ഡിജിറ്റല്‍ ഇടപാടില്‍ നിങ്ങളുടെ പണം പോകുന്നുണ്ടോ?

തുടക്കത്തില്‍ ഇതുമായി സഹകരിച്ച് 10 ബാങ്കുകള്‍ ആണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ പൊതു-സ്വകാര്യമേഖലാ ബാങ്കുകളള്‍ ഉള്‍പ്പെട്ടിരുന്നു.

Update: 2022-01-16 06:13 GMT
trueasdfstory

ഇന്ത്യയില്‍ ധനകാര്യ സ്ഥാപനങ്ങളുടെ റീട്ടെയ്ല്‍ പേയ്‌മെന്റും സെറ്റില്‍മെന്റ് സംവിധാനവും നിയന്ത്രിക്കുന്ന ആര്‍ ബി ഐ യ്ക്ക് കീഴിലുള്ള...

ഇന്ത്യയില്‍ ധനകാര്യ സ്ഥാപനങ്ങളുടെ റീട്ടെയ്ല്‍ പേയ്‌മെന്റും സെറ്റില്‍മെന്റ് സംവിധാനവും നിയന്ത്രിക്കുന്ന ആര്‍ ബി ഐ യ്ക്ക് കീഴിലുള്ള സ്ഥാപനമാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍ പി സി ഐ). പേയ്‌മെന്റ് സെറ്റില്‍മെന്റ് സംവിധാനം എളുപ്പത്തിലും വേഗത്തിലും ആക്കുക എന്ന ലക്ഷ്യത്തോട 2007 ലാണ് ഇത് തുടങ്ങുന്നത്. ഇന്ത്യന്‍ ബാങ്കിംഗ് മേഖലയക്ക് മുഴുവനായി ഇലക്ട്രോണിക് പേയ്‌മെന്റ അടിസ്ഥാന സൗകര്യമൊരുക്കുന്നത് ഇപ്പോള്‍ എന്‍ പി സി ഐ ആണ്.

തുടക്കത്തില്‍ ഇതുമായി സഹകരിച്ച് 10 ബാങ്കുകള്‍ ആണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ പൊതു-സ്വകാര്യമേഖലാ ബാങ്കുകളള്‍ ഉള്‍പ്പെട്ടിരുന്നു. പിന്നീട് വിവിധ മേഖലളില്‍ പ്രവര്‍ത്തിക്കുന്ന 56 ധനകാര്യ സ്ഥാനപങ്ങളും പ്രമോട്ടര്‍ ബാങ്കുകളുടെ പട്ടികയിലേക്ക് ചേര്‍ക്കപ്പെട്ടു.

സാധനം വാങ്ങുന്നു

നമ്മള്‍ ഒരു കടയില്‍ നിന്ന് ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് സാധനം വാങ്ങുന്നു എന്ന കരുതുക. അവിടത്തെ പി ഒ എസ് മെഷിനില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്യുന്നതിനും പണം കടക്കാരന്റെ അക്കൗണ്ടില്‍ എത്തുന്നതിനുമിടയില്‍ പല നടപടിക്രമങ്ങളും ഇതില്‍ പല സ്ഥാപനങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഇവയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കന്നത് പേയ്‌മെന്റ് ഗേറ്റ് വേ സ്ഥാപനങ്ങളാണ്. വിസ, റുപേ, മാസ്റ്റര്‍ കാര്‍ഡ് എന്നിങ്ങനെയുള്ള സ്ഥാപനങ്ങളാണ് ഇത് സാധ്യമാക്കുന്നത്. ഇതിന് ഒരു നിശ്ചിത തുക നമ്മളില്‍ നിന്നോ കടക്കാരനില്‍ നിന്നോ ഫീസായി ഇത്തരം കമ്പനികള്‍ ഈടാക്കുകയും ചെയ്യും.

റുപേ

ഇന്ത്യയില്‍ ആഭ്യന്തരമായി ഇങ്ങനെ വികസിപ്പിച്ചെടുത്ത പേയ്‌മെന്റ് ഗേറ്റ് വേ സംവിധാനമാണ് റുപേ. ഇപ്പോള്‍ ഇന്ത്യന്‍ ബാങ്കുകള്‍ റുപേ കാര്‍ഡുകള്‍ പുറത്തിറക്കുന്നുണ്ട്. രാജ്യത്തിനകത്ത് കാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്താനുള്ള പേയ്മന്റ് സാങ്കേതികവിദ്യയാണ് ഇത്. ഇത് വികസിപ്പിച്ചെടുത്തതും എന്‍ പി സി ഐ ആണ്.

ഡിജിറ്റല്‍ പേയ്‌മെന്റ്

രാജ്യത്ത് സജീവമായി നില്‍ക്കുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളായ ഐ എം പി എസ് ( ഇമ്മിഡിയേറ്റ് പേയ്‌മെന്റ് സര്‍വീസ്), നാച്ച് (നാഷണല്‍ ഓട്ടൊമേറ്റഡ് ക്ലിയിറിംഗ് ഹൗസ്) ആധാര്‍ പേയ്‌മെന്റ് ബ്രിഡ്ജ് ( എ ബി പി എസ്) ആധാര്‍ എനേബ്ള്‍ഡ് പേയ്‌മെന്റ് സിസ്റ്റം, ഒരേ ബാങ്കുകളുടെ എ ടി എമ്മുകള്‍ തമ്മിലും വ്യത്യസ്ത എ ടി എമ്മുകള്‍ക്കിടയിലുമുള്ള പണ വിനിമയം സാധ്യമാക്കുന്ന എന്‍ എഫ് എസ് (നാഷണല്‍ ഫിനാന്‍ഷ്യല്‍ സ്വിച്ച്) യു പി ഐ (യുണൈറ്റഡ് പേയമെന്റ് ഇന്റര്‍ഫേസ്) വിവിധ ബില്‍ പേയ്‌മെന്റുകള്‍ സാധ്യമാക്കുന്ന ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം, ടോള്‍ കളക്ഷന്‍ സാധ്യമാക്കുന്ന നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ , ഇ-റുപ്പി ഇത്തരം ഡിജിറ്റല്‍ സേവനങ്ങളെല്ലാം നല്‍കുന്നത് എന്‍ പി സി ഐ
ആണ്.

 

Tags:    

Similar News