ക്രെഡിറ്റ് കാര്‍ഡ് കുടിശിക ഉറക്കം കെടുത്തുന്നുണ്ടോ? ബാലന്‍സ് ട്രാന്‍സ്ഫര്‍ പരീക്ഷിക്കാം
നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡില്‍ അടച്ച് തീര്‍ക്കാനാവാത്തത്ര തുക കുടിശികയായോ? നിലിവിലുള്ള കാര്‍ഡിലെ ഉയര്‍ന്ന പലിശ നിങ്ങള്‍ക്ക് താങ്ങാനാവുന്നില്ലേ? അതിന് വഴിയുണ്ട്. ക്രെഡിറ്റ് കാര്‍ഡുകള്‍ നല്ലതാണ്. പെട്ടന്ന് ആവശ്യം വരുമ്പോള്‍ ഉപയോഗിക്കുന്നവര്‍ക്കും കൃത്യമായ സാമ്പത്തിക അച്ചടക്കം പുലര്‍ത്തുന്നവര്‍ക്കും. ക്രമം വിട്ട് ചെലവ് ചെയ്ത ജീവിക്കുന്നവര്‍ക്ക് പറ്റിയതല്ല ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍. കാരണം അമിത പലിശയാണ് ഇവിടെ ഈടാക്കുന്നത്. ഗ്രേസ് പിരീയഡ് കഴിഞ്ഞു തുക കുടിശികയാക്കിയാല്‍ 40 ശതമാനത്തിലാണ് പല കാര്‍ഡുകളുടെയും പലിശ നിരക്ക് ആരംഭിക്കുന്നത് തന്നെ. നിരന്തര […]
നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡില്‍ അടച്ച് തീര്‍ക്കാനാവാത്തത്ര തുക കുടിശികയായോ? നിലിവിലുള്ള കാര്‍ഡിലെ ഉയര്‍ന്ന പലിശ നിങ്ങള്‍ക്ക്...
നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡില്‍ അടച്ച് തീര്‍ക്കാനാവാത്തത്ര തുക കുടിശികയായോ? നിലിവിലുള്ള കാര്‍ഡിലെ ഉയര്‍ന്ന പലിശ നിങ്ങള്‍ക്ക് താങ്ങാനാവുന്നില്ലേ? അതിന് വഴിയുണ്ട്.
ക്രെഡിറ്റ് കാര്‍ഡുകള്‍ നല്ലതാണ്. പെട്ടന്ന് ആവശ്യം വരുമ്പോള്‍ ഉപയോഗിക്കുന്നവര്‍ക്കും കൃത്യമായ സാമ്പത്തിക അച്ചടക്കം പുലര്‍ത്തുന്നവര്‍ക്കും. ക്രമം വിട്ട് ചെലവ് ചെയ്ത ജീവിക്കുന്നവര്‍ക്ക് പറ്റിയതല്ല ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍. കാരണം അമിത പലിശയാണ് ഇവിടെ ഈടാക്കുന്നത്. ഗ്രേസ് പിരീയഡ് കഴിഞ്ഞു തുക കുടിശികയാക്കിയാല്‍ 40 ശതമാനത്തിലാണ് പല കാര്‍ഡുകളുടെയും പലിശ നിരക്ക് ആരംഭിക്കുന്നത് തന്നെ. നിരന്തര ചെലവുകള്‍ തുടര്‍ന്നും വരുന്ന സാഹചര്യത്തില്‍ എങ്ങിനെ ഇത്രയും ഉയര്‍ന്ന പലിശയും മുതലും അടച്ച് പോകും? ഇത്തരം ഊരാക്കുടുക്കില്‍ ആണ് നിങ്ങള്‍ പെട്ടതെങ്കില്‍ ഒരു സാധ്യതയുണ്ട്. നിലവിലുള്ള കാര്‍ഡിലെ അടവ് ബാക്കി മറ്റൊന്നിലേക്ക് മാറ്റുക.
ബാലന്‍സ് ട്രാന്‍സ്ഫര്‍
ഇത്തരം ഒരു നടപടിയെ കുറിച്ച് ആലോചിക്കുന്നതിന് മുമ്പ് ഇതേ കുറിച്ച് വിശദമായി അറിയേണ്ടതുണ്ട്. ഇവിടെ നിങ്ങള്‍ കടപ്പെട്ടിരിക്കുന്ന തുക പുതിയ കാര്‍ഡിലേക്ക് മാറ്റുന്നു. ഇതോടെ പഴയ കാര്‍ഡിലെ തുക അടവ് അവസാനിപ്പിച്ച് പുതിയ കാര്‍ഡിലേ ബാധ്യത ഏറ്റെടുക്കുന്നു. പുതിയ കാര്‍ഡില്‍ കുറഞ്ഞ പലിശയും തിരിച്ചടവ് ലളിതവുമായിരിക്കും. അതോടെ നിങ്ങള്‍ വലിയ ബാധ്യതയില്‍ നിന്ന സ്വാതന്ത്ര്യം നേടുകയും കൈകാര്യം എളുപ്പമാകുകയും ചെയ്യുന്നു. ഓര്‍ക്കുക ഇത്തരം ഒരു പരീക്ഷണത്തിന് മുതിരുന്നതിന് മുമ്പ് പുതിയ കാര്‍ഡിലെ ആനുകൂല്യം കഴിച്ച് ബാധ്യത അടച്ച് തീര്‍ക്കേണ്ടി വരും. അവിടെയും ഉഴപ്പാനാണെങ്കില്‍ ഇൗ പണിക്ക് നില്‍ക്കുന്നതില്‍ അര്‍ഥമില്ല.
