ഇന്ധന ഇറക്കുമതി കുറയ്ക്കാന്‍ 'ഗ്രീന്‍ ഹൈഡ്രജന്‍': ലക്ഷ്യം പ്രതിവര്‍ഷം 2.5 കോടി ടണ്‍
രാജ്യത്തെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദനത്തിന് ഊന്നല്‍ നല്‍കാൻ കേന്ദ്ര സര്‍ക്കാര്‍. ഗ്രീന്‍ ഹൈഡ്രജന്‍ കൂടുതലായി ഉത്പാദിക്കുന്നത് വഴി 2047ഓടെ ഇന്ധന ഇറക്കുമതി കുറയ്ക്കാനാണ് ശ്രമം. ഘട്ടം ഘട്ടമായി ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദനം വര്‍ധിപ്പിച്ച് 2047 ആകുമ്പോഴേയ്ക്കും ഇത് പ്രതിവര്‍ഷം 25 മില്യണ്‍ (2.5 കോടി) ടണ്ണായി ഉയര്‍ത്താനാണ് സര്‍ക്കാരിപ്പോള്‍ ലക്ഷ്യമിടുന്നത്. ഇതോടെ ഫോസില്‍ ഫ്യുവലുകളുള്‍പ്പടെ ഇറക്കുമതി ചെയ്യുന്നത് നല്ലൊരളവില്‍ കുറയ്ക്കുവാന്‍ കേന്ദ്രത്തിന് സാധിക്കും. വൈദ്യുതി ഉപയോഗിച്ച് ഇലക്ട്രോലിസിസ് […]
രാജ്യത്തെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദനത്തിന് ഊന്നല്‍ നല്‍കാൻ കേന്ദ്ര സര്‍ക്കാര്‍. ഗ്രീന്‍ ഹൈഡ്രജന്‍ കൂടുതലായി ഉത്പാദിക്കുന്നത് വഴി 2047ഓടെ ഇന്ധന ഇറക്കുമതി കുറയ്ക്കാനാണ് ശ്രമം. ഘട്ടം ഘട്ടമായി ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദനം വര്‍ധിപ്പിച്ച് 2047 ആകുമ്പോഴേയ്ക്കും ഇത് പ്രതിവര്‍ഷം 25 മില്യണ്‍ (2.5 കോടി) ടണ്ണായി ഉയര്‍ത്താനാണ് സര്‍ക്കാരിപ്പോള്‍ ലക്ഷ്യമിടുന്നത്. ഇതോടെ ഫോസില്‍ ഫ്യുവലുകളുള്‍പ്പടെ ഇറക്കുമതി ചെയ്യുന്നത് നല്ലൊരളവില്‍ കുറയ്ക്കുവാന്‍ കേന്ദ്രത്തിന് സാധിക്കും.
വൈദ്യുതി ഉപയോഗിച്ച് ഇലക്ട്രോലിസിസ് എന്ന ലളിതമായ പ്രക്രിയ കൊണ്ട് വെള്ളത്തില്‍ നിന്നു ഹൈഡ്രജന്‍ വേര്‍തിരിച്ചെടുക്കുന്നതിനെയാണ് ഗ്രീന്‍ ഹൈഡ്രജന്‍ അഥവാ ഹരിത ഹൈഡ്രജന്‍ എന്നു പറയുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് സ്റ്റീം മീഥൈന്‍ റിഫോര്‍മേഷന്‍ (എസ്എംആര്‍) എന്ന രീതിയാണ് ഉപയോഗിക്കുന്നത്. ഇതില്‍നിന്നു ലഭിക്കുന്നതിനെ ബ്രൗണ്‍ ഹൈഡ്രജന്‍ എന്നാണ് പറയുക. എസ്എംആര്‍ പ്രക്രിയ നടക്കുമ്പോള്‍ കാര്‍ബണ്‍ മോണോക്സൈഡ് കൂടുതലായി പുറന്തള്ളുന്നു. ഇതേ എസ്എംആര്‍ രീതി ഉപയോഗിച്ച് കൂടുതല്‍ കാര്‍ബണ്‍ സൗഹൃദമായി തയാറാക്കുന്നതാണ് ബ്ലൂ ഹൈഡ്രജന്‍. പ്രക്രിയയുടെ ഭാഗമായുണ്ടാകുന്ന കാര്‍ബണ്‍ മോണോക്സൈഡ് പുറന്തള്ളാതെ സൂക്ഷിക്കും. ഗ്രീന്‍ ഹൈഡ്രജനും ബ്ലൂ ഹൈഡ്രജനും ഒരുപോലെ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. 2070ഓടെ സീറോ എമിഷന്‍ രാജ്യമായി മാറാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
എഞ്ചിനീയറിംഗ് കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ (എല്‍ ആന്‍ഡ് ടി) കഴിഞ്ഞ മാസം ഗുജറാത്തിലെ ഹാസിറയില്‍ പുതിയ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് കമ്മീഷന്‍ ചെയ്തിരുന്നു. ഐഒസി ചെയര്‍മാന്‍ ശ്രീകാന്ത് മാധവ് വൈദ്യയാണ് ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. 45 കിലോ ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദന ശേഷിയാണ് പ്ലാന്റിനുള്ളത്. കമ്പനിയുടെ ഹാസിറ നിര്‍മ്മാണ സമുച്ചയത്തില്‍ ക്യാപ്റ്റീവ് ഉപഭോഗത്തിനായിട്ടായിരിക്കും ഇത് ഉപയോഗിക്കുക. ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദനത്തിനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായും (ഐഒസി) റിന്യൂ പവറുമായും കമ്പനി ഒരു സംയുക്ത സംരംഭത്തില്‍ ഒപ്പുവെച്ച് അഞ്ച് മാസത്തിന് ശേഷമാണ് നീക്കം. ഇലക്ട്രോലൈസറുകള്‍ ഉത്പാദിപ്പിക്കുന്നതിനായി എല്‍ ആന്‍ഡ് ടിയും ഐഒസിയും പ്രത്യേക സംയുക്ത സംരംഭത്തിലും ഒപ്പുവെച്ചിരുന്നു.