25 വര്‍ഷത്തില്‍ ഇന്ത്യ $25 ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാകും: കെ വി കാമത്ത്

മുംബൈ: 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 25 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിര്‍ന്ന ബാങ്കറും നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്മെന്റ് ചെയര്‍മാനുമായ കെ വി കാമത്ത് പറഞ്ഞു. രാജ്യത്തെ ദീര്‍ഘകാല അടിസ്ഥാന സൗകര്യ വികസനത്തിന് പിന്തുണ നല്‍കുന്നതിനായാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്മെന്റ് രൂപീകരിച്ചത്. നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്മെന്റുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ നയങ്ങളും ചട്ടക്കൂടുകളും പൂര്‍ത്തിയായെന്നും ബാങ്കിന്റെ […]

Update: 2022-09-20 20:00 GMT

മുംബൈ: 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 25 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിര്‍ന്ന ബാങ്കറും നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്മെന്റ് ചെയര്‍മാനുമായ കെ വി കാമത്ത് പറഞ്ഞു.

രാജ്യത്തെ ദീര്‍ഘകാല അടിസ്ഥാന സൗകര്യ വികസനത്തിന് പിന്തുണ നല്‍കുന്നതിനായാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്മെന്റ് രൂപീകരിച്ചത്.

നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്മെന്റുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ നയങ്ങളും ചട്ടക്കൂടുകളും പൂര്‍ത്തിയായെന്നും ബാങ്കിന്റെ 12 ബോര്‍ഡ് മീറ്റിംഗുകള്‍ ഇതിനകം നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 8-10 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കിലാണ് വളരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇനി വായ്പ നല്‍കാന്‍ തുടങ്ങണമെന്നും കെ വി കാമത്ത് പറഞ്ഞു.

Tags:    

Similar News