍ കമ്പനി ഒരു കോര്‍പ്പറേറ്റ് ഏജന്റായി പ്രവര്‍ത്തിക്കാന്‍ ഐആര്‍ഡിഎയില്‍ നിന്ന് ലൈസന്‍സ് നേടി. കോര്‍പ്പറേറ്റ് ഏജന്റായി പ്രവര്‍ത്തിക്കാന്‍ എച്ച്ഡിഎഫ് സി സ്റ്റാന്‍ഡേര്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡുമായി കരാറില്‍ ഏര്‍പ്പെട്ടു. 2009-ല്‍ ബിര്‍ള സണ്‍ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡുമായി ഡാറ്റ പങ്കിടലിനായി കരാറില്‍ ഏര്‍പ്പെട്ടു. 2015ല്‍ സുസുക്കി മോട്ടോര്‍സൈക്കിളുമായി കമ്പനി ധാരണാപത്രം ഒപ്പുവച്ചു.