ജിസിസി രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുതിക്കുന്നു

  കൊച്ചി: ഉത്സവ സീസണായതോടെ ഇന്ത്യയില്‍ നിന്നും ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് വില വര്‍ദ്ധിച്ചു. എന്നാല്‍ കേരളത്തിലെക്കുള്ള ടിക്കറ്റുകള്‍ക്ക് വില കുറവാണ്. ജോലി ആവിശ്യത്തിനും മറ്റും യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് അമിത ഭാരം ഉണ്ടാക്കും വിധമാണ് 20 ശതമാനം മുതല്‍ 50 ശതമാനം വരെ നിരക്ക് വര്‍ദ്ധിച്ചത്. 19,000-25,000 രൂപ വരെയാണ് ഇന്ത്യയില്‍ നിന്നും ദുബായിലേക്കുള്ള ടിക്കറ്റ് വില .എന്നാല്‍ ദുബായില്‍ നിന്നും കൊച്ചിലേക്ക് വില 6000 -7000 നിരക്കിലാണ് ടിക്കറ്റ്. ദുബായില്‍ നിന്നും കരിപ്പൂരിലേക്ക് 5,000 […]

Update: 2022-10-04 02:19 GMT

 

കൊച്ചി: ഉത്സവ സീസണായതോടെ ഇന്ത്യയില്‍ നിന്നും ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് വില വര്‍ദ്ധിച്ചു. എന്നാല്‍ കേരളത്തിലെക്കുള്ള ടിക്കറ്റുകള്‍ക്ക് വില കുറവാണ്. ജോലി ആവിശ്യത്തിനും മറ്റും യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് അമിത ഭാരം ഉണ്ടാക്കും വിധമാണ് 20 ശതമാനം മുതല്‍ 50 ശതമാനം വരെ നിരക്ക് വര്‍ദ്ധിച്ചത്.

19,000-25,000 രൂപ വരെയാണ് ഇന്ത്യയില്‍ നിന്നും ദുബായിലേക്കുള്ള ടിക്കറ്റ് വില .എന്നാല്‍ ദുബായില്‍ നിന്നും കൊച്ചിലേക്ക് വില 6000 -7000 നിരക്കിലാണ് ടിക്കറ്റ്. ദുബായില്‍ നിന്നും കരിപ്പൂരിലേക്ക് 5,000 മുതല്‍ 6,000 രൂപ വരെയാണ് നിരക്ക്. കരിപ്പൂരില്‍ നിന്നും ദുബായിലേക്കുള്ള ടിക്കറ് വില ചില ദിവസങ്ങളില്‍ മാത്രാമാണ് കൂടുതല്‍. കൊച്ചിയില്‍ നിന്നും ഖത്തറിലേക്ക് 18,000 മുതല്‍ 20,000 രൂപ വരെയാണ് നിരക്ക്. എന്നാല്‍ തിരിച്ചുള്ള നിരക്ക് 8,000 മുതല്‍ 9,000 രൂപവരെയാണ് .

"ഡിമാന്‍ഡ് വര്‍ധിച്ചതോടെയാണ് ഇന്ത്യയില്‍ നിന്നുള്ള വിമാന ടിക്കറ്റിന് വില വര്‍ധിച്ചത്. ഇത് സാധാരണയാണ് ,ഒക്ടോബര്‍ നവംബര്‍് മാസങ്ങളില്‍ കൂടാറുള്ള പതിവ് നിരക്ക് തന്നെയാണ് നിലവില്‍ കൂടിയത്. 30,000-50,000 രൂപ വരെ ടിക്കറ്റ് വില മുമ്പ് കൂടിട്ടുണ്ട്' ഫെയ്മസ് ട്രാവല്‍ ഏജന്‍സി ഓപ്പറേഷനല്‍ മാനേജര്‍ നൗഷീദ് അലി പറഞ്ഞു.

"ടൂറിസം സീസണ്‍ അടുത്തതോടെ ജിസിസി രാജ്യങ്ങളിലേക്ക് യാത്രക്കാരുടെ വര്‍ധനവുണ്ടായി. ഡിമാന്‍ഡ് കൂടുന്ന സമയത്ത് സാധാരണ നിലയില്‍ കമ്പനികള്‍ ചാര്‍ജ് വധിപ്പിക്കുന്നത് പതിവാണ് . വിമാന കമ്പനിക്കള്‍ക്ക് ചെലവ് കൂടിയതോടെയാണ് കേരളത്തില്‍ നിന്നുള്ള ടിക്കറ്റിന്റെ വില കൂടിയത് "
അക്ബര്‍ ട്രാവല്‍സിലെ ഒരു മുതിന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നിലവില്‍ വിമാന നിരക്ക് തീരുമാനിക്കുന്നത് വിമാന കമ്പിനികള്‍ തന്നയാണ്. കൊറോണ കാലത്ത് നിരക്ക് തീരുമാനിക്കാനുള്ള അവകാശം കമ്പിനികള്‍ക്ക് നില്‍കിയിരുന്നു. വിമാന ഇന്ധന വില കൂടിയതും ടിക്കറ്റ് വിലയെ ബാധിച്ചെന്ന് പറയുമ്പോഴും രാജ്യത്തിന് പുറത്തേയ്്ക്കുള്ള നിരക്കില്‍ മാത്രം 20 മുതല്‍ 50 ശതമാനം വരെ കൂട്ടിയത് വിചിത്രമാണ്. സര്‍ക്കാര്‍ തലത്തില്‍ വില നിയന്ത്രിക്കുന്നതിന് ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി. അവധി കഴിഞ്ഞു മടങ്ങുന്ന പ്രവാസികള്‍ക്കും, അത്യാവശ്യ യാത്ര നടത്തുന്നവര്‍ക്കും ഇത് വലിയ ബാധ്യതയാണ്.

Tags: