പ്രശ്നങ്ങൾ പരിഹരിച്ച് ധനലക്ഷ്മി ബാങ്ക്: രണ്ടാം പാദത്തിൽ 15.89 കോടി രൂപ ലാഭം

കൊച്ചി: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനലക്ഷ്മി ബാങ്ക് 2022 സെപ്റ്റംബർ 30-ന് അവസാനിക്കുന്ന രണ്ടാം പാദത്തിൽ 15.89 കോടി രൂപ അറ്റാദായം റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ ഇതേ കാലയളവിൽ ബാങ്ക് നേടിയ 3.66 കോടി ലാഭത്തിൽ നിന്ന് വർഷാവർഷം 334 ശതമാനം വളർച്ചയാണിത്. എന്നിരുന്നാലും, സെപ്തംബർ 30 ന് അവസാനിച്ച ആദ്യ പകുതിയുടെ കണക്ക് നോക്കിയാൽ 10.54 കോടി രൂപ നഷ്ടമാണിത്; ആദ്യമൂന്നു മാസത്തിൽ ബാങ്ക് 26.43 കോടി രൂപയുടെ നഷ്ടം വരുത്തി വെച്ചിരുന്നു. അതിലും പ്രധാനമായി

Update: 2022-11-10 01:51 GMT

കൊച്ചി: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനലക്ഷ്മി ബാങ്ക് 2022 സെപ്റ്റംബർ 30-ന് അവസാനിക്കുന്ന രണ്ടാം പാദത്തിൽ 15.89 കോടി രൂപ അറ്റാദായം റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ ഇതേ കാലയളവിൽ ബാങ്ക് നേടിയ 3.66 കോടി ലാഭത്തിൽ നിന്ന് വർഷാവർഷം 334 ശതമാനം വളർച്ചയാണിത്.

എന്നിരുന്നാലും, സെപ്തംബർ 30 ന് അവസാനിച്ച ആദ്യ പകുതിയുടെ കണക്ക് നോക്കിയാൽ 10.54 കോടി രൂപ നഷ്ടമാണിത്; ആദ്യമൂന്നു മാസത്തിൽ ബാങ്ക് 26.43 കോടി രൂപയുടെ നഷ്ടം വരുത്തി വെച്ചിരുന്നു.

അതിലും പ്രധാനമായി, ധനലക്ഷ്മി ബാങ്കിന്റെ പല പ്രശ്‌നങ്ങളും ബുധനാഴ്ച (നവംബർ 9) ചർച്ച ചെയ്യപ്പെടുകയുണ്ടായി. അതിന്റെ ഫലമായി നവംബർ 12 ന് വിളിച്ചുചേർക്കാനിരുന്ന അസാധാരണ പൊതുയോഗം (ഇജിഎം) റദ്ദാക്കിയത് മാനേജ്മെന്റിന് ആശ്വാസമായി. പൊതുയോഗം നടന്നിരുന്നെങ്കിൽ അത് ബാങ്ക് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമാക്കുമായിരുന്നു.

നേരത്തെ, ബിസിനസുകാരനായ ബി രവീന്ദ്രൻ പിള്ളയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഓഹരി ഉടമകൾ നവംബർ 12 ന് ഇ ജി എം വിളിച്ച് മൂലധനച്ചെലവുമായി ബന്ധപ്പെട്ട എംഡിയുടെയും സിഇഒയുടെയും അധികാരങ്ങൾ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ രണ്ട് വർഷങ്ങളായി ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് നിരവധി പേർ ബാങ്കിൽ നിന്ന് നീക്കം ചെയ്യപ്പെടുകയോ രാജിവെക്കുകയോ ചെയ്തിട്ടുണ്ട്, 2020 ഒക്ടോബറിൽ ബാങ്കിന്റെ അന്നത്തെ എംഡിയും സിഇഒയുമായ സുനിൽ ഗുർബക്സാനിയെ ഷെയർഹോൾഡർമാർ വോട്ട് ചെയ്തു പുറത്താക്കിയതാണ് വളരെ ശ്രദ്ധ നേടിയിരുന്നു.

