മിശ്രവിവാഹിതര്‍ക്ക് ധനസഹായം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

മിശ്രവിവാഹിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായത്തിന് അര്‍ഹതയുണ്ട്. 30,000 രൂപയാണ് ഒറ്റത്തവണ സാമ്പത്തിക സഹായമായി നല്‍കുന്നത്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒഴികെയുള്ള മിശ്രവിവാഹിതരില്‍ സാമ്പത്തിക വിഷമം നേരിടുന്നവര്‍ക്കാണ് സഹായം. സാമൂഹിക നീതി വകുപ്പാണ് ഇത് നല്‍കുന്നത്. അപേക്ഷിക്കാം മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് വിവാഹിതരായി ഒരു വര്‍ഷത്തിനു ശേഷം ജില്ലാ സാമൂഹിക നീതി ഓഫീസര്‍ക്ക് ധനസഹായത്തിന് അപേക്ഷ നല്‍കാം. മാത്രമല്ല ഈ ധനസഹയം ലഭിക്കുന്നതിന് വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷം തികയുന്നതിനു മുമ്പ് അപേക്ഷിച്ചിരിക്കണം. അപേക്ഷിക്കുന്നവരുടെ വാര്‍ഷിക വരുമാനം അര ലക്ഷം രൂപയില്‍ […]

Update: 2022-01-16 12:46 GMT

മിശ്രവിവാഹിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായത്തിന് അര്‍ഹതയുണ്ട്. 30,000 രൂപയാണ് ഒറ്റത്തവണ സാമ്പത്തിക സഹായമായി നല്‍കുന്നത്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒഴികെയുള്ള മിശ്രവിവാഹിതരില്‍ സാമ്പത്തിക വിഷമം നേരിടുന്നവര്‍ക്കാണ് സഹായം. സാമൂഹിക നീതി വകുപ്പാണ് ഇത് നല്‍കുന്നത്.

അപേക്ഷിക്കാം

മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് വിവാഹിതരായി ഒരു വര്‍ഷത്തിനു ശേഷം ജില്ലാ സാമൂഹിക നീതി ഓഫീസര്‍ക്ക് ധനസഹായത്തിന് അപേക്ഷ നല്‍കാം. മാത്രമല്ല ഈ ധനസഹയം ലഭിക്കുന്നതിന് വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷം തികയുന്നതിനു മുമ്പ് അപേക്ഷിച്ചിരിക്കണം. അപേക്ഷിക്കുന്നവരുടെ വാര്‍ഷിക വരുമാനം അര ലക്ഷം രൂപയില്‍ കവിയരുത്. ഭൂമി വാങ്ങുന്നതിനോ വീട് വയ്ക്കുന്നതിനോ അല്ലെങ്കില്‍ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിനോ ആണ് ഈ ധനസഹായം മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് ലഭ്യമാകുക.

വേണ്ട രേഖകള്‍

ഈ ധനസഹായം ലഭിക്കുന്നതിന് വില്ലേജ് ഓഫീസില്‍ നിന്നു ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്, വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ദമ്പതികളുടെ ജാതി സര്‍ട്ടിഫിക്കറ്റ്, ഒരു വര്‍ഷമായി ഇരുവരും ഒന്നിച്ചു ജീവിക്കുകയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഗസറ്റഡ് ഓഫീസറുടെയോ എംഎല്‍എ അല്ലെങ്കില്‍ എംപിയുടെയോ സാക്ഷ്യപത്രം, റേഷന്‍ കാര്‍ഡിന്റെയും ആധാര്‍ കാര്‍ഡിന്റെയും പകര്‍പ്പ്, എന്നിവയാണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

 

Tags:    

Similar News