വളർത്തുമൃഗങ്ങൾക്ക് ആവശ്യക്കാരേറെ, വിപണിയിൽ പുതു ചലനങ്ങൾ
മാനസിക ഉല്ലാസത്തിനപ്പുറത്ത് വലിയ ബിസ്സിനെസ്സ് സാധ്യതകളിലേക്ക് തുറക്കുന്നതാണ് കേരളത്തിലെ വളർത്ത മൃഗ വിപണി . സാമ്പത്തിക മാന്ദ്യത്തിലും വലിയ നേട്ടമുണ്ടാക്കാൻ ഈ വിപണിക്ക് സാധിച്ചു. ലോക്ക് ഡൗൺ സമയത്തു പല മേഖലകളും തകർച്ച നേരിട്ടപ്പോൾ കോടികളുടെ ബിസ്സിനെസ്സാണ് വളർത്ത മൃഗ വിപണിയിൽ ഉണ്ടായത്. കോവിഡ് സമയത്ത് കൂടുതൽ പേർ വളർത്തുമൃഗങ്ങളെ വാങ്ങുകയും വളർത്തുകയും ചെയ്തതാണ് കാരണം. മരുന്നുകൾ ,വാക്‌സിൻ ,ക്യാറ്റ് ഫുഡ് ,ഇൻഷുറൻസ് ,ഗ്രൂമിങ് എന്നിങ്ങനെ നിരവധി മേഖലകളിൽ വ്യാപിച്ചു കിടക്കുന്ന ഒന്നാണ് ഈ വിപണി. അരുമ മൃഗങ്ങൾക്ക് ഇറക്കുമതി ചെയ്ത കളിപ്പാട്ടങ്ങളും, ഗുണനിലവാരമുള്ള തീറ്റയും നൽകി അവരെ വീട്ടിലെ ഒരു അംഗത്തെ പോലെ പരിഗണിച്ചു തുടങ്ങിയത് ഈ ബിസ്സിനെസ്സ് വളരാൻ പ്രധാന ഘടകമായി. കേരളത്തിലെ വളർത്ത മൃഗ വിപണി മൃഗങ്ങളുടെ പരിപാലനത്തിനും മറ്റും നിരവധി പെറ്റ് കെയർ സ്ഥാപങ്ങളാണ് രണ്ടു വർഷത്തിനിടയിൽ കേരളത്തിൽ ആരംഭിച്ചത് . ബോർഡിങ് സേവങ്ങൾ , ഡേ കെയർ , ഗ്രൂമിങ് എന്നിവയാണ് ഇത്തരം സ്ഥാപങ്ങൾ നിൽക്കുന്ന സേവനകൾ. ഉടമസ്ഥർ വീട്ടിൽ നിന്നും മാറിനിൽക്കുമ്പോൾ മൃഗങ്ങളുടെ സംരക്ഷണം പൂർണമായും ഇത്തരം കേന്ദ്രങ്ങൾ ഏറ്റടുക്കും. ഭക്ഷണ ചിലവ് അടക്കം 500 മുതൽ 1500 രൂപ വരെ ഇവർ ഈടാക്കുന്നുണ്ട് . എയർ കണ്ടിഷണർ അടക്കമുള്ള മുറിയിൽ പ്രത്യകം കേജുകളിലാണ് ഇവരെ സംരക്ഷിക്കുന്നത്. 1000 മുതൽ 2500 രൂപ വില വരുന്ന ഗ്രൂമിങ് പാക്കേജ് ഇത്തരം സ്ഥാപങ്ങൾ നൽക്കുന്നുണ്ട്. […]
മാനസിക ഉല്ലാസത്തിനപ്പുറത്ത് വലിയ ബിസ്സിനെസ്സ് സാധ്യതകളിലേക്ക് തുറക്കുന്നതാണ് കേരളത്തിലെ വളർത്ത മൃഗ വിപണി . സാമ്പത്തിക മാന്ദ്യത്തിലും വലിയ നേട്ടമുണ്ടാക്കാൻ ഈ വിപണിക്ക് സാധിച്ചു. ലോക്ക് ഡൗൺ സമയത്തു പല മേഖലകളും തകർച്ച നേരിട്ടപ്പോൾ കോടികളുടെ ബിസ്സിനെസ്സാണ് വളർത്ത മൃഗ വിപണിയിൽ ഉണ്ടായത്. കോവിഡ് സമയത്ത് കൂടുതൽ പേർ വളർത്തുമൃഗങ്ങളെ വാങ്ങുകയും വളർത്തുകയും ചെയ്തതാണ് കാരണം. മരുന്നുകൾ ,വാക്‌സിൻ ,ക്യാറ്റ് ഫുഡ് ,ഇൻഷുറൻസ് ,ഗ്രൂമിങ് എന്നിങ്ങനെ നിരവധി മേഖലകളിൽ വ്യാപിച്ചു കിടക്കുന്ന ഒന്നാണ് ഈ വിപണി.
