ഇന്‍ഫോപാര്‍ക്ക്

ഇന്‍ഫോപാര്‍ക്കില്‍ നിന്ന് നമ്മുടെ സംസ്ഥാനത്തിന്റേതായി കയറ്റുമതി വരുമാനത്തിന്റെ വലിയൊരു ഭാഗം സംഭാവന ചെയ്യുന്നു.

Update: 2022-01-15 05:03 GMT
trueasdfstory

ഇന്‍ഫോപാര്‍ക്ക് പൂര്‍ണമായും സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഐടി പാര്‍ക്കാണ്. ഐടി കമ്പനികള്‍ക്ക്...

ഇന്‍ഫോപാര്‍ക്ക് പൂര്‍ണമായും സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഐടി പാര്‍ക്കാണ്. ഐടി കമ്പനികള്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2004 ല്‍ ഇത് സ്ഥാപിതമായി. 1955 ലെ തിരുവിതാംകൂര്‍-കൊച്ചി ലിറ്റററി, സയന്റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം ഒരു സൊസൈറ്റിയായി ഇന്‍ഫോപാര്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എറണാകുളത്ത് കാക്കനാട്ടാണ് ഇന്‍ഫോപാര്‍ക്കിന്റെ പ്രധാന ക്യാമ്പസ്. 2004 ല്‍, കൊച്ചിയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുന്നതിനായി കേരള സര്‍ക്കാര്‍ കിന്‍ഫ്രയുടെ കാക്കനാട്ടുള്ള 100 ഏക്കര്‍ ഭൂമി ഇന്‍ഫോപാര്‍ക്ക് കേരളയ്ക്ക് കൈമാറി. തുടക്കത്തില്‍ നാല് കമ്പനികള്‍ മാത്രമായി ഇന്‍ഫോപാര്‍ക്ക് പ്രോജക്ട് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. വിവിധ മള്‍ട്ടി-നാഷണല്‍ കമ്പനികളില്‍ നിന്ന് നിക്ഷേപം ആകര്‍ഷിച്ചുകൊണ്ട് ഇന്‍ഫോപാര്‍ക്ക് രാജ്യത്തെ മികച്ച ഐടി പാര്‍ക്കുകളിലൊന്നായി ഉയര്‍ന്നു. ഇന്ന് ഇന്‍ഫോപാര്‍ക്കിന് 323 ഏക്കറിലധികം സ്ഥലമുണ്ട്. കൂടാതെ തൃശൂര്‍ ജില്ലയിലെ കൊരട്ടിയിലും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലും കൂടുതല്‍ കാമ്പസുകളുണ്ട്.

ഇന്‍ഫോപാര്‍ക്കിലുള്ള ഈ കാമ്പസുകളില്‍ 427 ലധികം കമ്പനികളും വിവിധ കമ്പനികളിലായി പ്രവര്‍ത്തിക്കുന്ന 48000 ഐടി പ്രൊഫഷണലുകളും ഉണ്ട്. ഇന്‍ഫോപാര്‍ക്കില്‍ നിന്ന് നമ്മുടെ സംസ്ഥാനത്തിന്റേതായി കയറ്റുമതി വരുമാനത്തിന്റെ വലിയൊരു ഭാഗം സംഭാവന ചെയ്യുന്നു.

സ്വകാര്യ നിക്ഷേപകരുമായി സഹകരിച്ച് ഐടി കെട്ടിടങ്ങളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിനായി തുടക്കം മുതല്‍ ഒരു പങ്കാളിത്ത മാതൃകയാണ് ഇന്‍ഫോപാര്‍ക്ക് പിന്തുടരുന്നത്. ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിലും റിയല്‍ എസ്റ്റേറ്റ് മേഖലയിലും ലുലു ഗ്രൂപ്പ്, ബ്രിഗേഡ് എന്റര്‍പ്രൈസസ്, കാര്‍ണിവല്‍ ഗ്രൂപ്പ്, മുത്തൂറ്റ് ഗ്രൂപ്പ്, ട്രാന്‍സ് ഏഷ്യന്‍ ഷിപ്പിംഗ് സര്‍വീസസ് എന്നിവ പ്രവര്‍ത്തിക്കുന്നു. കോഗ്നിസന്റ് ടെക്നോളജീസ്, വിപ്രോ ടെക്നോളജീസ്, ഐബിഎസ് സോഫറ്റ് വെയര്‍ സര്‍വീസസ്, യുഎസ്ടി ഗ്ലോബല്‍, ക്ലേസിസ് ടെക്നോളജീസ് എന്നിവയ്ക്ക് ഇന്‍ഫോപാര്‍ക്കിനുള്ളില്‍ സ്വന്തമായി ക്യാമ്പസുകളാണുള്ളത്.

ഇവിടുത്തെ തൊഴിലാളികള്‍ക്കായി ക്യാമ്പസ് നിരവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്കുകള്‍, എടിഎമ്മുകള്‍, സിബിഎസ്ഇ സ്‌കൂള്‍, കിഡ്‌സ് ഡേകെയര്‍ സെന്റര്‍, ഫുഡ് കോര്‍ട്ടുകള്‍, സൈബര്‍ പോലീസ് സ്റ്റേഷന്‍, പഞ്ചനക്ഷത്ര ഹോട്ടല്‍, ഗെയിം സോണുകള്‍, ജിം, ഹെല്‍ത്ത് ക്ലബ്ബുകള്, ഹെല്‍ത്ത്‌കെയര്‍ ക്ലിനിക്കുകള്‍ തുടങ്ങിയവ സ്ഥാപിച്ചിരിക്കുന്നു. വലിയ കമ്പനികള്‍ക്കൊപ്പം തന്നെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും മള്‍ട്ടി-നാഷണലുകള്‍ക്കും ക്യാമ്പസില്‍ പ്രവര്‍ത്തിക്കാന്‍ ഇന്‍ഫോപാര്‍ക്ക് സുസ്ഥിരമായ അന്തരീക്ഷം ഒരുക്കിയിരിക്കുന്നു.

 

Tags:    

Similar News