കേന്ദ്ര സർക്കാരിന്റെ ധനകമ്മി 32.6 ശതമാനമായി

ഡെൽഹി: നടപ്പു സാമ്പത്തിക വർഷം ഓഗസ്റ്റ് വരെയുള്ള കണക്കു പ്രകാരം കേന്ദ്ര സർക്കാരിന്റെ ധനകമ്മി വാർഷിക ലക്ഷ്യത്തിന്റെ 32.6 ശതമാനത്തിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 31.1 ശതമാനമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. യഥാർത്ഥ കണക്കനുസരിച്ചു ധനക്കമ്മി ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയയുള്ള കാലഘട്ടത്തിൽ 5,41,601 കോടി രൂപയായി. വിപണിയിൽ നിന്ന് സർക്കാർ കടമെടുക്കുന്നതിന്റെ സൂചകമാണ് ധനക്കമ്മി, അഥവാ വരവും ചിലവും തമ്മിലുള്ള വ്യത്യാസം. കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സിന്റെ കണക്കു പ്രകാരം […]

Update: 2022-10-02 01:06 GMT

ഡെൽഹി: നടപ്പു സാമ്പത്തിക വർഷം ഓഗസ്റ്റ് വരെയുള്ള കണക്കു പ്രകാരം കേന്ദ്ര സർക്കാരിന്റെ ധനകമ്മി വാർഷിക ലക്ഷ്യത്തിന്റെ 32.6 ശതമാനത്തിലെത്തി.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 31.1 ശതമാനമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.

യഥാർത്ഥ കണക്കനുസരിച്ചു ധനക്കമ്മി ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയയുള്ള കാലഘട്ടത്തിൽ 5,41,601 കോടി രൂപയായി.

വിപണിയിൽ നിന്ന് സർക്കാർ കടമെടുക്കുന്നതിന്റെ സൂചകമാണ് ധനക്കമ്മി, അഥവാ വരവും ചിലവും തമ്മിലുള്ള വ്യത്യാസം. കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സിന്റെ കണക്കു പ്രകാരം ഈ കാലയളവിൽ നികുതി ഉൾപ്പെടെ ഗവർമെന്റിന്റെ മൊത്ത വരവ് 8.48 ലക്ഷം കോടിയായി, അതായതു 2022-23 ബജറ്റ് എസ്റിമേറ്റീസിന്റെ 37.2 ശതമാനം.

കഴിഞ്ഞ വർഷം ഈ കാലയളവിൽ വരവ് 2021-22 ബജറ്റ് എസ്റിമേറ്റീസിന്റെ 40.9 ശതമാനമായിരുന്നു.

നികുതിയിൽ നിന്നുള്ള വരുമാനം ബജറ്റ് എസ്റിമേറ്റീസിന്റെ 36.2 ശതമാനം അഥവാ 7 ലക്ഷം കോടി രൂപയായി.

സർക്കാരിന്റെ ഇക്കാലയളവിലെ മൊത്ത ചെലവ് 2022-23 ബജറ്റ് എസ്റിമേറ്റീസിന്റെ 35.2 ശതമാനം അതായതു 13.9 ലക്ഷം കോടിയായി. കഴിഞ്ഞ വർഷം ഇത് 36.7 ശതമാനമായിരുന്നു.

നടപ്പു സാമ്പത്തിക വർഷത്തിൽ സർക്കാരിന്റെ ധനക്കമ്മി 16.61 ലക്ഷം കോടി രൂപ അഥവാ ജിഡിപിയുടെ 6.4 ശതമാനം ആകും. കൂടാതെ കേന്ദ്ര ഗവണ്മെന്റിന്റെ കണക്കു പ്രകാരം, മൂലധന ചിലവ് മൊത്ത ബജറ്റ് ലക്ഷ്യത്തിന്റെ 33.7 ശതമാനമാണ്. കഴിഞ്ഞ വർഷം ഇത് 31 ശതമാനമായിരുന്നു.

Tags:    

Similar News