ഫേസ്ബുക്കില്‍ 'അനുയായി'കളില്ല; സുക്കര്‍ബര്‍ഗിന് നഷ്ടമായത് 11.9 കോടി പേരെ!
ഡെല്‍ഹി: തങ്ങളുടെ ഫോളോവേഴ്സിനെ നഷ്ടപ്പെടുന്ന ഫേസ്ബുക്ക് ഉപഭോക്താക്കളുടെ കുറിപ്പുകളാണ് കുറച്ചു മണിക്കൂറുകളായി ഫേസ്ബുക്ക് വാള്‍ നിറയെ. ഇതിനു പിന്നിലെ കാരണമെന്തെന്നുള്ള അന്വേഷണത്തിലാണ് ഉപഭോക്താക്കള്‍. മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനു പോലും 119 ദശലക്ഷത്തോളം ഫോളോവേഴ്സിനെ നഷ്ടപ്പെട്ട് ഫോളോ ചെയ്യുന്നവരുടെ എണ്ണം 10,000 ത്തിനും താഴെയെത്തിയിരിക്കുകയാണ്. ' ഫേസ്ബുക്കിലൊരു സുനാമിയുണ്ടായി എനിക്ക് ഒമ്പത് ലക്ഷത്തോളം ഫോളോവേഴ്സിനെ നഷ്ടപ്പെട്ടു. ഒമ്പതിനായിരത്തോളം പേര്‍ മാത്രമാണ് തീരത്ത് അവശേഷിക്കുന്നത്,' എന്നാണ് ബംഗ്ലാദേശി എഴുത്തുകാരിയായ തസ്ലീമ നസ്റിന്‍ ഈ കാര്യത്തെക്കുറിച്ച് പറഞ്ഞത്. ഉപഭോക്താക്കളുടെ […]
ഡെല്‍ഹി: തങ്ങളുടെ ഫോളോവേഴ്സിനെ നഷ്ടപ്പെടുന്ന ഫേസ്ബുക്ക് ഉപഭോക്താക്കളുടെ കുറിപ്പുകളാണ് കുറച്ചു മണിക്കൂറുകളായി ഫേസ്ബുക്ക് വാള്‍ നിറയെ. ഇതിനു പിന്നിലെ കാരണമെന്തെന്നുള്ള അന്വേഷണത്തിലാണ് ഉപഭോക്താക്കള്‍. മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനു പോലും 119 ദശലക്ഷത്തോളം ഫോളോവേഴ്സിനെ നഷ്ടപ്പെട്ട് ഫോളോ ചെയ്യുന്നവരുടെ എണ്ണം 10,000 ത്തിനും താഴെയെത്തിയിരിക്കുകയാണ്.
' ഫേസ്ബുക്കിലൊരു സുനാമിയുണ്ടായി എനിക്ക് ഒമ്പത് ലക്ഷത്തോളം ഫോളോവേഴ്സിനെ നഷ്ടപ്പെട്ടു. ഒമ്പതിനായിരത്തോളം പേര്‍ മാത്രമാണ് തീരത്ത് അവശേഷിക്കുന്നത്,' എന്നാണ് ബംഗ്ലാദേശി എഴുത്തുകാരിയായ തസ്ലീമ നസ്റിന്‍ ഈ കാര്യത്തെക്കുറിച്ച് പറഞ്ഞത്.
ഉപഭോക്താക്കളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ അസ്ഥിരത കാണിക്കുന്നുണ്ടെന്നറിയാന്‍ കഴിഞ്ഞു. എത്രയും വേഗം കാര്യങ്ങളെ സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിലാണ് തങ്ങള്‍ എന്നാണ് മെറ്റ വക്താക്കള്‍ ഇക്കാര്യത്തെക്കുറിച്ചുള്ള പിടിഐ പ്രതിനിധികളുടെ ചോദ്യത്തിന് മറുപടി നല്‍കിയത്.
ഒരു വ്യക്തിയുടെ പ്രൊഫൈല്‍ പരിശോധിക്കുമ്പോള്‍ കൃത്യമായ ഫോളോവര്‍മാരുടെ എണ്ണം കാണിക്കുകയും, പ്രൊഫല്‍ തുറന്നു നോക്കുമ്പോള്‍ എണ്ണത്തില്‍ കുറവ് കാണിക്കുകയുമാണ് ചെയ്യുന്നത്. കുറച്ചു നാള്‍ മുമ്പ് മറ്റൊരു സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ട്വിറ്ററിലും സമാന രീതിയില്‍ പെട്ടന്ന് ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. വ്യാജ ഫോളവര്‍മാരെയും, ബോട്ട് ഫോളോവര്‍മാരെയും നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണിതെന്ന് അന്ന് ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു.