മാലിന്യവും വരുമാനമാണ്, ഹരിത കര്‍മ സേനയുടെ സംരഭക പദ്ധതി

കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നാണ് മാലിന്യ നിര്‍മാര്‍ജനം. കൃത്യമായ മാലിന്യ നിര്‍മാര്‍ജന രീതിയോ അതിനുള്ള നടപടിയോ ഇല്ലാതെ റോഡിലും തോടുകളിലുമായി പ്ലാസ്റ്റിക് അടക്കമുള്ള നൂറുകണക്കിന് ടണ്‍ മാലിന്യങ്ങള്‍ ദിനം പ്രതി കുമിഞ്ഞ് കൂടുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതോടൊപ്പം പാവപ്പെട്ട കുടുംബിനികള്‍ക്ക്് ഒരു വരുമാന സ്രോതസും കൂടി തുറക്കുകയാണ് ഹരിത കര്‍മ സേന എന്ന ക്ലീനിംഗ് സ്റ്റാഫിലൂടെ കുടുംബ ശ്രീ. ചെറിയ തുക കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പത്ത് മുതല്‍ 40 […]

Update: 2022-01-16 05:45 GMT
trueasdfstory

കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നാണ് മാലിന്യ നിര്‍മാര്‍ജനം. കൃത്യമായ മാലിന്യ നിര്‍മാര്‍ജന രീതിയോ അതിനുള്ള...

കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നാണ് മാലിന്യ നിര്‍മാര്‍ജനം. കൃത്യമായ മാലിന്യ നിര്‍മാര്‍ജന രീതിയോ അതിനുള്ള നടപടിയോ ഇല്ലാതെ റോഡിലും തോടുകളിലുമായി പ്ലാസ്റ്റിക് അടക്കമുള്ള നൂറുകണക്കിന് ടണ്‍ മാലിന്യങ്ങള്‍ ദിനം പ്രതി കുമിഞ്ഞ് കൂടുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതോടൊപ്പം പാവപ്പെട്ട കുടുംബിനികള്‍ക്ക്് ഒരു വരുമാന സ്രോതസും കൂടി തുറക്കുകയാണ് ഹരിത കര്‍മ സേന എന്ന ക്ലീനിംഗ് സ്റ്റാഫിലൂടെ കുടുംബ ശ്രീ.

ചെറിയ തുക

കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പത്ത് മുതല്‍ 40 വരെ അംഗങ്ങളുള്ള ഒരു സംരംഭമാണ് ഹരിതകര്‍മ്മ സേന. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനം നിശ്ചയിക്കുന്ന യൂസര്‍ഫീ അനുസരിച്ചു വൃത്തിയാക്കിയ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുകയാണ് ഇവരുടെ പ്രധാന ജോലി. ഇതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടത് തദ്ദേശ സ്വയം ഭരണ സ്ഥാപനമാണ്.

കൃത്യമായ ഇടവേളകളില്‍ വീടുകളില്‍ വന്ന് ഇവര്‍ ശേഖരിക്കുന്ന അജൈവ മാലിന്യം 'മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി' യില്‍ എത്തിക്കുന്നു. ഇവിടെ നിന്നും മാലിന്യം തരംതിരിച്ച് റിസോഴ്‌സ് റിക്കവറി ഫെസിലിറ്റിയില്‍ അയയ്ക്കുന്നു. തുടര്‍ന്ന് തരംതിരിച്ച മാലിന്യം പുനരുപയോഗം ചെയ്യാനുള്ള സംയോജനങ്ങള്‍ സാധ്യമാക്കുന്നു. ഇതാണ് ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനരീതി.

റിസോഴ്‌സ് റിക്കവറി ഫെസിലിറ്റിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊടിച്ച് റോഡ് ടാറിങ്ങിനുപയോഗിക്കുന്നു. ഇതുവഴി പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗം ചെയ്യാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനത്തിലൂടെ സാധിക്കുന്നു. ഇത് കൂടാതെ വീട്ടുകാര്‍ക്ക് ജൈവ മാലിന്യ സംസ്‌ക്കരണത്തിനുതകുന്ന പരിഹാരങ്ങള്‍ നല്‍കാനും ശ്രമിക്കുന്നു. നിലവില്‍ 27,988 കുടുംബശ്രീ അംഗങ്ങളാണ് പരിശീലനം നേടി സംരംഭ മാതൃകയില്‍ മാലിന്യ നിര്‍മാര്‍ജന മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.

 

Tags:    

Similar News