വ്യവസായം ആരംഭിക്കുന്നോ?, എങ്കില്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
ഇന്നൊരു വ്യവസായം ആരംഭിക്കുന്നതിന് വിവിധ രേഖകള്‍ ആവശ്യമാണ്. അതില്‍ പ്രധനപ്പെട്ട ഒന്നാണ് വ്യവസായത്തിനുള്ള കെട്ടിടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. കേരള മുന്‍സിപ്പാലിറ്റി- പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്കു വിധേയമായി മാത്രമേ ഇവ ആരംഭിക്കാന്‍ സാധിക്കൂ. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്കനുസരിച്ച് വന്‍കിട വ്യവസായങ്ങള്‍ (ഗ്രൂപ്പ് G1), ചെറുകിട വ്യവസായ യൂണിറ്റ് (ഗ്രൂപ്പ് G2 ), അപായ സാധ്യതയുള്ളവ (ഗ്രൂപ്പ് i1), കൂടുതല്‍ അപായ സാധ്യതയുള്ളവ (ഗ്രൂപ്പ് i2) എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിക്കാം. വ്യവസായ കെട്ടിടങ്ങളുടെ നിര്‍മ്മാണം, പുനര്‍നിര്‍മ്മാണം, […]
ഇന്നൊരു വ്യവസായം ആരംഭിക്കുന്നതിന് വിവിധ രേഖകള്‍ ആവശ്യമാണ്. അതില്‍ പ്രധനപ്പെട്ട ഒന്നാണ് വ്യവസായത്തിനുള്ള കെട്ടിടവുമായി ബന്ധപ്പെട്ട...
ഇന്നൊരു വ്യവസായം ആരംഭിക്കുന്നതിന് വിവിധ രേഖകള്‍ ആവശ്യമാണ്. അതില്‍ പ്രധനപ്പെട്ട ഒന്നാണ് വ്യവസായത്തിനുള്ള കെട്ടിടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. കേരള മുന്‍സിപ്പാലിറ്റി- പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്കു വിധേയമായി മാത്രമേ ഇവ ആരംഭിക്കാന്‍ സാധിക്കൂ. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്കനുസരിച്ച് വന്‍കിട വ്യവസായങ്ങള്‍ (ഗ്രൂപ്പ് G1), ചെറുകിട വ്യവസായ യൂണിറ്റ് (ഗ്രൂപ്പ് G2 ), അപായ സാധ്യതയുള്ളവ (ഗ്രൂപ്പ് i1), കൂടുതല്‍ അപായ സാധ്യതയുള്ളവ (ഗ്രൂപ്പ് i2) എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിക്കാം. വ്യവസായ കെട്ടിടങ്ങളുടെ നിര്‍മ്മാണം, പുനര്‍നിര്‍മ്മാണം, കൂട്ടിച്ചേര്‍ക്കല്‍, ഉപയോഗമാറ്റം മുതലായവ സംബന്ധിച്ച് ടൗണ്‍ പ്ലാനിംഗ് വകുപ്പില്‍ നിന്നും ലേ ഔട്ട് അംഗീകാരം, സ്ഥലത്തിന്റെ ഉപയോഗം എന്നിവക്കുള്ള മുന്‍കൂര്‍ അനുമതി തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
കെട്ടിടത്തിന്റെ അനുമതിക്ക്
നിങ്ങള്‍ ആരംഭിക്കുന്ന വ്യവസായത്തിനുള്ള കെട്ടിടത്തിന് അനുമതി ലഭിക്കാന്‍ ആവശ്യമായ രേഖകള്‍ മുന്‍സിപ്പാലിറ്റിയില്‍ അല്ലെങ്കില്‍ പഞ്ചായത്തില്‍ സമര്‍പ്പിക്കണം. നിര്‍മ്മാണം ഉദ്ദേശിക്കുന്ന അപേക്ഷകന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ റവന്യൂ വിവരങ്ങള്‍, അപേക്ഷകന്റെ പൂര്‍ണ്ണമായ മേല്‍വിലാസം, കെട്ടിടത്തിന്റെ ഉപയോഗം, സ്ഥലത്ത് നിലവിലുള്ള കെട്ടിടങ്ങളുടെ വിശദവിവരങ്ങള്‍, മുന്‍പ് അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍, സ്ഥലപരിശോധനയുടെ അടിസ്ഥാനത്തില്‍ സ്ഥലത്ത് നിര്‍മ്മാണം നടത്തിയിട്ടുണ്ടെങ്കില്‍ അവയുടെ വിവരങ്ങള്‍, ചട്ടം അനുശാസിക്കുന്ന ചുരുങ്ങിയ വീതിയുള്ള വഴി സ്ഥലത്തേക്കും, തുടര്‍ന്ന് കെട്ടിടത്തിലേക്കും ഇത്തരം വിവരങ്ങള്‍ നല്‍കണം. കൂടാതെ വഴി യഥാര്‍ത്ഥത്തില്‍ ലഭ്യമാണോ എന്ന വിവരം, പ്രദേശത്തെ നഗരാസൂത്രണ പദ്ധതി, സി.ആര്‍.എസ് ഹെറിറ്റേജ് നിയന്ത്രണം, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം എന്നിവയിലെ നിയമങ്ങള്‍ക്ക് അനുസൃതമാണോ സ്ഥലം എന്ന് തെളിയിക്കുന്ന രേഖ ഇവയെല്ലാം അപേക്ഷയോടൊപ്പം നല്‍കണം.
