സെസ് പ്രത്യേക സാമ്പത്തിക മേഖല

1950 കളുടെ അവസാനത്തിലാണ് വ്യാവസായിക രാജ്യങ്ങളില്‍ ആദ്യമായി സെസു കള്‍ പ്രത്യക്ഷപ്പെട്ടത്. ബഹുരാഷ്ട്ര കുത്തകകളില്‍ നിന്ന് വിദേശ നിക്ഷേപം ആകര്‍ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. അയര്‍ലണ്ടിലെ ക്ലെയറിലുള്ള ഷാനണ്‍ എയര്‍പോര്‍ട്ടിലായിരുന്നു ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല നിലവില്‍ വന്നത്. 1970-കളില്‍ ലാറ്റിനമേരിക്കന്‍, കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും സെസുകള്‍ സ്ഥാപിക്കപ്പെട്ടു. വിദേശ മൂലധനം ആകര്‍ഷിക്കാന്‍ സെസുകള്‍ ഉപയോഗിക്കുന്നതില്‍ ചൈനയാണ് മുന്നില്‍.

Update: 2022-01-11 04:29 GMT
trueasdfstory

പ്രത്യേക സാമ്പത്തിക മേഖല (SEZ) എന്നത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്ന വാണിജ്യ വ്യവസായ...

പ്രത്യേക സാമ്പത്തിക മേഖല (SEZ) എന്നത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്ന വാണിജ്യ വ്യവസായ മേഖലയാണ്. നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ആകര്‍ഷിക്കാനുള്ള ഒരു വഴിയാണ് പ്രത്യേക സാമ്പത്തിക മേഖലകള്‍ തുറക്കുന്നത്. ആഗോളതലത്തില്‍ മറ്റു കമ്പനികളുമായുള്ള മത്സരത്തിനും കുറഞ്ഞ വിലയ്ക്ക് ചരക്കുകള്‍ ഉല്‍പ്പാദിപ്പിച്ച് വ്യാപാരം നടത്താനും ഇതവസരമൊരുക്കുന്നു. ഒരു രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം നല്‍കുന്നത് വഴി ധാരാളം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു.

വ്യവസായ സന്തുലിതാവസ്ഥ വര്‍ധിപ്പിക്കുക എന്നതാണ് ഇത്തരം സാമ്പത്തിക മേഖലകളുടെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം നിക്ഷേപം വര്‍ധിപ്പിക്കല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ഫലപ്രദമായ ഭരണം എന്നിവയൊക്കെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ മേഖലയില്‍ ബിസിനസ്സുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നിക്ഷേപം, നികുതി, വ്യാപാരം, ക്വാട്ട, കസ്റ്റംസ്, തൊഴില്‍ നിയന്ത്രണങ്ങള്‍ എന്നിവയിലൊക്കെ പ്രത്യക സാമ്പത്തിക നയങ്ങള്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്നു. കമ്പനികള്‍ക്ക് ടാക്‌സ് ഹോളിഡേകള്‍ വാഗ്ദാനം ചെയ്യുക വഴി നികുതിയിളവുകളും ഈ മേഖലകളില്‍ ലഭ്യമാക്കുന്നു. പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇതൊരനുഗ്രഹമാണ്.

1950 കളുടെ അവസാനത്തിലാണ് വ്യാവസായിക രാജ്യങ്ങളില്‍ ആദ്യമായി സെസു കള്‍ പ്രത്യക്ഷപ്പെട്ടത്. ബഹുരാഷ്ട്ര കുത്തകകളില്‍ നിന്ന് വിദേശ നിക്ഷേപം ആകര്‍ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. അയര്‍ലണ്ടിലെ ക്ലെയറിലുള്ള ഷാനണ്‍ എയര്‍പോര്‍ട്ടിലായിരുന്നു ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല നിലവില്‍ വന്നത്. 1970-കളില്‍ ലാറ്റിനമേരിക്കന്‍, കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും സെസുകള്‍ സ്ഥാപിക്കപ്പെട്ടു. വിദേശ മൂലധനം ആകര്‍ഷിക്കാന്‍ സെസുകള്‍ ഉപയോഗിക്കുന്നതില്‍ ചൈനയാണ് മുന്നില്‍.

2005ലെ സെസ് ആക്ട് പ്രകാരം 2019വരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 48 പ്രത്യേക സാമ്പത്തിക മേഖലകളാണ്. പോര്‍ട്ടാണെങ്കില്‍ പോര്‍ട്ട് ബെയ്‌സ് എക്കണോമിക്കല്‍ സോണിലാണ് ഉള്‍പ്പെടുക. കൊച്ചിയിലെ പുതുവൈപ്പിന്‍ പോര്‍ട്ട് ബെയ്‌സ്ഡ് സ്‌പെഷ്യല്‍ എക്കണോമിക്കല്‍ സോണിലാണ്. ഐ ടി പാര്‍ക്കുകള്‍ ഐടി/ഐടിഇഎസ് എന്ന വിഭാഗത്തിലാണ്. കൊച്ചിയിലേയും തിരുവനന്തപുരത്തേയും ടെക്‌നോ പാര്‍ക്കും, ഇന്‍ഫോ പാര്‍ക്കും ഐടി/ഐടിഇഎസ് നു ഉദാഹരണമാണ്. ഇവ കൂടാതെ ഫ്രീ ട്രേഡിംഗ് വെയര്‍ഹൗസ് സോണ്‍, മള്‍ട്ടി പ്രൊഡക്ട് സോണ്‍, എയര്‍പോര്‍ട്ട് ബെയ്‌സ്ഡ് സോണ്‍ എന്നിങ്ങനെ വ്യവസായ സംരഭങ്ങള്‍ക്കനുസരിച്ച് പട്ടികപ്പെടുത്തിയിരിക്കുന്നു.

Tags:    

Similar News