ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് 59 മിനിറ്റില്‍ വായ്പ
കോവിഡ് എന്ന മഹാമരി മൂലമുണ്ടായ ലോക്ഡൗണിന്റെയും നിയന്ത്രണങ്ങളുടെയും ഭാഗമായി സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് (എം എസ് എം ഇ) വന്‍ നഷ്ടമാണ് സംഭവിച്ചത്. ഇത്തരത്തില്‍ പ്രതിസന്ധി നേരിടുന്ന സംരംഭങ്ങളെ സഹായിക്കുന്നതിനും സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനും 59 മിനിറ്റില്‍ പൊതുമേഖലാ ബാങ്ക് (പിഎസ്ബി) വായ്പകള്‍ നല്‍കുന്ന പദ്ധതി മുന്നോട്ട് വച്ചിരിക്കുകയാണ് സര്‍ക്കാര്‍. ചെറുകിട സൂക്ഷ്മ ഇടത്തരം സംരംഭകര്‍ക്ക് പൊതുമേഖലാ ബാങ്കില്‍ നിന്നും പദ്ധതി പ്രകാരം 59 മിനിറ്റിനുള്ളില്‍ വായ്പാ അപേക്ഷയ്ക്ക് തത്വത്തില്‍ അംഗീകാരം നല്‍കും. ദേശീയ ചെറുകിട വ്യവസായ വികസന ബാങ്കിന്റെ (സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്പ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ) കീഴിലാണ് ഈ പദ്ധതി.
കോവിഡ് എന്ന മഹാമരി മൂലമുണ്ടായ ലോക്ഡൗണിന്റെയും നിയന്ത്രണങ്ങളുടെയും ഭാഗമായി സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് (എം എസ് എം ഇ) വന്‍...
കോവിഡ് എന്ന മഹാമരി മൂലമുണ്ടായ ലോക്ഡൗണിന്റെയും നിയന്ത്രണങ്ങളുടെയും ഭാഗമായി സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് (എം എസ് എം ഇ) വന്‍ നഷ്ടമാണ് സംഭവിച്ചത്. ഇത്തരത്തില്‍ പ്രതിസന്ധി നേരിടുന്ന സംരംഭങ്ങളെ സഹായിക്കുന്നതിനും സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനും 59 മിനിറ്റില്‍ പൊതുമേഖലാ ബാങ്ക് (പിഎസ്ബി) വായ്പകള്‍ നല്‍കുന്ന പദ്ധതി മുന്നോട്ട് വച്ചിരിക്കുകയാണ് സര്‍ക്കാര്‍. ചെറുകിട സൂക്ഷ്മ ഇടത്തരം സംരംഭകര്‍ക്ക് പൊതുമേഖലാ ബാങ്കില്‍ നിന്നും പദ്ധതി പ്രകാരം 59 മിനിറ്റിനുള്ളില്‍ വായ്പാ അപേക്ഷയ്ക്ക് തത്വത്തില്‍ അംഗീകാരം നല്‍കും. ദേശീയ ചെറുകിട വ്യവസായ വികസന ബാങ്കിന്റെ (സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്പ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ) കീഴിലാണ് ഈ പദ്ധതി.
നേട്ടങ്ങള്‍
ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭകര്‍ക്ക് സാങ്കേതികവിദ്യ നവീകരണം, ഉത്പ്പന്ന വിപുലീകരണം, അസംസ്‌കൃത വസ്തുക്കള്‍ വാങ്ങല്‍, അടിസ്ഥാന സൗകര്യ വികസനം മുതലായവയ്ക്ക് പ്രവര്‍ത്തന മൂലധന വായ്പകളും, മറ്റ് ടേം വായ്പകളുമാണ് പദ്ധതിയിലൂടെ നല്‍കുക. ഒരു ലക്ഷം രൂപ മുതല്‍ അഞ്ച് കോടി രൂപ വരെയാണ് വായ്പയായി ലഭിക്കുന്നത്. 8.50 ശതമാനം പലിശനിരക്കുള്ള ഈ വായ്പ സാധാരണയായി ഏഴോ എട്ടോ ദിവസത്തിനുള്ളില്‍ വിതരണം ചെയ്യുന്നു.
അപേക്ഷിക്കാം
പദ്ധതിക്കായി അപേക്ഷിക്കുന്നവര്‍ ചെറുകിട വ്യവസായ വികസന ബാങ്കിന്റെ പിഎസ്ബി വായ്പ വെബ്‌സൈറ്റില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം. ശേഷം സംരംഭത്തിന്റെയും വായ്പ സംബന്ധിച്ചുമുള്ള വിശദാംശങ്ങള്‍ നല്‍കുകയും തുടര്‍ന്ന് വായ്പയെടുക്കാന്‍ ആഗ്രഹിക്കുന്ന ബാങ്കും ശാഖയും തിരഞ്ഞെടുക്കുകയും വേണം. നിലവില്‍ എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുള്‍പ്പെടെ ഇരുപത്തിയൊന്നിലധികം ബാങ്കുകളില്‍ പദ്ധതി ലഭ്യമാണ്.
2021 നവംബര്‍ ഒന്നു വരെ 78,738 കോടി രൂപ ഉള്‍പ്പെടുന്ന ഇത്തരം 2,35,511 വായ്പകള്‍ അനുവദിച്ചതായി ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭക മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. അനുവദിച്ച മൊത്തം വായ്പാ തുകയുടെ 81 ശതമാനം വിതരണം ചെയ്തു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനമാണ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍. അതുകൊണ്ട് തന്നെ ഇത്തരം പദ്ധതികള്‍ വേണ്ട വിധത്തില്‍ സംരംഭകര്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്.