വായ്പാ പരിധി
ഇന്ന് പല ബാങ്കുകളും ക്രെഡിറ്റകാര്‍ഡ് ബാലന്‍സ് ട്രാന്‍സ്ഫര്‍ ഓഫര്‍ നല്‍കുന്നുണ്ട്. ഐ സി ഐ സി ഐ, എസ് ബി ഐ, കോട്ടക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക് മുതലായവ ഉദാഹരണം. നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിന്റ വലിയ കുടിശികാബാധ്യതയില്‍ നിന്ന് രക്ഷപ്പെടാന്‍ നല്ലതാണ് ഈ സാധ്യത. പക്ഷെ ഇവിടെ പുതുയ ബാങ്കിന്റെ പലിശ നിരക്കും പ്രോസസിംഗ് ഫീസുമെല്ലാം നോക്കി ആദായകരമെങ്കില്‍ മാത്രമേ ഇത് ചെയ്യാവൂ. ഗ്രേസ് പിരയഡ് (പലിശയില്ലാക്കാലം), രണ്ടാമത്തെ ബാങ്ക് നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന വായ്പാ പരിധി (ക്രെഡിറ്റ് ലിമിറ്റ്) ്‌യക്ക് അകത്തുള്ള തുക മാത്രമേ ഇങ്ങനെ മാറ്റാനാകൂ. ഉദാഹരണത്തിന് ആദ്യകാര്‍ഡിലെ നിങ്ങളുടെ കുടിശിക 90,000 ആണെന്ന് സങ്കല്‍പ്പിക്കുക. പുതിയ കാര്‍ഡിന്റെ പരിധി 60,000 ആണെങ്കില്‍ അത്രയും തുക മാത്രമേ ഇവിടെ മാറ്റാനാകൂ. ക്രെഡിറ്റ് ലിമിറ്റ്, നിലവിലുള്ള ബാധ്യത, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, കാലാവധി, കാര്‍ഡിന്റെ ഫോട്ടോ കോപ്പി, അഡ്രസ് തെളിയിക്കുന്ന രേഖ ഇത്രയുമാണ് ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് ട്രാന്‍സ്ഫറുകള്‍ക്ക് ബാങ്കുകള്‍ ചോദിക്കുക.
ഗുണങ്ങള്‍
നിലവിലുള്ള കാര്‍ഡ് കുടിശികയില്‍ നിരന്തരമായി സ്വരൂപിക്കപ്പെട്ട പലിശ ബാധ്യതയില്‍ നിന്ന് ഇവിടെ ഒഴിവാകുന്നു. കുറഞ്ഞ പലിശയില്‍ സാധാരണ വായ്പയെ പോലെ ഇത് അടച്ച് തീര്‍ത്ത് സ്വതന്ത്രനാവാനാകുന്നു. പുതിയ ഇടപാടുകാര്‍ക്ക് ഒന്നോ രണ്ടോ മാസം സാവകാശം ലഭിക്കുന്നു. ഇക്കാലയളവില്‍ പലിശ ഭാരത്തില്‍ നിന്ന് ഒഴിവാകാം.
മറക്കാതിരിക്കാം
കഴിയുന്നതും പലിശ രഹിത കാലത്തോ, അല്ലെങ്കില്‍ കുറഞ്ഞ പലിശ വാഗ്ദാനം ചെയ്യുന്ന കാലയളവിലോ പുതിയ കാര്‍ഡിലെ വായ്പ അടച്ച് തീര്‍ക്കുക. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം പുതിയ പര്‍ച്ചൈസുകള്‍ക്ക് പലിശ ആനുകൂല്യം ലഭിക്കില്ല. അതുകൊണ്ട് പുതിയ കാര്‍ഡില്‍ സാധനങ്ങള്‍ വാങ്ങുന്നത് തത്കാലം ഒഴിവാക്കാം.
മിനിമം കുടിശിക
ഇതേ ബാങ്കില്‍ നിന്നോ മറ്റേതെങ്കിലും ധനകാര്യസ്ഥാപനങ്ങളില്‍ നിന്നോ വ്യക്തഗത വായ്പ സ്വീകരിച്ച് കുടിശിക അടയ്ക്കുക. വ്യക്തിഗത വായ്പയ്ക്ക് ഭവന വായ്പകളുമായി താരതമ്യം ചെയ്യുമ്പോള്‍ പൊതുവേ പലിശ കൂടുതലാണ്. പക്ഷെ, നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ ഈ രീതി പരീക്ഷിക്കുന്നതും നല്ലതാണ്. കാരണം വ്യക്തിഗത വായ്പകള്‍ 9.5-13 ശതമാനം പലിശ നിരക്കില്‍ ലഭിക്കും. ക്രെഡിറ്റ് കാര്‍ഡില്‍ ഇത് 30-40 ശതമാനമാണ്.