ഇന്ത്യയിലെ ആദ്യ പഞ്ച വത്സര പദ്ധതി
പദ്ധതിയുടെ പ്രമാണവാക്യം 'കൃഷി വികസനം' എന്നതായിരുന്നു.
അടിസ്ഥാന മേഖലയ്ക്കാണ് ആദ്യ പഞ്ചവത്സര പദ്ധതി ഊന്നല്‍ നല്‍കിയത്. പദ്ധതി കാലാവധി 1951 മുതല്‍ 1956 വരെയായിരുന്നു. പദ്ധതിയുടെ പ്രമാണവാക്യം 'കൃഷി വികസനം'...
അടിസ്ഥാന മേഖലയ്ക്കാണ് ആദ്യ പഞ്ചവത്സര പദ്ധതി ഊന്നല്‍ നല്‍കിയത്. പദ്ധതി കാലാവധി 1951 മുതല്‍ 1956 വരെയായിരുന്നു. പദ്ധതിയുടെ പ്രമാണവാക്യം 'കൃഷി വികസനം' എന്നതായിരുന്നു. കൂടെ വ്യവസായത്തിന്ന് വേണ്ട അടിത്തറ പാകുക, ജനങ്ങള്‍ക്ക് ചുരുങ്ങിയ ചെലവില്‍ ആരോഗ്യവും വിദ്യാഭാസവും നല്‍കുക തുടങ്ങിയ കാര്യങ്ങളും പദ്ധതിയുടെ ഉദ്ദേശങ്ങളില്‍പ്പെട്ടതായിരുന്നു.
പദ്ധതിയ്ക്ക് വകയിരുത്തിയ ആകെ തുക 2,069 കോടിയായിരുന്നു (പിന്നീട് ഇത് 2378 കോടി രൂപയായി ഉയര്‍ത്തി). ഏഴു പ്രധാന മേഖലകളിലേക്കാണ് ഇത് അനുവദിച്ചത്: ഊര്‍ജ്ജവും ജലസേചനവും (27.2 %), കൃഷിയും സാമൂഹ്യ വികസനവും (17.4 %) ഗതാഗതം വാര്‍ത്താവിനിമയം (24) വ്യവസായം (8.6 %) സമൂഹ സേവനം (16.6 %) ഭൂരഹിത കര്‍ഷകരുടെ പുനരധിവാസം (4.1 %) മറ്റ് മേഖലകള്‍ക്ക് (2.5 %) സാമ്പത്തിക മേഖലകളിലെല്ലാം സര്‍ക്കാരിന്റെ സജ്ജീവ പങ്കായിരുന്നു ഈ ഘട്ടത്തിലെ പ്രത്യേകത. അടിസ്ഥാന തലത്തില്‍ തന്നെ പോരായ്മകള്‍ ഉണ്ടായിരുന്ന ആ കാലത്ത് സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടലുകള്‍ ആവശ്യവുമായിരുന്നു.