ഉയർന്ന ശമ്പളമുണ്ടോ? സിംഗപ്പൂര്‍ 5 വര്‍ഷക്കാലാവധിയുള്ള വർക്ക്പെർമിറ്റ് തരും

  തൊഴില്‍ നൈപുണ്യമുള്ള വിദേശികള്‍ക്ക് അവസരമൊരുക്കി രാജ്യത്തെ കോര്‍പ്പറേറ്റ് മേഖലയ്ക്ക് ഇരട്ടി കരുത്ത് നല്‍കാനുള്ള ശ്രമത്തിലാണ് സിംഗപ്പൂര്‍. മികച്ച തൊഴിലാളികളുടെ അഭാവം രൂക്ഷമായ സിംഗപ്പൂര്‍ ഇത് പരിഹരിക്കുന്നതിനായി പുതിയ വര്‍ക്ക് പെര്‍മിറ്റ് ഇറക്കുന്നു. ഓവര്‍സീസ് നെറ്റ് വര്‍ക്ക്‌സ് ആന്‍ഡ് എക്‌സ്പര്‍ട്ടൈസ് (വണ്‍) എന്നാണ് പെര്‍മിറ്റിന്റെ പേര്. പ്രതിമാസം 30,000 യുഎസ് ഡോളറോ അതിന് മേലോ (ഏകദേശം 23.96 ലക്ഷം രൂപ) വരുമാനമുള്ള വിദേശികള്‍ക്കാണ് പെര്‍മിറ്റ് ലഭ്യമാകുക. 5 വര്‍ഷം കാലാവധിയുള്ള വര്‍ക്ക് പെര്‍മിറ്റാണിത്. പെര്‍മിറ്റ് ലഭിച്ചവരുടെ ആശ്രിതര്‍ക്ക് […]

Update: 2022-09-06 00:53 GMT
തൊഴില്‍ നൈപുണ്യമുള്ള വിദേശികള്‍ക്ക് അവസരമൊരുക്കി രാജ്യത്തെ കോര്‍പ്പറേറ്റ് മേഖലയ്ക്ക് ഇരട്ടി കരുത്ത് നല്‍കാനുള്ള ശ്രമത്തിലാണ് സിംഗപ്പൂര്‍. മികച്ച തൊഴിലാളികളുടെ അഭാവം രൂക്ഷമായ സിംഗപ്പൂര്‍ ഇത് പരിഹരിക്കുന്നതിനായി പുതിയ വര്‍ക്ക് പെര്‍മിറ്റ് ഇറക്കുന്നു. ഓവര്‍സീസ് നെറ്റ് വര്‍ക്ക്‌സ് ആന്‍ഡ് എക്‌സ്പര്‍ട്ടൈസ് (വണ്‍) എന്നാണ് പെര്‍മിറ്റിന്റെ പേര്. പ്രതിമാസം 30,000 യുഎസ് ഡോളറോ അതിന് മേലോ (ഏകദേശം 23.96 ലക്ഷം രൂപ) വരുമാനമുള്ള വിദേശികള്‍ക്കാണ് പെര്‍മിറ്റ് ലഭ്യമാകുക. 5 വര്‍ഷം കാലാവധിയുള്ള വര്‍ക്ക് പെര്‍മിറ്റാണിത്. പെര്‍മിറ്റ് ലഭിച്ചവരുടെ ആശ്രിതര്‍ക്ക് സിംഗപ്പൂരില്‍ ജോലി നോക്കാനുള്ള അവസരവുമുണ്ട്. കല, കായികം, ശാസ്ത്രം, വിദ്യാഭ്യാസ രംഗം എന്നിവിടങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്ക് പെര്‍മിറ്റ് ലഭിക്കുവാന്‍ മേല്‍പറഞ്ഞ വരുമാനം വേണമെന്നില്ല.
2023 ജനുവരി ഒന്നു മുതലാണ് പുതിയ വര്‍ക്ക് പെര്‍മിറ്റ് നിലവില്‍ വരിക. ഒന്നെങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 30,000 യുഎസ് ഡോളര്‍ ശമ്പളത്തോടെ ജോലി ചെയ്തവര്‍ (അതാത് രാജ്യങ്ങളുടെ കറന്‍സി മൂല്യം ഈ തുകയ്ക്ക് തുല്യമായാലും മതി), അല്ലെങ്കില്‍ ഈ ശമ്പളത്തില്‍ സിംഗപ്പൂരില്‍ തൊഴിലവസരം ലഭിച്ചവര്‍ എന്നിവര്‍ക്കാണ് വണ്‍ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷ നല്‍കാന്‍ സാധിക്കുക. ഇത്തരത്തില്‍ ജോലി ലഭിക്കുന്ന സ്ഥാപനം എസ്റ്റാബ്ലിഷ്ഡ് കമ്പനി അഥവാ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച് വരുന്ന സ്ഥാപനം എന്ന കാ
റ്റഗറിയിലുള്ളതായിരിക്കണമെന്നും സിംഗപ്പൂര്‍ സര്‍ക്കാര്‍ ഇറക്കിയ അറിയിപ്പിലുണ്ട്.
എസ്റ്റാബ്ലിഷ്ഡ് കമ്പനി എന്ന വിഭാഗത്തില്‍ പെടണമെങ്കില്‍ ആ സ്ഥാപനത്തിന് 500 മില്യണ്‍ ഡോളറിന് മുകളില്‍ വിപണി മൂല്യമോ 200 മില്യണ്‍ ഡോളറിന് മുകളില്‍ വാര്‍ഷിക വരുമാനമോ ഉണ്ടായിരിക്കണം.
ഓരോ അഞ്ച് വര്‍ഷം കഴിയുമ്പോഴേയ്ക്കും പെര്‍മിറ്റ് പുതുക്കുവാനും അവസരമുണ്ട്. എന്നാല്‍ ഇവ പുതുക്കണമെങ്കില്‍ ഇതിന് തൊട്ടുമുന്‍പുള്ള അഞ്ച് വര്‍ഷം കുറഞ്ഞത് 30,000 യുഎസ് ഡോളര്‍ പ്രതിമാസ ശമ്പളത്തില്‍ സിംഗപ്പൂരില്‍ ജോലി ചെയ്തിരിക്കണം. മാത്രമല്ല ജോലി ചെയ്ത കമ്പനിയില്‍ 5,000 യുഎസ് ഡോളറില്‍ കുറയാത്ത ശമ്പളമുള്ള അഞ്ച് സിംഗപ്പൂര്‍ സ്വദേശികളും ഉണ്ടായിരിക്കണം.
Tags:    

Similar News