അരുമ മൃഗങ്ങൾക്ക് ഇറക്കുമതി ചെയ്ത കളിപ്പാട്ടങ്ങളും, ഗുണനിലവാരമുള്ള തീറ്റയും നൽകി അവരെ വീട്ടിലെ ഒരു അംഗത്തെ പോലെ പരിഗണിച്ചു തുടങ്ങിയത് ഈ ബിസ്സിനെസ്സ് വളരാൻ പ്രധാന ഘടകമായി.
കേരളത്തിലെ വളർത്ത മൃഗ വിപണി
മൃഗങ്ങളുടെ പരിപാലനത്തിനും മറ്റും നിരവധി പെറ്റ് കെയർ സ്ഥാപങ്ങളാണ് രണ്ടു വർഷത്തിനിടയിൽ കേരളത്തിൽ ആരംഭിച്ചത് . ബോർഡിങ് സേവങ്ങൾ , ഡേ കെയർ , ഗ്രൂമിങ് എന്നിവയാണ് ഇത്തരം സ്ഥാപങ്ങൾ നിൽക്കുന്ന സേവനകൾ. ഉടമസ്ഥർ വീട്ടിൽ നിന്നും മാറിനിൽക്കുമ്പോൾ മൃഗങ്ങളുടെ സംരക്ഷണം പൂർണമായും ഇത്തരം കേന്ദ്രങ്ങൾ ഏറ്റടുക്കും. ഭക്ഷണ ചിലവ് അടക്കം 500 മുതൽ 1500 രൂപ വരെ ഇവർ ഈടാക്കുന്നുണ്ട് . എയർ കണ്ടിഷണർ അടക്കമുള്ള മുറിയിൽ പ്രത്യകം കേജുകളിലാണ് ഇവരെ സംരക്ഷിക്കുന്നത്. 1000 മുതൽ 2500 രൂപ വില വരുന്ന ഗ്രൂമിങ് പാക്കേജ് ഇത്തരം സ്ഥാപങ്ങൾ നൽക്കുന്നുണ്ട്.
24 മണിക്കൂർ മൃഗങ്ങൾക്കായി അത്യാഹിത വിഭാഗത്തോടെ പ്രവർത്തിക്കുന്ന മൾട്ടി സ്പെഷാലിറ്റി ആശുപത്രി സേവങ്ങൾ ഇന്ന് സുലഭമാണ്. മൃഗങ്ങളുടെ സർക്കാർ ആശുപത്രികളിൽ വിവിധ സേവനങ്ങൾ ഉണ്ടങ്കിലും, രാത്രിയിൽ മൾട്ടി സ്പെഷാലിറ്റി സേവങ്ങൾ ലഭ്യമല്ലെന്നൊരു പരാതി മൃഗ സ്നേഹികൾക്കുണ്ട്. എന്നാൽ സ്വകാര്യ മേഖലയിൽ മൃഗങ്ങൾക്ക് വേണ്ടിയുള്ള ഒട്ടേറെ മൾട്ടി സ്പെഷ്വാലിറ്റി ആശുപത്രികൾ ഉയർന്നു വരുന്നുണ്ട്.
" എമർജൻസി സർവീസ് ലക്ഷ്യമിട്ടാണ് 24 മണിക്കൂർ മൾട്ടി സ്പെഷാലിറ്റി സേവങ്ങൾ തുടങ്ങിയത് . രാത്രി കാലങ്ങളിൽ മനുഷ്യരെ പോലെ മൃഗങ്ങൾക്കും അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുന്നത് പരിഗണിച്ചാണ് ഇത്തരമൊരു സേവനം ആരംഭിച്ചത്.ഭാവിയിൽ വീട്ടിൽ എത്തി ചികിത്സ ഉറപ്പാക്കുന്ന മൊബൈൽ ചികിത്സ സേവനങ്ങൾ ആലോചനയിലാണ് . കോഴിക്കോട് അരുമ മൾട്ടി സ്പെഷ്യാലിറ്റി പെറ്റ് ഹോസ്പ്പിറ്റൽ ചീഫ് കൺസൾട്ടന്റ് ആൻഡ് ഡയറക്ടർ ഡോ . രമ്യ ഗോപി പറയുന്നു.