കൂടാതെ,ഡോ. നിർമ്മല പത്മനാഭൻ, ശ്രീശങ്കർ രാധാകൃഷ്ണൻ, കെ.എൻ. മധുസൂദനൻ എന്നീ മൂന്ന് ഡയറക്ടർമാരെ ബുധനാഴ്ച ബോർഡിലേക്ക് നിയമിച്ചത് ബോർഡിന് മതിയായ അംഗസംഖ്യ ഉണ്ടാവണമെന്നും ബോർഡിൽ ഒരു വനിതാ അംഗം വേണമെന്നുമുള്ള സെബിയുടെ നിർബന്ധിത ആവശ്യകത നിറവേറ്റി.

മൂലധന സമാഹരണം

മൂലധന പര്യാപ്തത അനുപാതം (CAR) 12.32 ശതമാനമായിരുന്നത് മൂലം ബാങ്കിന് പരിമിതമായ വളർച്ചയെ സാധ്യമായിരുന്നുള്ളു. മൂലധന അടിത്തറ വർധിപ്പിക്കുന്നതിനായി 130 കോടി രൂപ സമാഹരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ആസൂത്രിത 1:2 അവകാശ ഇഷ്യൂവുമായി ഇനി ബാങ്കിന് മുന്നോട്ട് പോകാനാകും.

ബാങ്കിന് അതിന്റെ ആസ്തി വളർത്താൻ സഹായിക്കുന്ന മൂലധന അടിത്തറ ശക്തിപ്പെടുത്തണമെന്ന ദീർഘകാലമായി കാത്തിരുന്ന പ്രശ്‌നത്തിനാണ് ഇപ്പോൾ വഴി തെളിഞ്ഞിരിക്കുന്നത്.

ബാങ്കിന്റെ മുന്നിലുള്ള മറ്റൊരു വെല്ലുവിളി അതിന്റെ ഗണ്യമായ കിട്ടാക്കടങ്ങളാണ് (NPA). കഴിഞ്ഞ ഏതാനും പാദങ്ങളിൽ അതിന്റെ അളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ ഇത് പരിഹരിക്കേണ്ടതുണ്ട്.

ബാങ്കിന് ഇപ്പോൾ 549.75 കോടി രൂപ അഥവാ 6.04 ശതമാനം (ഒരു വർഷം മുമ്പുള്ള 8.67 ശതമാനം) മൊത്തം എൻപിഎ ഉണ്ടെങ്കിലും, സെപ്റ്റംബർ 30 ലെ അറ്റ ​​എൻപിഎ 202.85 കോടി രൂപ അഥവാ 2.32 ശതമാനമാണ് (ഒരു വർഷം മുമ്പ് 4.92 ശതമാനം).

അവലോകന പാദത്തിലെ മൊത്തം നിക്ഷേപം പ്രതിവർഷം 6.96 ശതമാനം വർധിച്ച് 11,917.96 കോടി രൂപയിൽ നിന്ന് 12,747 കോടി രൂപയായി. ഈ കാലയളവിൽ അഡ്വാൻസുകൾ 30.86 ശതമാനം വളർച്ച നേടി, 6,695.94 കോടി രൂപയിൽ നിന്ന് 8,762.26 കോടി രൂപയായി.

പ്രസ്തുത കാലയളവിലെ മൊത്തം ആസ്തിയും 9.57 ശതമാനം വർധിച്ച് 13,231.89 കോടി രൂപയിൽ നിന്ന് 14,497.76 കോടി രൂപയായി. 2022 സെപ്‌റ്റംബർ 30-ന് ബാങ്കിന്റെ പ്രൊവിഷൻ കവറേജ് റേഷ്യോ (PCR) 83.25 ശതമാനമാണ്.

Tags:    

Similar News