ആർ ബി ഐ വീണ്ടും 50 ബേസിസ് പോയിന്റ് നിരക്ക് ഉയർത്തിയേക്കും

മുംബൈ: അടുത്താഴ്ച നടത്താനിരിക്കുന്ന മീറ്റിംഗിൽ ആർ ബി ഐ, 50 ബേസിസ് പോയിന്റ് നിരക്ക് കൂടിവർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ പറഞ്ഞു. ഡിസംബറോടെ നിരക്ക് 6 .25 ശതമാനമാകും. എസ്ബിഐ, യുബിഎസ്, ഗോൾഡ്മാൻ സാച്ച്സ്, ബാർക്ലേയ്‌സ്, ബാങ്ക് ഓഫ് ബറോഡ എന്നിവിടങ്ങളിലെ സാമ്പത്തിക വിദഗ്ധർ, ആർ ബി ഐയുടെ നേതൃത്വത്തിലുള്ള പണനയ കമ്മിറ്റി സെപ്റ്റംബർ 30 നു 50 ബേസിസ് പോയിന്റ് വർധിപ്പിക്കുമെന്ന് കണക്കാക്കുന്നു. ഇതോടെ ഈ വർഷം മെയ് മുതൽ റീപോ നിരക്ക് 290 ബേസിസ് […]

Update: 2022-09-25 05:32 GMT

മുംബൈ: അടുത്താഴ്ച നടത്താനിരിക്കുന്ന മീറ്റിംഗിൽ ആർ ബി ഐ, 50 ബേസിസ് പോയിന്റ് നിരക്ക് കൂടിവർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ പറഞ്ഞു.

ഡിസംബറോടെ നിരക്ക് 6 .25 ശതമാനമാകും. എസ്ബിഐ, യുബിഎസ്, ഗോൾഡ്മാൻ സാച്ച്സ്, ബാർക്ലേയ്‌സ്, ബാങ്ക് ഓഫ് ബറോഡ എന്നിവിടങ്ങളിലെ സാമ്പത്തിക വിദഗ്ധർ, ആർ ബി ഐയുടെ നേതൃത്വത്തിലുള്ള പണനയ കമ്മിറ്റി സെപ്റ്റംബർ 30 നു 50 ബേസിസ് പോയിന്റ് വർധിപ്പിക്കുമെന്ന് കണക്കാക്കുന്നു. ഇതോടെ ഈ വർഷം മെയ് മുതൽ റീപോ നിരക്ക് 290 ബേസിസ് പോയിന്റ് ആണ് ഉയർത്തിയത്. നിലവിൽ റീപോ നിരക്ക് 5.90 ശതമാനമാണ്.

നിലവിലെ ആഗോള സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ റീപോ നിരക്കിലെ അര ശതമാനത്തിന്റെ വർദ്ധനവ് അനിവാര്യമാണെന്ന് എസ് ബി ഇയിലെ ചീഫ് എകണോമിസ്റ്റ് സൗമ്യ കാന്തി ഘോഷ് പറഞ്ഞു.

"റീപോ നിരക്ക് 6.25 ശതമാനമാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഡിസംബറിലെ മീറ്റിംഗിൽ 35 ബേസിസ് പോയിന്റ് കൂടി ഉയർത്തുമെന്നാണ് കരുതുന്നത്," അദ്ദേഹം പറഞ്ഞു.

40 മാസങ്ങൾക്കു ശേഷം പണലഭ്യതയിലുണ്ടാകുന്ന കമ്മി കേന്ദ്ര ബാങ്കിന് മറ്റൊരു പ്രതിസന്ധിയാണ്. ഇത് ക്യാഷ് റിസർവ് റേഷ്യോ, OMOs എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്നതിന് ആർ ബി ഐയെ നിർബന്ധിച്ചേക്കാം. വലിയ തോതിലുള്ള കറന്റ് അക്കൗണ്ടിലെ കമ്മിയും, ഉയർന്ന ഉപഭോക്തൃ പണപ്പെരുപ്പവും വിതരണ മേഖലയിലെ ഘടകങ്ങൾ മൂലമാണുണ്ടാകുന്നതെന്നു യു ബി എസ് സെക്യുരിറ്റീസ് ഇന്ത്യയിലെ ചീഫ് എകണോമിസ്റ്റ് തൻവി ഗുപ്ത ജെയിൻ പറഞ്ഞു.

2023 ഏപ്രിലോടു കൂടി റീപോ നിരക്ക് 6.75 ശതമാനമാകുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്.

Tags:    

Similar News