ഇന്ത്യൻ പെറ്റ് കെയർ വ്യവസായത്തിൻറെ റീട്ടെയിൽ വിൽപ്പന മൂല്യം 2021-ൽ 434 മില്യൺ ഡോളറായിരുന്നു. 2025-ഓടെ 1,356 മില്യൺ ഡോളറിൽ (10,770 കോടി രൂപ) എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഈ വ്യവസായത്തിന് 15% വാർഷിക വളർച്ചയുണ്ടായി.
ലൈസെൻസ് നിർബന്ധമാക്കി സർക്കാർ
വളർത്തു മൃഗങ്ങളെ സംരക്ഷിക്കുന്നവർക്ക് ലൈസെൻസ് നിർബന്ധമാക്കുകയാണ് . ഗൗരവത്തോടെ വളർത്തു മൃഗങ്ങളെ സമീപിക്കുന്നതിന് ഇത് വഴികാട്ടും . 500 രൂപയാണ് പൂച്ചക്കും നായ്ക്കൾക്കും ലൈസെൻസ് രജിസ്ട്രേഷൻ ഫീ . സർക്കാർ രേഖകളിൽ കൃത്യമായ ഒരു കണക്ക് വളർത്തു മൃഗങ്ങളെ കുറിച്ചും ഉടമസ്ഥരെ കുറിച്ചും ലഭ്യമാക്കുകയാണ് ഉദ്ദേശം .
പ്രതിസന്ധി താൽക്കാലികം മാത്രം
നിലവിൽ പെറ്റ്സ് വിപണി നേരിടുന്ന അനിശ്ചിതാവസ്ഥ താല്കാലികം മാത്രമാണ് .അശാസ്ത്രിയമായി പരിപാലനത്തിൽ ഇറങ്ങിയ ഗുണമേൻമയില്ലാത്ത കുഞ്ഞങ്ങൾ വിപണിയിൽ കെട്ടിക്കിടന്ന് , കിട്ടുന്ന വിലക്ക് പലരും വിറ്റഴിച്ചത് വലിയ വിലയിടിവുണ്ടാക്കി . ലോക്ക് ഡൌൺ അവസാനിച്ചു സ്കൂളുകളും ഓഫീസും തുറന്നപ്പോൾ അരുമ ജീവികൾ പലർക്കും ബാധ്യതയായി . ഇങ്ങനെ പലരും വലിയ വില നൽകി വാങ്ങിയ വളർത്തു മൃഗങ്ങളെ സൗജന്യമായി കൊടുത്തു തടിത്തപ്പി . ഇത് മൊത്തം വിപണിയെ കാര്യമായി ബാധിച്ചു .
"കച്ചവടത്തിനപ്പുറത്തു മൃഗസ്‌നേഹവും താൽപര്യവറും അറിവുമാണ് ഈ രംഗത്തുത്തേക്ക് കടന്നുവരുന്നർ കൈമുതലായി ആദ്യ൦ വേണ്ടത് . അധ്വാനമാണ് ആദ്യ നിക്ഷേപമായി നൽകേണ്ടത് . പെട്ടന്ന് ലാഭമാഗ്രഹിച്ച ആരും കടന്നുവരരുത് . മൃഗങ്ങളെ പ്രതിസന്ധി ഘട്ടത്തിലും സ്വന്തം മക്കളെ പോലെ സംരക്ഷയ്ക്കുന്നവരാണ് കേരളത്തിലെ ബ്രീഡർമാർ ," അഖില കൈരളി കർഷക സ്‌നേഹി സംസഥാന സെക്രെട്ടറി നജീബ് പറഞ്ഞു.
ഇവർ വിപണിയിലെ താരങ്ങൾ
നായകൾക്കും പൂച്ചകൾക്കുമാണ് പെറ്സ് വിപണിയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് . യജമാനന്മാരോടെ കൂടുതൽ ഇണങ്ങും എന്നത് തന്നെ കാര്യം . കൂടുതൽ ആളുകൾ വളർത്തുന്നത് നായകളെയാണ്
പൂച്ച അത്ര നിസാരകാരനല്ല . നായ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും പ്രചാരമുള്ള വളർത്തു മൃഗമാണ് പൂച്ചകൾ . പേർഷ്യൻ , ബോംബെ , ഹിമാലയൻ ,ബ്രിട്ടീഷ് ഷോർട്ട്ഹെയർ,ഈജിപ്ഷ്യൻ മൗ,മെയ്ൻ കൂൺ,സയാമീസ്,അമേരിക്കൻ ബോബ്ടെയിൽ,മഞ്ച്കിൻ , ബംഗാൾ , എന്നീ ഇനങ്ങൾ ഉണ്ടങ്കിലും പേർഷ്യൻ പൂച്ചകൾക്കായിരുന്നു ഡിമാൻഡ്.