മെഡിക്കല്‍ ഓഫീസറുടെ അനുമതിപത്രം
ഏതൊരു വ്യവസായമാണെങ്കിലും മെഡിക്കല്‍ ഓഫീസറുടെ അനുമതിപത്രം ആവശ്യമാണ്. മെഡിക്കല്‍ ഉപകരണങ്ങള്‍, ചികിത്സാകേന്ദ്രങ്ങള്‍, 25 ഹോള്‍സ്പവറില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന യൂണിറ്റുകള്‍, പരിസ്ഥിതി മലിനീകരണം ഉണ്ടാകുവാന്‍ സാധ്യതയുള്ള യൂണിറ്റുകള്‍ എന്നിവകള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ എന്‍ഓസി നേടേണ്ടതാണ്. പത്ത് രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാമ്പ് ഒട്ടിച്ച വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, പഞ്ചായത്ത് അല്ലെങ്കില്‍ നഗരസഭ സെക്രട്ടറിയുടെ കത്ത്, സെക്രട്ടറി ഒപ്പ് വെച്ച് സൈറ്റ് പ്ലാനിന്റെ രണ്ട്് പകര്‍പ്പ്, ഉടമസ്ഥാവകാശ രേഖ, വാടക കരാര്‍ പകര്‍പ്പ്, 100 മീറ്റര്‍ ചുറ്റളവിലുള്ള സമീപ ഭൂവുടമയുടെ സമ്മതപത്രം, ബില്‍ഡിംഗ് പ്ലാന്‍ രണ്ട് കോപ്പി പഞ്ചായത്ത് അല്ലെങ്കില്‍ നഗരസഭ സെക്രട്ടറി ഒപ്പ് വെച്ചത്, ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അറ്റസ്റ്റ് ചെയ്ത ലൊക്കേഷന്‍ സ്‌കെച്ച് എന്നീ രേഖകള്‍ മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
വൈദ്യുതി ലഭിക്കുന്നതിന്
ഫോം നമ്പര്‍ ഒന്ന്, എംഎസ്എംഇ മെമ്മോറാണ്ടത്തിന്റെ പകര്‍പ്പ്, ഉടമസ്ഥാവകാശ രേഖകള്‍, വാടക കരാര്‍, ലീസ് എഗ്രിമെന്റ്, വാടക കെട്ടിടമാണെങ്കില്‍ ഉടമസ്ഥന്റെ സമ്മതപത്രം, സമ്മതപത്രം ലഭ്യമല്ലെങ്കില്‍ അപേക്ഷകന്‍ 100 രൂപയുടെ മുദ്രപത്രത്തില്‍ ബോണ്ട്, ആവശ്യമെങ്കില്‍ അയല്‍ക്കാരുടെ സമ്മതപത്രം, ഇതര ഡിപ്പാര്‍ട്ട്മെന്റ് നല്‍കുന്ന എന്‍ഒസിയുടെ പകര്‍പ്പ്, 100 രൂപയുടെ സ്റ്റാമ്പ് പേപ്പര്‍, വയര്‍മാന്‍ നല്‍കുന്ന ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ്, പഞ്ചായത്ത് അല്ലെങ്കില്‍ നഗരസഭ ലൈസന്‍സിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ എല്ലാ വ്യവസായ സ്ഥാപനങ്ങളിലും വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് നല്‍കണം. മാത്രമല്ല കെ.എസ്.ഇ.ബി. നിര്‍ദ്ദേശിക്കുന്ന ഫീസ് അടയ്ക്കണം.