ഭിന്നശേഷിക്കാരെ ചേര്‍ത്തു നിര്‍ത്തുന്ന സര്‍ക്കാര്‍ പദ്ധതികള്‍ ഇവയാണ്
ശരണ്യ പരിമിതികളെ അതിജീവിച്ച് മുന്നോട്ട് വരുന്ന ഭിന്നശേഷിക്കാരെ ചേര്‍ത്തു നിര്‍ത്തുന്നതിന് വിവിധ പദ്ധതികള്‍ കേരളാ സര്‍ക്കാരിന്റേതായിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ശരണ്യ വായ്പാ പദ്ധതി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് റജിസ്റ്റര്‍ ചെയ്തിട്ടുള്ള അശരണരായ വനിതകള്‍ക്കുള്ള സ്വയം തൊഴി വായ്പ നല്‍കുന്ന പദ്ധതിയാണ് ശരണ്യ. പദ്ധതി പ്രകാരം 50,000 രൂപ വരെ പലിശരഹിത വായ്പ ലഭിക്കും. വായ്പ തുകയുടെ 50% സബ്സിഡിയായി ലഭിക്കും. അതായിത് 25,000 രൂപ ഇവിടെ തിരച്ചടയ്‌ക്കേണ്ടതില്ല. അര ലക്ഷത്തിന് മുകളിലും വായ്പ ലഭിക്കും. പക്ഷെ […]
ശരണ്യ പരിമിതികളെ അതിജീവിച്ച് മുന്നോട്ട് വരുന്ന ഭിന്നശേഷിക്കാരെ ചേര്‍ത്തു നിര്‍ത്തുന്നതിന് വിവിധ പദ്ധതികള്‍ കേരളാ...
ശരണ്യ
പരിമിതികളെ അതിജീവിച്ച് മുന്നോട്ട് വരുന്ന ഭിന്നശേഷിക്കാരെ ചേര്‍ത്തു നിര്‍ത്തുന്നതിന് വിവിധ പദ്ധതികള്‍ കേരളാ സര്‍ക്കാരിന്റേതായിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ശരണ്യ വായ്പാ പദ്ധതി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് റജിസ്റ്റര്‍ ചെയ്തിട്ടുള്ള അശരണരായ വനിതകള്‍ക്കുള്ള സ്വയം തൊഴി വായ്പ നല്‍കുന്ന പദ്ധതിയാണ് ശരണ്യ. പദ്ധതി പ്രകാരം 50,000 രൂപ വരെ പലിശരഹിത വായ്പ ലഭിക്കും. വായ്പ തുകയുടെ 50% സബ്സിഡിയായി ലഭിക്കും. അതായിത് 25,000 രൂപ ഇവിടെ തിരച്ചടയ്‌ക്കേണ്ടതില്ല. അര ലക്ഷത്തിന് മുകളിലും വായ്പ ലഭിക്കും. പക്ഷെ മൂന്ന് ശതമാനം പലിശ നല്‍കണം.
വിധവകള്‍, വിവാഹബന്ധം വേര്‍പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവ് എവിടെ എന്ന് വിവരമില്ലാത്തവര്‍, 30 വയസ്സു കഴിഞ്ഞ അവിവാഹിതകള്‍, പട്ടികവര്‍ഗ വിഭാഗത്തിലെ അവിവാഹിതരായ അമ്മമാര്‍, ഭിന്നശേഷിക്കാരായ വനിതകള്‍, കിടപ്പു രോഗിയായ ഭര്‍ത്താവുള്ള വനിതകള്‍, എന്നിവര്‍ക്കും സ്വയം തൊഴി ചെയ്യുന്നതിന് ശരണ്യ വായ്പായെടുക്കാം.
കൈവല്യ
ഭിന്നശേഷിക്കാര്‍ക്കായുള്ള മറ്റൊരു പദ്ധതിയാണ് കൈവല്യ. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാര്‍ക്കുള്ള സ്വയം തൊഴില്‍ വായ്പ പദ്ധതി. 50,000 രൂപ വരെ പലിശ രഹിത വായ്പ ലഭ്യമാണ്. വായ്പത്തുകയുടെ 50% സബ്സിഡിയും 50,000 രൂപയ്ക്കു മുകളിലുള്ള തുകയ്ക്കു 3% പലിശയുമുണ്ട്.
നവജീവന്‍
50-65 പ്രായപരിധി യിലുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പദ്ധതിയാണ് നവജീവന്‍.എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് റജിസ്റ്റര്‍ ചെയ്തിട്ടുള്ള 50-65 പ്രായക്കാര്‍ക്ക് ബാങ്കുമായി ബന്ധപ്പെട്ടു നല്‍കുന്ന സ്വയംതൊഴില്‍ വായ്പ പദ്ധതിയാണിത്. പരമാവധി 50,000 രൂപ പദ്ധതിയിലൂടെ ലഭ്യമാണ്. 25% സബ്സിഡിയുമുണ്ട്.
ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാര്‍ക്ക് 5000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയുമുണ്ട്. 18നു മുകളില്‍ പ്രായം, 40 ശതമാനത്തില്‍ കുറയാത്ത ഭിന്നശേഷി, ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം എന്നിവയാണ് മാനദണ്ഡം.
ഭിന്നശേഷിക്കാര്‍ക്കുള്ള സ്വയം തൊഴില്‍ പദ്ധതി ബാങ്കുകളിലൂടെ വികലാംഗക്ഷേമ കോര്‍പറേഷന്‍ നല്‍കുന്നുണ്ട്. 20,000 രൂപ മുതല്‍ ഇവിടെ വായ്പ ലഭിക്കും. സബസിഡി ഇനി പറയും പ്രകാരമാണ്. 20,000 രൂപ വരെ 50 ശതമാനവും, 50,000 രൂപ വരെ 30 ശതമാനവും, ഒരു ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് 25 ശതമാനവും, ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്ക് 20 ശതമാനവുമാണ് സബ്സിഡി.
ജോലി നല്‍കും
വിധവകള്‍, വിവാഹബന്ധം വേര്‍പെടുത്തിയവര്‍, 7 വര്‍ഷമായി ഭര്‍ത്താവ് എവിടെ എന്ന് അറിയാത്തവര്‍, 35 വയസ്സു കഴിഞ്ഞ അവിവാഹിതകള്‍, ഭിന്നശേഷിക്കാര്‍, പട്ടികവര്‍ഗ വിഭാഗത്തിലെ അവിവാഹിതരായ അമ്മമാര്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍, അനാഥാലയങ്ങളിലെ അന്തേവാസികള്‍, മുന്‍ അന്തേവാസികള്‍ എന്നിവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള തൊഴിലിന് മുന്‍ഗണന നല്‍കുന്നുണ്ട്. പദ്ധതി പ്രകാരം 10 വര്‍ഷത്തെ വയസ്സ് ഇളവുമുണ്ട്.