" കൊറോണ കാലത്തിന് ശേഷം വളർത്തു മൃഗങ്ങളോടുള്ള വ്യക്തികളുടെ മനോഭാവത്തിൽ വലിയ മാറ്റം ഉണ്ടായി . കൂടുതൽ പേർ മൃഗങ്ങളെ വളർത്താൻ സന്നദ്ധരായി വരുന്നുണ്ട് . മൃഗങ്ങളെ വാങ്ങുന്നവർ ക്വാളിറ്റിയെ കുറിച്ചു ബോധവാന്മാരല്ല . ക്വാളിറ്റി , ബ്രീഡ് എന്നിവ മൃഗങ്ങളുടെ ആരോഗ്യവും പ്രതിരോധ ശേഷിയും നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുനുണ്ട് " വയനാട് വൈത്തിരി മൃഗാശുപത്രിയിലെ വെറ്റിനറി സർജൻ ഡോ . ഷാജഹാൻ വാഹീദ് പറയുന്നു .
" പൂച്ചകളുടെ സൗന്ദര്യം കണ്ട് വാങ്ങുന്നവരാണ് പലരും , പേർഷ്യൻ പൂച്ചകളുടെ പരിപാലനം ബുദ്ധിമുട്ടുള്ള ഒന്നാണ് . ദിവസവും രോമങ്ങൾ ചീകി വയ്ക്കണം , അതിൽ വീഴ്ചയുണ്ടായാൽ ചർമ്മ രോഗങ്ങൾക്ക് സാധ്യത കൂടുതലാണ് അത് അവരുടെ സൗന്ദര്യത്തെ ബാധിക്കും ," അദ്ദേഹം പറഞ്ഞു.
വളരുന്ന ഭക്ഷ്യ വിപണി
കോവിഡ് വിതരണ ശൃംഖലകളെ പ്രതികൂലമായി ബാധിച്ചു. അസംസ്കൃത വസ്തുക്കളുടെ നീക്കത്തിലെ നിയന്ത്രണങ്ങൾ കാരണം വളർത്തുമൃഗങ്ങളുടെ ഭക്ഷണ മേഖല വിതരണത്തിലും പണമൊഴുക്കിലും തകർനിരുന്നു . എന്നാൽ ഇപ്പോൾ വിപണി സാധാരണ നിലയിലായി. ഇപ്പോൾ ആവശ്യക്കാരുടെ എണ്ണത്തിൽ വർദ്ധനവ് വന്നിട്ടുണ്ട് .
ആഗോള വളർത്തുമൃഗങ്ങളുടെ ഭക്ഷണ വിപണിയുടെ വലുപ്പം 2021-ൽ 94.76 ബില്യൺ യുഎസ് ഡോളറായിരുന്നു, 2022 മുതൽ 2030 വരെ 4.4% വാർഷിക വളർച്ചാ നിരക്കിൽ (സി.എജി.ആർ) വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നു .ആഗോള വിപണിയെ സ്വാധീനിക്കുന്ന പ്രധാന ശക്തികളിലൊന്നായി പ്രവർത്തിച്ച സിന്തറ്റിക് ഉൽപ്പന്നങ്ങളിൽ നിന്ന് പ്രകൃതിദത്ത ഉൽപ്പന്നങ്ങളിലേക്ക് അവരുടെ ശ്രദ്ധ മാറി .
വളർത്തുമൃഗങ്ങളുടെ ആരോഗ്യത്തെ കുറിച്ചുളള ഉപഭോക്തൃ അവബോധം വർധിക്കുന്ന സാഹചര്യത്തിൽ നിർമ്മാതാക്കൾ പ്രകൃതിദത്തവും ജൈവവുമായ വസ്തുക്കൾ ഉപയോഗിച്ചാണ് തീറ്റകൾ നിർമിക്കുന്നത്. പ്രതിരോധശേഷി, വളർച്ച, ആരോഗ്യം, എന്നിവ വാഗ്ദാനം ചെയ്യുന്ന പ്രീമിയം ഗുണനിലവാരമുള്ള തീറ്റയാണ് മാർക്കറ്റിൽ കൂടുതൽ ഡിമാൻഡ് . ഇന്ത്യയിൽ തീറ്റ നിർമിക്കുന്നുണ്ടങ്കിലും ഇറക്കുമതി ചെയുന്ന തീറ്റയാ ണ് ഉപഭോതാക്കൾക്ക് പ്രിയം .