പണപ്പെരുപ്പവും ഉത്പാദന കണക്കുകളും ഈയാഴ്ച വിപണിയെ സ്വാധീനിക്കും

കൊച്ചി: ആഭ്യന്തര, വിദേശ വിപണികളില്‍ നിന്നു വരുന്ന ആഴ്ച്ച പുറത്തുവരാനിരിക്കുന്ന ഒരു കൂട്ടം സാമ്പത്തിക സ്ഥിതിവിവര കണക്കുകളോട് ഇന്ത്യന്‍ വിപണി വരും ദിവസങ്ങളിൽ പ്രതികരിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളിൽ ആഭ്യന്തര ഓഹരി വിപണി ലിക്വിഡിറ്റി ശക്തമായിരുന്നതിനാൽ ഊർജ്ജസ്വലമായിരുന്നെങ്കിലും സാമ്പത്തിക സ്ഥിതിവിവര കണക്കുകളില്‍ ഏതെങ്കിലും തരത്തിൽ നെഗറ്റീവായാൽ അത് മൂലധനത്തിന്റെ വരവിനെ ബാധിക്കുകയും, ഉയര്‍ന്ന തലങ്ങളില്‍ ലാഭം ബുക്ക് ചെയ്യാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുകയും ചെയ്യും. ഇന്ത്യയുടെ ജൂലൈയിലെ വ്യാവസായിക ഉത്പാദന കണക്കുകള്‍ നാളെ (സെപ്റ്റംബര്‍ 12) ന് […]

Update: 2022-09-11 06:30 GMT

കൊച്ചി: ആഭ്യന്തര, വിദേശ വിപണികളില്‍ നിന്നു വരുന്ന ആഴ്ച്ച പുറത്തുവരാനിരിക്കുന്ന ഒരു കൂട്ടം സാമ്പത്തിക സ്ഥിതിവിവര കണക്കുകളോട് ഇന്ത്യന്‍ വിപണി വരും ദിവസങ്ങളിൽ പ്രതികരിക്കാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ ഏതാനും ആഴ്ച്ചകളിൽ ആഭ്യന്തര ഓഹരി വിപണി ലിക്വിഡിറ്റി ശക്തമായിരുന്നതിനാൽ ഊർജ്ജസ്വലമായിരുന്നെങ്കിലും സാമ്പത്തിക സ്ഥിതിവിവര കണക്കുകളില്‍ ഏതെങ്കിലും തരത്തിൽ നെഗറ്റീവായാൽ അത് മൂലധനത്തിന്റെ വരവിനെ ബാധിക്കുകയും, ഉയര്‍ന്ന തലങ്ങളില്‍ ലാഭം ബുക്ക് ചെയ്യാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുകയും ചെയ്യും.

ഇന്ത്യയുടെ ജൂലൈയിലെ വ്യാവസായിക ഉത്പാദന കണക്കുകള്‍ നാളെ (സെപ്റ്റംബര്‍ 12) ന് പുറത്തുവരും. അതോടൊപ്പം ജൂലൈയിലെ ഇന്ത്യയുടെ ഉത്പാദന മേഖലയിലെ കണക്കുകളും പുറത്തുവരും. ഈ രണ്ട് കണക്കുകളും ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ ഗതിയിലേക്ക് വെളിച്ചം വീശുന്നതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടാതെ വരുന്ന ആഴ്ച്ച രാജ്യത്തെ ഓഗസ്റ്റിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കുകളും (സിപിഐ), മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കുകളും (ഡബ്ല്യുപിഐ) പുറത്തുവരും, ഉത്പന്നങ്ങളുടെ വിലയില്‍ അടുത്തകാലത്ത് ഉണ്ടായ തിരുത്തല്‍ അടിസ്ഥാന തലത്തില്‍ ഏതെങ്കിലും തരത്തിലുള്ള സ്വാധീനം ചെലുത്തിയോ എന്നതു സംബന്ധിച്ച ചില കാഴ്ച്ചപ്പാടുകള്‍ ഇവ നല്‍കും. പലിശ നിരക്ക് വളരെ പെട്ടെന്ന് ബാധിക്കുന്ന മേഖലകളായ റിയല്‍റ്റി, ബാങ്ക്, ഓട്ടോമൊബൈല്‍ മേഖലകള്‍ കൂടുതൽ ശ്രദ്ധ നേടാൻ ഇടയുണ്ട്..

ആഗോളതലത്തില്‍, ഓഗസ്റ്റിലെ അമേരിക്കയുടെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള കണക്കുകളും ഈയാഴ്ച പുറത്തുവരും. ഇവ വിപണിയുടെ പ്രതീക്ഷയേക്കാള്‍ ഉയര്‍ന്നതാണെങ്കില്‍, ആഗോള സാമ്പത്തിക വിപണിയില്‍ ഉയര്‍ന്ന തലത്തിലുള്ള ചാഞ്ചാട്ടങ്ങള്‍ കാണാനാകും.

ഓഗസ്റ്റിൽ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് 51,204 കോടി രൂപയുടെ നിക്ഷേപം വന്നതിനുശേഷം വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ സെപ്റ്റംബറില്‍ അവരുടെ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ ഒന്നു മിതമാക്കിയിരിക്കുകയാണ്, ഈ മാസം ഇതുവരെ 5,593 കോടി രൂപ വിലയുള്ള ഓഹരികള്‍ മാത്രമാണ് അവര്‍ വാങ്ങിയിരിക്കുന്നത്.
ഡെറിവേറ്റീവ് വിപണി വിദഗ്ധരുടെ അഭിപ്രായത്തില്‍, നിഫ്റ്റിയും, ബാങ്ക് നിഫ്റ്റിയും ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിഭാഗത്തില്‍ ലോംഗ് പൊസിഷന്‍സ് (ബുള്ളിഷ്) രൂപീകരിക്കുന്നതാണ് കണ്ടത്. മുന്നോട്ട് പോകുന്തോറും നിഫ്റ്റി അതിന്റെ മുകളിലേക്കുള്ള നീക്കം തുടരുകയും അത് 17,900-18,000 ലേക്കും അതിനു മുകളിലേക്കും നീങ്ങുകയും ചെയ്യുമെന്നാണ് ഏഞ്ചല്‍ വണ്ണിലെ ടെക്‌നിക്കല്‍, ഡെറിവേറ്റീവ് വിദഗ്ധരുടെ അഭിപ്രായം.

മറുവശത്ത്, ആഗോള തലത്തില്‍ വ്യതിചലനങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ നിഫ്റ്റി 17,700-17,600 എന്ന നിലയില്‍ പിന്തുണ കണ്ടെത്തുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

'സമീപകാല സംഭവ വികാസങ്ങളും, വില നിലവാരവും കണക്കിലെടുത്താല്‍, നമ്മുടെ വിപണി ബുള്ളിഷായി തന്നെ തുടരാനാണ് സാധ്യത, അതില്‍ ലോംഗ് പൊസിഷനുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഏത് ഇൻട്രാഡെ തിരുത്തലും ഉപയോഗപ്പെടുത്താം. അതേസമയം, നിര്‍ണായക നിലയായ 18,000 എന്നതിലേക്ക് നീങ്ങുമ്പോള്‍ ജാഗ്രത പാലിക്കുന്നതും, ആഗോള സംഭവവികാസങ്ങളെക്കുറിച്ച് അടുത്തറിയുന്നതും ഉചിതമാണ്," ഏഞ്ചല്‍വണ്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി എഴുതിയ കുറിപ്പില്‍ പറയുന്നു.

Tags:    

Similar News