ഇന്ന് മുഹൂർത്ത് ട്രേഡിങിൽ ഈ ഓഹരികൾ വാങ്ങാം; ഫെഡറൽ ബാങ്ക്, ബി ഓ ബി, ഷ്നൈഡർ ഇലക്ട്രിക്
കൊച്ചി: പരമ്പരാഗത ഹിന്ദു കലണ്ടർ വർഷമായ 'വിക്രം സംവത്' ന്റെ ആരംഭ ദിവസമാണ് ദീപാവലി. ഈ ദിവസം എല്ലാ വർഷവും ലക്ഷ്മി പൂജയുടെ പേരിൽ ആഭ്യന്തര വിപണികൾ ഒരു മണിക്കൂർ പ്രത്യേക ട്രേഡിംഗ് നടത്തുന്നു, അതാണ് മുഹൂർത്ത് ട്രേഡിങ്ങ്. ഈ ആചാരം മാർക്കറ്റ് ട്രേഡിംഗ് കമ്മ്യൂണിറ്റി കാലാകാലങ്ങളായി നടത്തി വരുന്ന ഒന്നാണ്. എല്ലാ വിധ സാമ്പത്തിക പ്രവർത്തനങ്ങൾക്കും മുഹൂർത്ത വ്യാപാരം ശുഭകരമായ സമയമായി കണക്കാക്കപ്പെടുന്നു. ഈ ദിവസത്തെ വ്യാപാരം വർഷം മുഴുവനും സമ്പത്തും സമൃദ്ധിയും കൊണ്ടുവരുമെന്ന് നിക്ഷേപകർ […]
കൊച്ചി: പരമ്പരാഗത ഹിന്ദു കലണ്ടർ വർഷമായ 'വിക്രം സംവത്' ന്റെ ആരംഭ ദിവസമാണ് ദീപാവലി. ഈ ദിവസം എല്ലാ വർഷവും ലക്ഷ്മി പൂജയുടെ പേരിൽ ആഭ്യന്തര വിപണികൾ ഒരു മണിക്കൂർ പ്രത്യേക ട്രേഡിംഗ് നടത്തുന്നു, അതാണ് മുഹൂർത്ത് ട്രേഡിങ്ങ്. ഈ ആചാരം മാർക്കറ്റ് ട്രേഡിംഗ് കമ്മ്യൂണിറ്റി കാലാകാലങ്ങളായി നടത്തി വരുന്ന ഒന്നാണ്.
എല്ലാ വിധ സാമ്പത്തിക പ്രവർത്തനങ്ങൾക്കും മുഹൂർത്ത വ്യാപാരം ശുഭകരമായ സമയമായി കണക്കാക്കപ്പെടുന്നു. ഈ ദിവസത്തെ വ്യാപാരം വർഷം മുഴുവനും സമ്പത്തും സമൃദ്ധിയും കൊണ്ടുവരുമെന്ന് നിക്ഷേപകർ വിശ്വസിക്കുന്നു. വികാരപരവും മതപരവുമായ കാരണങ്ങളാൽ നിക്ഷേപകർ മുഹൂർത്ത ട്രേഡിംഗ് സെഷനിൽ ഓഹരികൾ വാങ്ങുന്നു. ഹിന്ദു പാരമ്പര്യമനുസരിച്ച്, നിക്ഷേപകർക്ക് ഭാഗ്യം കൊണ്ടുവരാൻ എല്ലാ ഗ്രഹങ്ങളും നക്ഷത്രങ്ങളും അനുകൂലമായി യോജിക്കുന്ന സമയമാണ് മുഹൂർത്തം.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) 1957-ലാണ് മുഹൂർത്ത വ്യാപാരം ആരംഭിച്ചത്; നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) 1992-ലും. ചരിത്രം നോക്കിയാൽ കഴിഞ്ഞ 15 പ്രത്യേക സെഷനുകളിൽ 11 എണ്ണത്തിലും ബിഎസ്ഇ സെൻസെക്‌സ് ഉയരുകയാണ് ഉണ്ടായിട്ടുള്ളത്. അതായതു, നിക്ഷേപകരെ നിരാശപ്പെടുത്തിയിട്ടില്ലെന്നു ചുരുക്കം.
