പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് പലിശ നിരക്ക് വർദ്ധിപ്പിക്കണം:ആർബിഐ

ഇടക്കാല സാമ്പത്തിക വളർച്ച സാധ്യതകളെ പരിഗണിച്ചു കൊണ്ട് പണപ്പെരുപ്പ സമ്മർദ്ദങ്ങൾ നിയന്ത്രിക്കുന്നതിന്, പലിശ നിരക്ക് വർദ്ധനവ് പോലുള്ള പണനയ നടപടികളാണ് നിലവിൽ കൂടുതൽ അഭികാമ്യമെന്നു ആർ ബി ഐ. വീണ്ടും നിരക്ക് വർധനയിലേക്കു പോകുമെന്ന പ്രതീക്ഷിച്ചിരിക്കെ, സെപ്റ്റംബർ 30 നു നടക്കുന്ന അടുത്ത  ദ്വിമാസ പണനയ അവലോകനത്തിന് മുന്നോടിയായി തയാറാക്കിയ   സ്റ്റേറ്റ് ഓഫ് ദി ഇക്കോണമി എന്ന ലേഖനത്തിലാണ് ആർ ബി ഐ ഇക്കാര്യം വ്യക്തമാക്കിയത്.  ആഗോള സാമ്പത്തിക പ്രവർത്തങ്ങളിലെ ആക്കം നഷ്ടപ്പെടുന്നത് മൂലം പണപ്പെരുപ്പം വർധിച്ചേക്കാമെന്നു ആർ ബി ഐ ഡെപ്യൂട്ടി […]

Update: 2022-09-17 04:12 GMT

ഇടക്കാല സാമ്പത്തിക വളർച്ച സാധ്യതകളെ പരിഗണിച്ചു കൊണ്ട് പണപ്പെരുപ്പ സമ്മർദ്ദങ്ങൾ നിയന്ത്രിക്കുന്നതിന്, പലിശ നിരക്ക് വർദ്ധനവ് പോലുള്ള പണനയ നടപടികളാണ് നിലവിൽ കൂടുതൽ അഭികാമ്യമെന്നു ആർ ബി ഐ. വീണ്ടും നിരക്ക് വർധനയിലേക്കു പോകുമെന്ന പ്രതീക്ഷിച്ചിരിക്കെ, സെപ്റ്റംബർ 30 നു നടക്കുന്ന അടുത്ത ദ്വിമാസ പണനയ അവലോകനത്തിന് മുന്നോടിയായി തയാറാക്കിയ സ്റ്റേറ്റ് ഓഫ് ദി ഇക്കോണമി എന്ന ലേഖനത്തിലാണ് ആർ ബി ഐ ഇക്കാര്യം വ്യക്തമാക്കിയത്.

ആഗോള സാമ്പത്തിക പ്രവർത്തങ്ങളിലെ ആക്കം നഷ്ടപ്പെടുന്നത് മൂലം പണപ്പെരുപ്പം വർധിച്ചേക്കാമെന്നു ആർ ബി ഐ ഡെപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രത ലേഖനത്തിൽ പറഞ്ഞു. 2022 -23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഉണ്ടായ ഇടിവ് കുറക്കുന്നതിന് ഇന്ത്യൻ സമ്പദ് വ്യവസ്ഥ തയ്യാറെടുക്കുകയാണെന്നും ലേഖനത്തിൽ പറയുന്നു. ഉയർന്ന ഭക്ഷ്യ വില കാരണം റീട്ടെയിൽ പണപ്പെരുപ്പം മൂന്നു മാസത്തിലുണ്ടായ ഇടിവ് കുറച്ചു ഓഗസ്റ്റിൽ 7 ശതമാനമായി. ഉപഭോക്തൃ വില സൂചിക (സി‌പി‌ഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടർച്ചയായ എട്ടാം മാസവും അതിന്റെ ഉയർന്ന പരിധിയായ 6 ശതമാനത്തിന് മുകളിലാണ്.

ആർ‌ബി‌ഐ ഗവർണറുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എം‌പി‌സി) ശുപാർശകളുടെ അടിസ്ഥാനത്തിൽ, പണപ്പെരുപ്പം പരിശോധിക്കുന്നതിനായി സെൻ‌ട്രൽ ബാങ്ക് ഈ വർഷം മെയ് മുതൽ മൂന്ന് ഘട്ടങ്ങളിലായി പ്രധാന ഹ്രസ്വകാല വായ്പാ നിരക്ക് 140 ബേസിസ് പോയിന്റുകൾ ഉയർത്തി.

എം പി സിയുടെ അടുത്ത മീറ്റിംഗ് സെപ്റ്റംബർ 28 - 30 നു നടത്തും.

ആഗോള പ്രതിസന്ധികൾ മൂലം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ മങ്ങലേറ്റിട്ടുണ്ടെങ്കിലും അത് തിരിച്ചു വരവിന്റെ പാതയിലാണെന്നും ലേഖനത്തിൽ കൂട്ടി ചേർത്തു

Tags:    

Similar News