കൊച്ചിയിൽ ഐബിഎമ്മിന്റെ സോഫ്റ്റ്‌വെയർ ലാബ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കൊച്ചി; ഇൻഫോപാർക്കിനുള്ളിലെ ബ്രിഗേഡ് വേൾഡ് ട്രേഡ് സെന്ററിൽ അത്യാധുനിക ആഗോള ഇന്നൊവേഷൻ സെന്ററായ ഐ.ബി.എമ്മിന്റെ പുതിയ സോഫ്റ്റ്‌വെയർ ലാബ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഉൽപ്പന്ന എഞ്ചിനീയറിംഗ്, ഡിസൈൻ, ഡാറ്റ, AI, ഓട്ടോമേഷൻ എന്നീ മേഖലകളിലെ പുതിയ ഉൽപ്പന്നങ്ങളുടെയും പരിഹാരങ്ങളുടെയും വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആഗോള വ്യവസായത്തിന് പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിന് മേഖലയിലെ സാങ്കേതിക പരിസ്ഥിതിമായി സഹകരിക്കുകയും ചെയ്യുകയാണ് സ്ഥാപനത്തിലൂടെ ലക്ഷ്യം വെക്കുന്നത് . കേരളത്തിലെ ഐടി ഹബ്ബിൽ ഏറ്റവും ഹരിതമായ ഐടി ഇടങ്ങളും ഐടി […]
കൊച്ചി; ഇൻഫോപാർക്കിനുള്ളിലെ ബ്രിഗേഡ് വേൾഡ് ട്രേഡ് സെന്ററിൽ അത്യാധുനിക ആഗോള ഇന്നൊവേഷൻ സെന്ററായ ഐ.ബി.എമ്മിന്റെ പുതിയ സോഫ്റ്റ്‌വെയർ ലാബ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ഉൽപ്പന്ന എഞ്ചിനീയറിംഗ്, ഡിസൈൻ, ഡാറ്റ, AI, ഓട്ടോമേഷൻ എന്നീ മേഖലകളിലെ പുതിയ ഉൽപ്പന്നങ്ങളുടെയും പരിഹാരങ്ങളുടെയും വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആഗോള വ്യവസായത്തിന് പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിന് മേഖലയിലെ സാങ്കേതിക പരിസ്ഥിതിമായി സഹകരിക്കുകയും ചെയ്യുകയാണ് സ്ഥാപനത്തിലൂടെ ലക്ഷ്യം വെക്കുന്നത് .
കേരളത്തിലെ ഐടി ഹബ്ബിൽ ഏറ്റവും ഹരിതമായ ഐടി ഇടങ്ങളും ഐടി പ്രൊഫഷണലുകളുടെ ശക്‌തമായ സാന്യിത്യവും ഉണ്ടെന്നാണ് ഐ.ബി.എം നടത്തിയ നിക്ഷേപം കാണിക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.
കൊച്ചിയിലെ ഇൻഫോപാർക്കിൽ സോഫ്‌റ്റ്‌വെയർ ലാബ് സ്ഥാപിക്കാനുള്ള ഐ.ബി.എമ്മിന്റെ തിരഞ്ഞെടുപ്പ് തീർച്ചയായും ആഘോഷിക്കപ്പെടേണ്ട ഒന്നാണ്. കേരളത്തിലെ ഐടി ഹബ്ബുകളിൽ ഏറ്റവും ഹരിതമായ ഐടി ഇടങ്ങളും, ഐടി പ്രൊഫഷണലുകളുടെ ശക്‌തമായ സാന്യിത്യവും, ഉയർന്നുവരുന്ന സാങ്കേതിക വിദ്യകളിലെ മികവിന്റെ കേന്ദ്രവും ഉണ്ടെന്നും ഒരിക്കൽ കൂടി തെളിയിക്കുന്നു. രാജ്യത്തിന്റെ അടുത്ത ഡിജിറ്റൽ ഹബ്ബായി സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് തുടരുമെന്നും മഖ്യ മന്ത്രി വിജയൻ അവകാശപ്പെട്ടു .
ഈ നിക്ഷേപം സാധ്യമാക്കുന്നതിന് കഴിഞ്ഞ ഒരു വർഷമായി ഐ.ബി.എമ്മുമായി ചേർന്ന് കേരള സർക്കാർ പ്രവർത്തിച്ചിട്ടുണ്ടെന്നും , നിലവിലെ മികവിൽ സന്തോഷമുണ്ടെന്നും, അതിവേഗം വളരുന്ന കേരളത്തിലെ സാങ്കേതിക മേഖലയ്ക്ക് ഇത് കൂടുതൽ ഊർജം പകരുമെന്ന് അദ്ദേഹം പറഞ്ഞു.