ഈ വർഷത്തെ, അതായത് 2079 സംവത്തിന്റെ, തുടക്കംകുറിക്കുന്നത് ഇന്ന് 2022 ഒക്‌ടോബർ 24-ന് നടക്കുന്ന മുഹൂർത്ത ട്രേഡിംഗ് സെഷനിലാണ്. വൈകുന്നേരം 6:15 നും 7:25 നും ഇടയിൽ. ദീപാവലി പ്രമാണിച്ച് അവധിയാണെങ്കിലും പ്രത്യേക ട്രേഡിംഗ് വിൻഡോ വൈകുന്നേരം ഒരു മണിക്കൂർ ഉണ്ട്.. മിക്ക നിക്ഷേപകരും ഇന്ന് ആചാരപരമായ വാങ്ങലുകളിൽ ഏർപ്പെടും; സ്ഥാപന നിക്ഷേപകരും ബ്രോക്കർമാരും എല്ലാം സജീവമായി രംഗത്തുണ്ടാവും. നാമമാത്രമായെങ്കിലും നിക്ഷേപം നടത്തുന്നവരും നിരവധിയാണ്.
പ്രമുഖ ബ്രോക്കറേജ് ആയ എൽ കെ പി സെക്യൂരിറ്റീസിന്റെ അഭിപ്രായത്തിൽ ഈ സംവത് 2079-നു വാങ്ങാനുള്ള മികച്ച ഓഹരികൾ ഇവയാണ്.
ബാങ്ക് ഓഫ് ബറോഡ
ബിസിനസ്സിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഈ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കിന് ശക്തമായ നിലയാണുള്ളത്. വിജയ ബാങ്കും ദേന ബാങ്കുമായുള്ള ലയനത്തിന് ശേഷം ഇതിന് ശക്തമായ ഉപഭോക്തൃ ഫ്രാഞ്ചൈസി ഉണ്ട്. മാത്രമല്ല പല പാഠങ്ങളാണ് ഇത് സ്ഥിരമായ ലാഭം രേഖപ്പെടുത്തുന്നു.
നിരവധി പ്രധാന മെട്രിക്കുകൾ ഉയർന്ന നിരക്കിലുള്ള ഫെഡറൽ ബാങ്ക് അതിന്റെ എക്കാലത്തെയും ഉയർന്ന അറ്റാദായം ഈ പാദത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്, കഴിഞ്ഞ ഒരു വർഷത്തിനിടെ അതിന്റെ സ്റ്റോക്ക് വില 40 ശതമാനം ഉയർന്നു, അടുത്ത ഒരു വർഷവും ബാങ്ക് ആ പാത തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ഗ്രിഡ് നവീകരണം, സുസ്ഥിര ഊർജത്തിലെ നിക്ഷേപം, മെയ്ക്ക് ഇൻ ഇന്ത്യ തുടങ്ങിയ സംരംഭങ്ങൾക്കൊപ്പം വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങളും ഷ്നൈഡറിന് അനുകൂലമായ ബിസിനസ് അന്തരീക്ഷത്തിൽ കലാശിച്ചു. ഇൻഫ്രാസ്ട്രക്ചർ, പവർ, ബിൽഡിംഗ്, ഇൻഡസ്ട്രി, ഐടി സെഗ്‌മെന്റുകളിലെ ശക്തമായ സാന്നിധ്യവും ഈ സെഗ്‌മെന്റുകളിലുടനീളം സേവനങ്ങൾ നൽകാനുള്ള കഴിവും ചേർന്ന് നിക്ഷേപകർക്ക് പ്രത്യേക നേട്ടം നൽകാൻ കമ്പനിക്കാവും. കൂടാതെ മാതൃ കമ്പനിയുടെ ശക്തമായ പിന്തുണയുമുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എൽ കെ പി സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.